ചൈനയെന്ന നാട്ടില് ജന്മം കൊണ്ട വൈറസ്
ലോകമെങ്ങും കീഴടക്കി പാർത്തിടുന്നു ഭൂമിയിൽ
ശാന്തി സമാധാനമില്ല വിതുമ്പിടുന്നു മാനവർ
എത്രയെത്ര ജീവനുകൾ പൊലിഞ്ഞിടുന്നു ഭൂമിയിൽ
അകറ്റിടാം നമുക്കിനി കൊറോണ മാരിയെ
തുരത്തിടാം നമുക്കിനി ഈ മഹാമാരിയെ
ഇടക്കിടെ നമുക്കിനി കൈകൾ കഴുകിടാം
അകത്തിരുന്ന് നമുക്കിനി രക്ഷ നേടിടാം
ഒന്നിച്ചിടാം നമുക്കിനി തുരത്തിടാം മാരിയെ
പാലിച്ചിടാം നമുക്കിനി സേവകർ തൻ വാക്കുകൾ
ജാതി മത ഭേദമന്യേ ഒരുമിച്ചിടാം നമുക്കിനി
അതിജീവനത്തിൻ പാതയിൽ ചേർന്നിടാം നമുക്കിനി