കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/വൈറലാകുന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറലാകുന്ന വൈറസ്
            ഒരു സെന്റിമീറ്ററിന്റെ ലക്ഷത്തിൽ ഒരു അംശം പോലും വലിപ്പമില്ലാത്ത കൊറോണ വൈറസ് എന്ന മഹാമാരിയെയാണ് ലോകം മുഴുവനുള്ള മനുഷ്യജീവികൾ ഇന്ന് ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ രോഗത്തിന്റെ പ്രധാന അടിത്തറയെന്നത് ആരോഗ്യസംരക്ഷണത്തിന് യഥാസമയത്തുള്ള രോഗപ്രതിരോധമാണ്. ആരോഗ്യ വകുപ്പും, അതിനു കീഴിലുള്ള ആരോഗ്യപ്രവർത്തകരുടെ മുൻകരുതലുകളും നാം അത്യധികം പാലിക്കപ്പെടേണ്ടിയിരിക്കുന്നു. കാരണം മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുമ്പോഴും കൈകഴുകലിനോടൊപ്പം വ്യക്തിശുചിത്വം പാലിക്കുന്നത് മൂലം നാം നമ്മുടെ ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവനും മൂല്യം കല്പ്പിക്കുന്നു. 
     മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ് എന്ന് നാം നൂറ്റാണ്ടുകൾക്കു മുൻപേ മനസ്സിലാക്കിക്കഴിഞ്ഞതാണ്. അവൻ സമൂഹവുമായുള്ള ബന്ധം അത്രപെട്ടെന്ന് മുറിച്ചുമാറ്റാൻ കഴിയാത്തതാണ്. ഒരു പ്രായപരിധിയിൽ ഉള്ളവർക്ക്(ശിശു /വാർദ്ധക്യം ) സമൂഹവുമായി ഇടപെടാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ നമ്മളിൽ പലർക്കും ഇന്ന് സമൂഹത്തിനുവേണ്ടി, രോഗപ്രതിരോധത്തിനുവേണ്ടിയും പല കടമകളും നിർവഹിക്കാൻ കഴിയും. മുഖാവരണങ്ങൾ നിർമ്മിക്കുക, പരിസരശുചിത്വം, വ്യക്തിശുചിത്വം എന്നിവയടങ്ങുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുക. 
      നാം കടന്നുപോകുന്ന ഓരോ കറുത്തദിനവും നമ്മുടെ മനസ്സിൽ മനസിക മുറിവുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനായി നാം ശരീരത്തെപ്പോലെ മനസ്സിനെയും പ്രധിരോധിക്കേണ്ടിയിരിക്കുന്നു. നാം മനസ്സിലാക്കേണ്ട ഒന്നാണ് "ഒരു രോഗമുണ്ടെങ്കിൽ അതിനൊരു പ്രതിരോധവുമുണ്ട് "ആ വിജയത്തിന്റെ മാധുര്യമേറുക വെല്ലുവിളികളെ നേരിടുമ്പോഴാണ്. നാം ഒരുപാടു വില കൊടുക്കപ്പെടുന്നെങ്കിലും അതിനു ഇരട്ടിയായി നാം അതിജീവിക്കപ്പെടും. ചെയ്തു കഴിയുംവരെ ഏതൊരുകാര്യവും അസംഭവ്യമെന്നുതോന്നും. ഇതിനോടൊപ്പം നാം മനസ്സിലാക്കണം ഓരോരുത്തരും നമ്മുടെ മനസ്സിനെ പ്രതിരോധിക്കേണ്ട ആവശ്യകതയുണ്ട്. നിങ്ങൾ പറയുന്ന വാക്കുകൾ ആളുകൾ കേൾക്കും പക്ഷേ അവരെ സ്പർശിക്കുക നിങ്ങളുടെ മനോഭാവമാണ്. അതിനാൽ നമ്മുടെ മനോഭാവം വ്യാജപ്രചാരണത്തിനു വഴങ്ങാതിരിക്കുക. ഈ മഹാവിപത്തിനെ എന്തുകൊണ്ടും തടുക്കുവാൻ നമ്മൾക്ക് കഴിയും. വൈറലാകുന്ന ഈ വൈറസിനെ തടയാൻ ജാഗ്രതയോടെ പോരാടാം. 
അഖിൽരാജ്. R
9 E കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം