ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് /പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ദുരന്ത നിവാരണ  ആസൂത്രണ രേഖ

  2021  ഒക്ടോബർ  21ന്  വിദ്യാലയ പരിസരങ്ങളിലെ വന്മരങ്ങളെല്ലാം മുറിച്ചു മാറ്റി. വിദ്യാലയത്തിനകത്തുള്ള തണൽ മരങ്ങളുടെ ശിഖരങ്ങലുഡശിഖരങ്ങൾ വെട്ടി ഒതുക്കുകയും ചെയ്തു .ഇതോടെ വിദ്യാലയ കെട്ടിടങ്ങൾക്ക് ഭീഷിണിയായി നിന്നിരുന്ന മുഴുവൻ മരങ്ങളും നീക്കം ചെയ്തു.. വിദ്യാലയ സുരക്ഷാ ഉറപ്പാക്കാൻ സാധിച്ചു.

അടുക്കള നവീകരണം

                              2021 ഒക്ടോബർ ൧൦ മുതൽ മൂന്ന് ദിവസം വിദ്യാലയത്തിലെ പാചകപ്പുരയിൽ  നവീകരണ പ്രവർത്തികളും ,പെയിൻറിംഗ് ,മുഴുവൻ പത്രങ്ങളും കഴുകി വൃത്തിയാക്കുകയും ചെയ്തു.

കിണർ സൂപ്പർ ക്ലോറിനേഷൻ

                                വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ വേണ്ടി ചെയ്ത മറ്റൊരു പ്രവർത്തനമാണ് വിദ്യാലയത്തിലെ കിണർ മോട്ടോർ ഉപയോഗിച്ചു വറ്റിച്ച ശേഷം ചെളി,പത്രങ്ങൾ എന്നിവ ഒഴിവാക്കി.തുടർന്ന് സൂപ്പർ ക്ലോറിനേഷൻ നടത്തി.

 വിദ്യാലയ ദുരന്ത നിവാരണ  ആസൂത്രണ രേഖ                                

                     2021  സെപ്റ്റംബർ 2  മുതൽ  ആശാരിമാർ ചുമതല 4 ആശാരിമാരെ  ചുമതലപ്പെടുത്തി കൊണ്ട്  വിദ്യാലയത്തിൻറെ  മേൽക്കൂര ബലപ്പെടുത്തലും (ഓട്,പട്ടിക,കഴുക്കോൽ,എന്നിവയുടെപുനർ നവീകരണ പ്രവർത്തികൾ)കുട്ടികളുടെ പഠനത്തിന് ആവശ്യമായ ബെഞ്ച്,ഡെസ്ക്,നവീകരണ പ്രവർത്തികളുംതുടങ്ങുകയും 2021 സെപ്റ്റംബർ 29 ണ് മേൽപ്പറഞ്ഞ പ്രവർത്തികൾ പൂർത്തീകരിക്കുകയും ചെയ്തു.കുട്ടികൾ ക്ലാസ്സിലേക്ക് വരുന്നതിനും പോകുന്നതിനും യാത്രാമാർഗം തയ്യാറാക്കി .

2021  സെപ്റ്റംബർ 12  മുതല്  വിദ്യാലത്തിൻറെ ചുറ്റും കാടു മൂടിയ  സ്ഥലങ്ങൾവെട്ടി ക്ലീൻ ചെയ്യുകയും  ചപ്പു ചവറുകൾ ശേഖരിച്ചു വേർതിരിച്ചു നിർമാർജ്ജനം ചെയ്യുകയും ചെയ്തു.ഏകദേശം ഒരാഴ്ച നീണ്ടു നിന്നപ്രവർത്തിയാണിത്.

2021 സെപ്തംബർ 20 മുതൽ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്സ്മുറികളും വൃത്തിയാക്കുന്ന പ്രവർത്തികൾ ആരംഭിച്ചു..പ്രഷർ പമ്പും മറ്റുസംവിധാനങ്ങളും ഉപയോഗപ്പെടുത്തി വളരെ ഫലപ്രദമായരീതിയിൽ ക്ലാസുകൾ വൃത്തിയാക്കി തുടർന്ന് ക്ലാസ്സുകളുടെ ഭിത്തികളും വാതിലുകളും പെയിന്റ് ചെയ്തത് ആകർഷകമാക്കി .കൂടാതെ നല്ല പാടം പദ്ധതിയുടെ ഭാഗമായി പുറം ചുമരുകളിൽ "കോവിഡിനെ പ്രതിരോധിക്കാൻ "കുട്ടികളെ ബോധവാന്മാരാക്കുന്നതിനും കോവിഡ്  മുഖ്യ വിഷയമാക്കിചിത്രങ്ങൾ വരച്ചു  മനോഹരമാക്കി.ഒരുമാസത്തോളം നീണ്ടു നിന്ന പെയിന്റിംഗ് ജോലികൾ തീർന്നതോടെ വിദ്യാലയവും ചുമരുകളും അത്യാകർഷകമായി