കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ/അക്ഷരവൃക്ഷം/പാഠം
പാഠം
നട്ടുച്ച സമയത്ത് മാനത്ത് അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ട മഴ മേഘങ്ങൾ മനസ്സിന് വല്ലാത്ത ആശ്വാസം നൽകുന്നതായി തോന്നി. എന്തൊക്കെയോ പ്രതീക്ഷകൾ. അകലെ നിന്ന് പറന്നു വരുന്നത് പോലീസിന്റെ നിരീക്ഷണ ഡ്രാഗണാണെന്നാണ് ആദ്യം തോന്നിയത്. ഞാൻ നിൽക്കുന്നത് വീട്ടിനുള്ളിൽത്തന്നെയാണെന്ന് ഉറപ്പു വരുത്തിയ ശേഷം ജനലിലൂടെ വീണ്ടും മാനത്തേക്കു നോക്കി. അടുത്തെത്തിയപ്പോഴാണ് ആളെ ശരിക്കും കണ്ടത്. വടക്കു ഭാഗത്തെ പാടവരമ്പത്ത് വല്ലപ്പോഴും കണ്ടിരുന്ന ദേശാടനപ്പക്ഷിയായിരുന്നു അത്. ഏപ്രിൽ മാസത്തെ പൊരിവെയിലിലും തളിർത്തു നിൽക്കുന്ന മുരിങ്ങ മരത്തിൽ വന്നിരുന്ന് അതെന്നെ നോക്കിയപ്പോൾ ഞാൻ പകച്ചു പോയി. മനുഷ്യശാല കാണാനെത്തിയ മൃഗങ്ങൾ എന്ന കാർട്ടൂൺ എന്റെ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി. എത്ര തവണ ഞാനിവന്റെ പിന്നാലെ ക്യാമറയുമായി നടന്നിട്ടുണ്ട്.ഒരു ഫോട്ടോയെടുത്ത് സയൻസ് ടീച്ചർക്ക് കാണിച്ചു കൊടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പാവം ടീച്ചർ പടിയിറങ്ങുമ്പോൾ യാത്രയാക്കാൻ കഴിഞ്ഞില്ല. പെട്ടെന്നാണെല്ലാം മാറി മറിഞ്ഞത്. പള്ളിയുമില്ല പള്ളിക്കൂടവുമില്ല എന്നു പറഞ്ഞതു പോലെയായി. ഇതിപ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യുന്ന പോലെയാണ്. എല്ലാ സ്റ്റേഷനുകൾക്കും ഒരേ രൂപം. ദിവസങ്ങൾ ബോഗികൾക്കുള്ളിൽ തളച്ചിട്ട പോലെ. ചലിക്കാത്ത തീവണ്ടി. റൂമുകളൊക്കെ വെറും ബോഗികൾ. ദിവസങ്ങളും വിഭവങ്ങളും ഒരുപോലെ തനിയാവർത്തനം.ശനിയും ഞായറും അറിയുന്നില്ലെന്ന നാലാം ക്ലാസ്സുകാരൻ അനിയന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പുലരിയിൽ വീടിന്റെ കിഴക്കുഭാഗത്തു വന്നു നിന്ന് ഉദയം കാണും.വൈകുന്നേരം ഈ കൂടിന്റെ പടിഞ്ഞാറു ഭാഗത്തു വന്നു നിന്നാൽ അസ്തമയവും കാണാം. വരാന്തയിലെ ബഹളം എന്നെ ചിന്തയിൽ നിന്നുണർത്തി. റിയാദിൽ നിന്ന് മൂത്താപ്പ വിളിക്കുകയാണ്. വല്ലപ്പോഴും വരാറുള്ള വിളിയാണ്. കൊച്ചനിയൻ മൊബൈൽ വിട്ടുകൊടുക്കാത്തതിന്റെ ബഹളമാണ്. "മൂത്താപ്പയെന്താ ബിൽഡിംഗിന്റെ മുകളിൽ കയറി നിൽക്കുന്നത് "
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ