"ഇറങ്ങി വരാൻ പറയില്ല ഞാൻ
ഇരിക്കാൻ ഇടമില്ലാത്ത
എന്റെ ദുരിതമോർത്ത്
ഓർമ്മിക്കണം നീ
മരണം വരെ
ഒന്നുമില്ലാത്തവൻ
നിന്നോട് ഇഷ്ട്ടം
തുറന്ന് പറഞ്ഞതോർത്ത്
പട്ടിണിയുടെ പറ്റിലേക്ക്
നിന്നെ പങ്കുചേർക്കാൻ
ഇഷ്ടമില്ലാത്തതിനാൽ
പ്രാണനായ്
പ്രണയിച്ച നിന്നെയും
പറഞ്ഞു പറ്റിച്ചു ഞാൻ......