കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/അക്ഷരവൃക്ഷം/ഒരു പിടി നൽകാം ഒരായിരം തിരിച്ചു നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പിടി നൽകാം ഒരായിരം തിരിച്ചു നൽകും

ഇന്ന് 18/4/2020.ഇന്നലെ 17/4/2020. 32രോഹിൻഗ്യക്കാർ പട്ടിണി കിടന്നു മരിച്ചു.ഇന്നലെ ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ എന്നും ഞാൻ കാണാറുള്ള അവശനായ നായ ഓടി പോകുന്നതു കണ്ടു.അതിനെ ഞാൻ കാണുന്ന ദിവസമൊക്കെ വെള്ളവും ബാക്കി വന്ന ഭക്ഷണവും ഞാൻ കൊടുക്കാറുണ്ടായിരുന്നു.ഞാൻ ആദ്യമായി അതിനെ കണ്ടത് അപ്പുറത്തെ വീട്ടിലെ മോട്ടോർ നിറഞ്ഞൊഴുകുന്നിടത്ത് നിന്ന് വെള്ളം കുടിക്കുന്നതായിരുന്നു.ദാ ഹിച്ചു വലഞ്ഞ അത് വെള്ളവും കുടിച്ചു ഒരൊറ്റയോട്ടമായിരുന്നു. ഈ നായയെ പോലെ എത്ര എത്ര ജീവികൾ നമ്മുടെ നാട്ടിലും വീട്ടിലും അലഞ്ഞു നടക്കുന്നു...? നമ്മുടെ അടുക്കളയിൽ എന്നും വന്നു എന്തങ്കിലും തരുവോ എന്ന് ചോദിച്ചു വരുമ്പോൾ ആരെങ്കിലും ഓടിച്ചു വിടുന്ന അമ്മയായ പൂച്ച. അങ്ങനെ കാക്കകൾ , മറ്റു പക്ഷികൾ, നമ്മ ളുടെതല്ലാത്ത കോഴികളെയും... നമ്മെ സൃഷ്ടിച്ച അതെ സ്രഷ്‌ടാവിന്റെ സൃഷ്ടികൾ തന്നെയാണ് അവയൊക്കെയും.അതുപോലെ തന്നെ അവയെയും സൃഷ്ടിച്ചത് മണ്ണ് കൊണ്ടാണ്. വൈക്കം മുഹമ്മദ് ബഷീറിനെ ഞാൻ ഇവിടെ സ്മരിക്കുകയാണ്.അദേഹം എങ്ങനനെയാണ് ജീവികളേ സ്നേഹിച്ചത്.? അദേഹത്തിന്റ പ്രശസ്ത പുസ്തകം 'ഭൂമിയുടെ അവകാശികളി'ൽ' ആരെയാണ് അദ്ദേഹം പരാമർശിക്കുന്നത്? ഭൂമിയുടെ യഥാർത്ഥ അവകാശികൾ എല്ലാ ജീവജാലങ്ങളും ആണ്.മനുഷ്യരായ നാം മാത്രമാണ് ഭൂമിയുടെ ശത്രുക്കൾ..! ഭൂമി നമുക്കു നൽകുന്ന തിരിച്ചടികളില് പെട്ടു പോകുന്നത് മനുഷ്യരേക്കാൾ പാവം ഇതര ജീവികൾ ആണ്.നമ്മെ ഒക്കെ ആരെങ്കിലും എങ്ങനെ എങ്കിലും സംരക്ഷിച്ചെന്നു വന്നേക്കാം. പക്ഷെ... അവരെ ആരും കണ്ടെന്ന് വരില്ല. നാം ഭൂമിയെയും അതിലെ സർവ ചരാചരങ്ങളെയും സ്നേഹിക്കുന്ന നല്ല മനുഷ്യരാവുക. സകല ജീവജാലങ്ങളെയും മറ്റു മനുഷ്യരേയും സ്നേഹിക്കാനും പരിപാലിക്കാനും പഠിക്കുക. മറ്റുള്ളവർക്ക് മാതൃകയാ കുക. നല്ല മനുഷ്യനാവുക.

ഹുദാ മറിയം ഇ പി
9 F കെ എച് എം എച് എസ് വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം