കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം
ശുചിത്വം
മാലിന്യത്താൽ നിറഞ്ഞ ഭൂമിയിൽ
അന്ധകാരമാണെങ്ങും
ശുചിത്വ ബോധത്താൽ
മാനവർ ജനനിയ്ക്ക്
വെളിച്ചം പകരണം
വീർപ്പുമുട്ടി
പിടയുന്ന ധ ര ണി യ്ക്ക്
ശുദ്ധവായു വി നാൽ
ശുദ്ധജലത്താൽ
പുനർജ്ജനിക്കണം.
മഴയാൽ നനയുന്ന മണ്ണിൽ
പുതുജീവൻ മുള പൊട്ടണം
ഹരിത മാർന്നിടേണമെങ്ങും
മാറാരോഗം കൊണ്ടുവന്നതും
മാലിന്യം നിറച്ചതും
മാനവന്റെ കൈകൾ തന്നെ ......
ശുചിത്വ പാo ങ്ങളാൽ
പാപങ്ങൾ കഴുകണം
മനുഷ്യൻ്റെ ചിന്തകളിൽ
നന്മകൾ പൂക്കുമ്പോൾ
ജീവരാശികൾ
പുതു ജീവനാൽ
തളിരിടും