കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഇന്നത്തെ കാലത്ത് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ പരിസരശുചിത്വവും വ്യക്തിശുചിത്വവും ഒരുപോലെ വേണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്ന് വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടിഞ്ഞുകിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാക്കണം. അതിന് നമ്മൾ കുട്ടികൾ ഇപ്പോൾ തന്നെ ശുചിത്വശീലമുള്ളവരായി വളരണം. രണ്ടുനേരവും പല്ലുതേക്കുക, ദിവസവും കുളിക്കുക, വളരുന്ന നഖം വെട്ടികളയുക, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കയ്യും വായും കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ തീർച്ചയായും ചെയ്യേണ്ടതാണ്.

ഫാത്തിമ ഹന്ന എ.പി
രണ്ട് ബി കെ.എം.എസ്.എൻ.എം.എ.യു.പി.എസ്, വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം