കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/നാളെയുടെ നന്മക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ നന്മക്കായ്

ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം ഇപ്പോൾ ചെകുത്താന്റെ സ്വന്തം നാടായി മാറിയിരിക്കുന്നു. അപകടവും വെട്ടും കുത്തും മോഷണവും എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ. അതിനപ്പുറം മാലിന്യത്തിന്റെ കാര്യത്തിലും കേരളം മുന്നിൽ തന്നെ.

മനുഷ്യ ജീവിതം ആർഭാടമാക്കാൻ കോടിക്കണക്കിന് ആളുകൾ ടൺ കണക്കിന് മാലിന്യമാണ് തള്ളപ്പെടുന്നത് പ്ലാസ്റ്റിക് പോലെത്തെ മാരകവസ്തുക്കൾ ഉപയോഗിച്ച് നാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇത് നമുക്ക് വളരെ ഹാനികരമാണ്. പരിസ്ഥിതിയെ നാം വേണ്ട വിധം മലിനപ്പെടുത്താതെയും സംരക്ഷിച്ചും കൊണ്ടുനടന്നാൽ നമ്മുടെ വീടും നാം ഓരോരുത്തരും പിന്നെ നമ്മുടെ സമൂഹവും ചുറ്റുപാടും എല്ലാം വൃത്തിയും ശുചിത്യവും ഉള്ളതായി മാറും. വികസനം എന്ന ഭീകരതയുടെ അടിമകൾ ആയി കൊണ്ടിരിക്കുന്നു ഇന്നത്തെ ലോകരാജ്യങ്ങളെല്ലാം തന്നെ ഇന്ന് അനുഭവിക്കുന്ന മഹാമാരിയെ കുറിച് നാം എല്ലാവരും മനസ്സിലാക്കി കഴിഞ്ഞില്ലേ, ശുചിത്യത്തിലൂടെ മാത്രമേ നമുക്ക് ഇതിൽ നിന്നും രക്ഷ നേടാൻ ആവൂ.. നാം ഓരോരുത്തരും സ്വയം ശുചിത്യം പാലിക്കുകയും മറ്റുള്ളവരെ കൊണ്ട് ശുചിത്യം ശീലിപ്പിക്കുകയും ചെയ്യുക.

മാനവ സാഹോദര്യത്തിന്റെ നിദർശനം....... മാനവ നിലനിൽപ്പിന്റെ പ്രതീകം... ജീവിതം... ഭീഷണിക്കെതിരെ സമരത്തിൽ മുന്നിട്ട അനുഗ്രഹാന്തരീക്ഷം... കാലചക്രങ്ങളുടെ കാരങ്ങലിനനുസരിച് പുരോഗമനം എന്ന വാക്ക് മന്ത്രിക്കുന്നതിനനുസരിച് ആവശ്യപൂർത്തീകരണം ദിനം പ്രതി വർധിക്കുന്ന ദിന അനുസരിച് മനുഷ്യരാശിയുടെ നിലനിൽപിന് ഭീഷ ണികൾ വിവിധ ഭാവത്തിലും നിറത്തിലും വിധേയത്യം നേടുന്നു. ഇത് ഏതെങ്കിലും സാഹിത്യത്തിലെ ആഖ്യാന ആവിഷ്കരണങ്ങളല്ല നിത്യജീവിതത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥകൾ ആണിവ.........


മെഹനാസ് .പീ
6 D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം