പോരാടിടാം നമുക്ക് കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനെ
കൈ സോപ്പിട്ട് കഴുകുന്നതിലൂടെ
വേണ്ട വേണ്ട ഹസ്തദാനം
വേണ്ട വേണ്ട സമ്പർക്കവും
അകൽച്ച പാലിച്ചിടാം നമുക്ക്
സമൂഹത്തിനായി
വീട്ടിൽ കഴിഞ്ഞിടാം നമുക്ക്
ആരോഗ്യരക്ഷക്കായി
ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം
ആശങ്കയില്ലാതെ കരുതലോടെ പ്രാർത്ഥിച്ചിടാം
ലോകനന്മയ്ക്കായ്