കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കുരുന്നുകളുടെ അടുക്കും ചിട്ടയും.കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കുരുന്നുകളുടെ അടുക്കും ചിട്ടയും.കഥ

മിർഷാദ് .......നാളത്തെ പുസ്തകങ്ങൾ എടുത്ത് വെക്ക് മോനെ .ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു. കുറച്ചു ദിവസമായി ഉമ്മ അങ്ങനെ പറയാൻ തുടങ്ങിയിട്ട്. അത് ഒരു പരിശീലനത്തിന്റെ ഭാഗമാ. കുട്ടികൾ ചെറുപ്പത്തിൽ തന്നെ അടുക്കും ചിട്ടയും ശീലിക്കട്ടെ എന്നാഗ്രഹിച്ചു . സ്കൂളിലെ പാരന്റിങ് ക്ലാസിൽ നിന്ന് കേട്ട് പഠിച്ചത ഇങ്ങനെ.

എന്നാൽ മോൻ ഇതൊന്നും കേൾക്കാത്ത മട്ടിൽ കളർ പെൻസിലും പിടിച്ച്‌ നടക്കുന്നുണ്ടാകും . എവിടെയെങ്കിലും വരച്ചിടാൻ.അവസാനം സ്കൂളിൽ പോകാൻ നേരത്ത് പുസ്തകങ്ങൾ വാരിവച്ചിട്ട് ഓടണം. ഉമ്മ സങ്കടപെടുന്നുണ്ടായിരുന്നു.അത് എല്ലാ കുട്ടികളും എളുപ്പം ശീലിക്കില്ല എന്ന് മനസിലാക്കണം. പാരന്റിങ് ക്ലാസ്സിലെ അവസാന വാക്കുകൾ അവർക്ക് അല്പം ആശ്വാസം നല്കുന്നുണ്ടായിരുന്നു. മൂത്ത മകൾ ഹസ്ന പറയാതെതന്നെ എല്ലാം ചെയ്യാറുണ്ടായിരുന്നു.കുട്ടികളുടെ പ്രകൃതത്തിനനുസരിച്ച ഇങ്ങനെയൊക്കെ.എന്നാൽ നല്ല ശീലങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ . ദേഷ്യപ്പെടാതെയും സങ്കടപെടാതെയും ഉമ്മ അത് നടത്തിക്കൊണ്ടേയിരിക്കുന്നു.എന്നെങ്കിലും തന്റെ കുട്ടി അതൊരു ശീലമാക്കുമെന്നു അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.

നാജിയ.കെ.പി
5.E കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ