കെ.എച്ച്.എം.എം.എ.എം.എൽ.പി.സ്കൂൾ കൊടക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു പ്രദേശമായിരുന്നു കൊടക്കാട് . വിദ്യാഭ്യാസ
തൽപരരായ ഇളകാട്ട് വേലപ്പൻനായർ. കോ നാരി കുഞ്ഞവറാൻ ഹാജി. തുടങ്ങിയവരുടെ ശ്രമഫലമായി
1926 ൽ കൊടക്കാട് ഗ്രാമത്തിൽ കൊടക്കാട് എൽപി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി.
അന്ന് ഈ സ്കൂളിന്റെ മാനേജർ കോനാരി കുഞ്ഞവറാൻ ഹാജിയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ
മരണശേഷം മകനായ ഇബ്രാഹിം കുട്ടി ഹാജി മാനേജർ ആവുകയും അദ്ദേഹത്തിന്റെ ഉപ്പയുടെ സ്മരണാർത്ഥം
സ്കൂളിന്റെ പേര് കുഞ്ഞവറാൻ ഹാജി മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.
ഇപ്പോൾ ഈ വിദ്യാലയത്തിലെ മാനേജർ കോനാരി ഹസ്സൻ കോയ സാഹിബ് ആണ്. സ്കൂൾ ആരംഭത്തിൽ
ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത് . അന്നത്തെ അധ്യാപകരായ വേലപ്പൻ
നായർ. ഗോവിന്ദൻകുട്ടിമാഷ് . ഗംഗാധരൻമാഷ് . എ ഐ കെ തങ്ങൾ. മുഹമ്മദ് മാഷ് . മമ്മുണ്ണി മാഷ് .
രാഘവൻ മാസ്റ്റർ . കത്രീന ടീച്ചർ. തുടങ്ങിയവർ ഈ സ്കൂളിന്റെ പുരോഗതിക്കായി അഹോരാത്രം പരിശ്രമിച്ച
വരാണ്.
1958-59 കാലത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി നിലവിൽ വന്നപ്പോൾ അഞ്ചാം തരം നാലാംതരം
ആയി ചുരുങ്ങി.
ഇപ്പോൾ നിലവിൽ ഇന്ദു ടീച്ചർ ആണ് ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപിക. മറ്റു ടീച്ചർമാർ
സൽമത്ത് ടീച്ചർ. മിനി ടീച്ചർ. മൈമൂന ടീച്ചർ. ജലീൽ മാസ്റ്റർ. റിൻസി ടീച്ചർ. വിജില ടീച്ചർ. എസ്
ഹസ്ബിയ ടീച്ചർ. ഫൗസിയ ടീച്ചർ. തുടങ്ങിയവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു.
ഒന്നു മുതൽ നാലു വരെ ക്ലാസ്സിൽ 189 കുട്ടികൾ പഠിക്കുന്നു.
ഇതാണ് നമ്മുടെ സ്കൂളിന്റെ ചരിത്രം