ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.സ്കൂൾ / പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ബിരിയാണി  ചലഞ്ച്

ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ൨൪ കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20  കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര  ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .

കോവിഡ് 19 - ൻറെ  ഭാഗമായി മാറിയ പഠന സാഹചര്യവുമായി ഇണങ്ങിവരുന്ന കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായി മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമായി .ഈ  അവസ്ഥ ലഘൂകരിക്കുന്നതിനുവേണ്ടി കുട്ടികൾക്ക് മാനസിക ഉല്ലാസം ഉല്ലാസം പ്രദാനം ചെയ്യുന്നതിനുവേണ്ടി യു .പി വിദ്യാർത്ഥികൾക്കിടയിൽ “വർണ്ണമഴ”  എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തി ഓഗസ്റ്റ് 7 ,8  തിയ്യതികളിൽ നടന്ന ക്യാമ്പിൽ കുട്ടികളുടെ പങ്കാളിത്തം വളരെ യധികമായിരുന്നു.ഇതിൽ പങ്കെടുത്ത കുട്ടികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.അവർക്ക് ചിത്രരചന പരിശീലനം നടന്നുവരുന്നു.തുടർന്ന് എൽ .പി .വിഭാഗം കുട്ടികൾക്കായി   "കുത്തിവര" എന്ന പേരിൽ ചിത്രരചന ക്യാമ്പ് നടത്തുകയും തുടർന്ന് പരിശീലനം നൽകി വരികയും ചെയ്യുന്നു.ചിത്രകല അധ്യാപകനായി ബി ആർ സി യിൽ നിന്നും പ്രസിദ്ധ നടനും ഗായകനുമായ ശ്രീ സുരേഷ് തിരുവാലിയെ നിയമിക്കുക വഴി ഇത് സ്കൂളിലെ കലാപ്രവർത്തനങ്ങളെ സജീവമാക്കി.