കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ

ഹാവൂ എന്തൊരു ചൂട് വീടിനകത്തും പുറത്തും നിൽക്കാൻ വയ്യ.... കയ്യിലുള്ള വീശി പാള ചേറ്റൃാം പടിയിൽ വച്ച് അയമുട്ടൃാക്ക പുറത്തിറങ്ങി.

വീടിനടുത്ത് പാട വക്കത്തുള്ള തോട്ടത്തിലേ മാവിൻ ചുവട്ടിൽ ചെന്നു തോളിലെ മുണ്ടെടുത്തു വിരിച്ചു ആതണലിൽ ഇരുന്നു....കാറ്റു കൊണ്ടു. അപ്പഴാണ് തോട്ടത്തിൽ തേങ്ങ പറിച്ചു വരുന്ന അപ്പു പൊയ്യാൽ തേങ്ങ എരച്ച് തോളിലിട്ട് അതു വഴി വന്നത്..... ഹല്ല എന്താപ്പത് അയമുട്ടൃാപ്ലേ....പെരീന്ന് പെണ്ണ്ങ്ങള് പൊർത്താക്കൃാ.... തമാശയിൽ അപ്പു ചോദിച്ചു.... ൻ്റെ അപ്പൊ എന്തൊരു ചൂടാണ് പെരെൻ്റെ ഉള്ളില്.... പഴെ ഒാല പുര ആയ കാലത്ത് അതിനുള്ളിൽ ഉള്ളിൽ കിടക്കാൻ എന്തു സുഖേനു.... വല്ലാതെ ചൂടാവുംബോ ഒര് മുടഞ്ഞ ഒാലഎടുത്ത് തായേരീല്ട്ട് അതിലങ്ങട്ട് കെടന്നാല്ണ്ടല്ലോ..... ഉറങ്ങിയാ പൂതി തീരൂലാ.... വേനൽ കാലം വന്നാൽ പുറത്ത് തായേരീലായിരുന്നു കിടന്നിരുന്നത്.... നട്ടപാതിരാക്ക് കുറുക്കൻമാരുടെ ഒാരിഇടലും നേരം വെളുക്കാറാവുംബോ തൊടുവിലെ മരത്തിൻമേലുള്ള കിളികളുടെ കല പിലയും കോഴിക്കൂട്ടിലെ പൂവൻ കോഴിയുടെ നീട്ടിയുള്ള കൂവലും കേട്ടാണ് ഉണർന്നിരുന്നത് അത് ആലോചിക്കുംബോ തന്നെ ഒരു സുഖാണ്.. ഇന്നത്തെ കാലത്ത് കള്ളൻമരെ കൊണ്ട് പുറത്ത് കിടക്കാൻ പറ്റൊ.... ഇപ്പൊ ചൂട് മാറ്റാനുള്ള എല്ലാ കുന്ത്രാണ്ടങ്ങളും ഉണ്ടായിട്ടന്താ മനുഷൃൻ ഉരുകി ഒലിക്കാണ്....

മുൻപൊക്കെ വേനൽകാലത്ത് വൈകുന്നേരയാല് പടിഞ്ഞാറ്ന്ന് നല്ല കാറ്റടിച്ചിരുന്നു ഇപ്പൊ അതും ഇല്ല.... ചില ദിവസം ഒരിലയുടെ അനക്കം പോലും ഉണ്ടാവൂലാ... ഒക്കെ മനുസൻമാരുടെ കയ്യിലിരിപ്പ് കൊണ്ട് റബിൻ്റെ പരീക്ഷണമാണ്....

തണല് തരുന്ന വലിയ മരങ്ങൾ മുറിച്ചു. എന്നാല് പുതിയത് വച്ചു പിടിപ്പിക്കൊ അതും ഇല്ല. ഇൻ്റെ ചെറുപ്പത്തില് ആ കാണുന്ന തോട്ടം നല്ല കൃഷി ചെയ്തിരുന്ന പാടമായിരുന്നു ഈ തോടിൻ്റെ വരംബത്തിരുന്നാണ് ഞങ്ങൾ കാറ്റ് കൊണ്ടിരുന്നത്. മാനത്തെ അംബിളി മാമനെ കാണാൻ ഇവിടെ വന്ന് ആകാശത്തേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നു. ഇവിടന്ന് നോക്കിയാൽ റോഡിലൂടെ പോവുന്ന വാഹനങ്ങൾ കണ്ടിരുന്നു.... എല്ലാം ഇപ്പൊ നല്ല തോട്ടമായി.. മഴക്കാലത്ത് വെള്ളം വന്നാൽ ഒലിച്ച് പോവാൻ സ്ഥലമില്ലാതെ പറംബിലേക്ക് കയറും അപ്പൊ പറയും ഈ കാല വർഷം ഭയങ്കരമാണന്ന് ഇതു പോലത്തെ മഴയും കാല വർഷവും പണ്ട് കാലത്തും ഉണ്ടായിരുന്നു അന്ന് വെള്ളം ഒലിച്ച് പോവാൻ തോടുകളും പാടങ്ങളും ഇട വഴികളും ഉണ്ടായിരുന്നു ഇന്ന് ഇടവഴികൽ മണ്ണിട്ട് ഉയർത്തി റോഡാക്കി പാടം മണ്ണിട്ട് പറംബാക്കി വെള്ളം ഒലിച്ചു പോവാൻ സ്ഥലമില്ലാതായി അയമുട്ടൃാക്ക തുടർന്നു..... ഇപ്പൊ കുടിക്കാൻ വരെ വെള്ളംഇല്ലാതായിട്ട് ആൾക്കാര് നെട്ടോട്ടമോടാണ്. ഇൻ്റെ പെരീലെ ഇതു വരെ വറ്റാത്ത കിണറും വറ്റി.. ഞാൻ വള്ള വണ്ടിക്കാരെ ഏൽപിച്ചിരിക്കാ...... .അപ്പു ഇടക്ക് കയറി... എങ്ങനെണ്ടാവാ..... മുളത്തില് കിണറല്ലേ..... മുൻപൊക്കെ ഒരു പറംബില് ഒരു കിണറാണ് ഉണ്ടാവുക അതിൽ വെള്ളം കോരുന്നതിനായി മൂന്നും നാലും കപ്പിയും കയറും.... ഈ കാണുന്ന പറംബിലെ പഴയ കിണറായിരുന്നു ആ കാണുന്നത് (ഉപയോഗിക്കാതെ കാട് പിടിച്ച് കിടക്കുന്ന ചതുരത്തിലുള്ള ഒരു കിണർ ചൂണ്ടി കൊണ്ട്)എത്ര ആൾക്കാരായിരുന്നു അതിൽ നിന്നും വെള്ളം എടുത്തിരുന്നത്‌...... അതിനടുത്തായി...പെണ്ണുങ്ങൾക്ക് കുളിക്കാൻ ഒാല കൊണ്ട് മറച്ച കുളിപ്പുരയും ഒാരോ തെങ്ങിൻ ചുവട്ടിലും അലക്കാനുള്ള കല്ലും ഉണ്ടാവും.... ഈ ഭാഗത്തും പുറത്തു നിന്നുമുള്ള പെണ്ണുങ്ങളാണ് വേനലായാൽ ഈ കിണറിനടുത്ത് ഒത്തു കൂടി അലക്കാനും കുളിക്കാനും വന്നിരുന്നത്.....ഇവിടെ വച്ചാണ് പെണ്ണുങ്ങൾ അയൽപക്ക കഥകൾ പരസ്പരം ചർച്ച ചെയ്തിരുന്നതും അറിഞ്ഞിരുന്നതും...

ഈ അലക്കുന്നതും കുളിക്കുന്നതുമായ വെള്ളം തെങ്ങിൻ ചുവട്ടിലായതിനാൽ ഈ തെങ്ങിൻമേൽ എത്ര തേങ്ങണ്ടായ്നു.ഇപ്പൊ തെങ്ങിൻമേൽ തേങ്ങയും ഇല്ല അൻ്റെ അച്ചനായിരുന്നു ഇവിടെ തേങ്ങ ഇട്ടിരുന്നത്.... ഇന്ന് അതാണോ..... അഞ്ച് സെൻ്റില് പെര ഉള്ളവനും ഒരു കിണറ് മുളത്തില് മുളത്തില് കിണറല്ലേ..... അതും വെള്ളം കോരുന്ന പതിവില്ല സ്വിച്ചിടാ.... നേരേ ടേങ്കിലേക്ക് നല്ല വെള്ളത്തിന് വേറൊരു പൈപ്പ്.... ടാങ്ക് നിറഞ്ഞ് വെള്ളം പുറത്ത് പോയാലും വീട്ടിലുള്ളവര് അറിയില്ല... കിണറിൽ നിന്ന് വെള്ളം കോരാതെ ആയാൽ ആ കിണറിലേക്ക് ഇറങ്ങാൻ കഴിയൂലാ....ഇതൊക്കെ പണ്ട്ള്ളോല് പറയാറുണ്ട്.... തുണി അലക്കൽ ബാത്ത്റൂമിൽ നിന്ന് ആ വെള്ളം നേരെ കക്കൂസ് ടേങ്കിലേക്കാണ് പോവുന്നത്.... ഭൂമിക്ക് ആ വെള്ളവും കിട്ടുന്നില്ല.... കുളിക്കാൻ ടാപ്പ് തുറന്ന് വച്ച് അതിന് ചുവട്ടിൽ നിന്ന് സോപ്പ് തേച്ച് കഴിയുന്നത് വരെ വെള്ളം ഒലിച്ച് പോവും അതും കക്കൂസ് ടാങ്കിലേക്ക്.... ഈ മോട്ടറും പൈപ്പുമൊക്കെ വരുന്നതിന് മുൻപ് ഉളൂ എടുക്കുന്നതിനും കക്കൂസിൽ പോവുന്നതിനും ഒരു കിണ്ടി വെള്ളം കൊണ്ട് കാരൃം സാധിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പൈപ്പ് തുറന്ന് വിട്ട് എത്ര വെള്ളമാണ് ഒഴുക്കി കളയുന്നത്.... എന്നാൽ ഈ വെള്ളം ഒരു മരത്തിൻ ചുവട്ടിലേക്ക് തിരിച്ചു വിട്ടാൽ ഭൂമിക്ക് വെള്ളം കിട്ടിയിരുന്നു..... അതും ഇന്നത്തെ ആളുകൾ ചെയ്യില്ല.....

അത് കൊണ്ട് തന്നെ മഴക്കാലം കഴിയുന്നതോടെ കിണറ്റിലെ വെള്ളവും വറ്റുന്നു.... കുറ്റം കാല വർഷത്തിനും..... മനുഷൃൻ്റെ സുഖ സൗകരൃങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ നഷിപ്പിച്ചതിൻ്റെ ഫലമായി വന്ന മാറ്റം കാലാവസ്ഥാ വൃതിയാനത്തിലും വന്നു... മഴ അധികം പെയ്താലും പഴി പറയും മഴപെയ്യാതിരുന്നാലും പഴിപറയും.. മനുഷൃർ


ഫഹ്മിദ ഫെബിൻ കെഎം
6.B കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം