കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മകഥ


ഞാൻ കൊറോണ. ഇപ്പോൾ എനിക്ക് കോവിഡ് -19 എന്ന പുതിയ പേരും കിട്ടിയിരിക്കുന്നു. 700 കോടിയിലധികം അംഗങ്ങൾ ഉള്ള മനുഷ്യൻ എന്ന ജീവിയെ പേടിപ്പിക്കുന്ന ഞാൻ ആരെന്നെന്നു അറിയാമോ? ഞാൻ ഒരു വൈറസ് ആണ്. ഒരു സെന്റിമീറ്ററിന്റെ ലക്ഷത്തിലൊരംശം പോലും വലുപ്പമില്ലാത്ത വൈറസ്. നിങ്ങളുടെ കണ്ണു കൊണ്ട് കാണാൻ പറ്റാത്ത അത്രയും ചെറുതാണ് ഞാൻ. ഇന്നു ലോകം മുഴുവൻ എന്നെ പേടിക്കുന്നു. കാരണം എന്തെന്നോ? ഞാൻ മൂലം അസുഖങ്ങൾ ഉണ്ടാകുന്നു എനിക്കു രോഗമുണ്ടാക്കണം എന്ന ചിന്തയില്ല. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ സാധ്യമല്ല. മറ്റൊരു ജീവിയുടെ ശരീരത്തിൽ എത്തുബോൾ ആണ് ഞാൻ എണ്ണം കൂടുന്നത്. എന്റെ നിലനില്പിനായാണ് ഞാൻ നിങ്ങളിലേക്കെത്തുന്നത്. അത് പക്ഷെ നിങ്ങളിൽ പലർക്കും പനി, ചുമ, ന്യൂമോണിയ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നു. ഞാൻ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഞാൻ മൂലം അസുഖമുണ്ടായ ആൾ തുമ്മുമ്പോഴും ചുമ്മക്കുമ്പോഴും ഞാൻ വായുവിലേക്ക് വരുന്നു. തൊട്ടടുത്തുള്ള ആളുകളിൽ ഞാൻ കയറിപ്പറ്റുന്നു. രോഗമുള്ള ആൾ സ്പർശിച്ച സ്ഥലങ്ങളിലും ഞാനും എന്റെ കൂട്ടുകാരും പതുങ്ങിയിരിക്കും ആ സ്ഥലം തൊടുന്ന ആളിലേക്ക് ഞങ്ങൾ കയറിപ്പറ്റുന്നു. അതുകൊണ്ട് ഒരാളിൽ നിന്ന് കുറെ ആളിലേക്ക് കയറിപ്പറ്റാൻ ഞങ്ങൾക്ക് എളുപ്പമാണ്. പ്രതിരോധ ശക്തി കുറവുള്ളവർക്ക് ഞങ്ങൾ മൂലം മരണം വരെ സംഭവിക്കാം. ചൈനയിലെ വുഹാനിലാണ് തന്നെ ആദ്യം റിപ്പോർട്ട് ചെയ്തത്. അവിടെ നിന്നും ഒരു പെൺകുട്ടിയുടെ ശരീരത്തിൽ കയറി കേരളത്തിലേക്കും ഞാൻ വന്നു കേട്ടോ. പക്ഷെ കേരളത്തിലെ ആരോഗ്യരംഗം എന്നെ പിടിച്ചുകെട്ടി. അതിനവർക്ക് ഒരു കൈയടി കൊടുക്കുക തന്നെ വേണം. പക്ഷെ ഒരു മാസമാകുമ്പോഴേക്കും ഞാൻ വേറെ വഴിയിലൂടെ വീണ്ടും ഇവിടേക്ക് എത്തിച്ചേർന്നു. ഇപ്രാവശ്യം ഞങ്ങൾക്ക് നന്നായി വളരാനുള്ള സാഹചര്യം ഉണ്ടായി. അപ്പോഴാണ് ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺപ്രഖ്യാപിച്ചത്. മറ്റുള്ള രാജ്യങ്ങളെക്കങ്ങൾ മാരകമായ അവസ്ഥയിലേക്ക് എത്തിക്കുമ്പോൾ ഇന്ത്യയിൽ അത്ര വേഗത്തിൽ വേരോടിക്കാൻ പറ്റുന്നില്ല. ഞങ്ങൾ വളരെ പേടിച്ചാണിരിക്കുന്നത്. എന്നാൽ ആരു പറഞ്ഞാലും അനുസരിക്കാതെ പുറത്തിറങ്ങുന്ന ഒരു കൂട്ടരുണ്ടല്ലോ. ഞങ്ങൾ അവരേയും നോക്കിയിരിപ്പാണ്. കാരണം ഞങ്ങൾക്കും ജീവിക്കണമല്ലോ!

പ്രീതിക പ്രസാദ്
4 A കെ.എം.യു.പി.എസ് നാട്ടിക വെസ്റ്റ്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ