കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്നത് ഒരു പ്രധാന ഭാഗമാണ്.ജീവനും ജീവനില്ലത്തവയും അടങ്ങുന്ന ഒരു കൂട്ട് കുടുംബമാണ് പരിസ്ഥിതി.പ്രകൃതിക്കും പരിസ്ഥിതിക്കും മേൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ അവകാശമാണ്,പക്ഷേ മനുഷ്യരാണ് ഇതിലെ കളി തെറ്റിച്ച് കളിക്കുന്നവർ. അവരുടെ സ്വാർത്ഥതക്കും അഹങ്കാരത്തിനും അടിമപ്പെട്ട് പോയിരിക്കുകയാണ് പരിസ്ഥിതി. പരിസ്ഥിതിയെ നാം സംരക്ഷിക്കണം, ശ്രദ്ധിക്കണം. അത് നമ്മുടെ കടമയാണ്. നമ്മുടെ ഓരോരുത്തരുടേയും ജീവന്റെ ഒരംശം അതിന്റെ കൈകളിലാണ് സൂക്ഷിക്കുന്നത്. മനുഷ്യൻ ചെയ്യുന്ന അക്രമങ്ങളുടെയും മലിനീകരണത്തിന്റെയും ഫലം മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും പല ദുരന്തങ്ങൾ ഉണ്ടാക്കുന്നു.വെള്ളപ്പൊക്കം ,പ്രളയം, വരൾച്ച,ഭൂമികുലുക്കം,മണ്ണിടിച്ചിൽ തുടങ്ങിയവ ദുരന്തങ്ങളുടെ ഉദാഹരണമാണ്. മരങ്ങൾ നട്ടു പിടിപ്പിക്കണം,വയലുകളും പുഴകളും നദികളും നികത്തരുത്,കായലിൽനിന്ന് മണൽ വാരരുത്. ഇവയെല്ലാം പരിസ്ഥിതിയിലെ ഓരോരോ അവയവമാണ് . മനുഷ്യർ പുഴകളിലും നദികളിലും പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നതുകൊണ്ട് ജല മലിനീകരണം ഉണ്ടാക്കുന്നു. അതുപോലെ വാഹനങ്ങളുടെയും ഫാക്ടറികളുടെയും എണ്ണം വർദ്ധിച്ചതുകൊണ്ട് ഇവയിൽനിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു ജല മലിനീകരണവും, അന്തരീക്ഷ മലനീകരണവും മൂലം ശുദ്ധ ജല സ്രോതസ്സുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു . നമുക്കും മറ്റ് ജീവ ജാലങ്ങൾക്കും മലിനീകരണം മൂലം ഒരുപാട് രോഗങ്ങൾ ഉണ്ടാകുന്നു. മനുഷ്യർ പ്രകൃതിയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നവരാണ് . ജീവനുകാരണമായ വായു, ജലം,മണ്ണ് തുടങ്ങിയവ പ്രകൃതിയുടെ സമ്മാനങ്ങൾ ആണ് . ഇൗ വരദാനങ്ങൾ ആർക്കും പണം കൊണ്ട് വാങ്ങാൻ കഴിയുന്നതല്ല. അനുദിനം വാർത്തയാകുന്ന കാലാവസ്ഥാമാറ്റത്തിന് കാരണം ആഗോളതാപനം ആണ് എന്ന് പറയുന്നു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ മുതൽ ആകാശത്ത് വിമാനം പറത്താൻ വരെ ഇന്ധനങ്ങൾക്ക് വേണ്ടി നാം നിയന്ത്രണം ഇല്ലാതെ പ്രകൃതിയെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.2018 ലും 2019 ലും കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ നൂറ് കണക്കിന് ആളുകളുടെ ജീവനും സമ്പത്തും നഷ്ടപ്പെട്ടു. ഇവയെല്ലാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ നാം കാക്കണം.പരിസ്ഥിതിയെ അനുസരിച്ചും ബഹുമാനിച്ചും കൊണ്ട് പരിസ്ഥിതിയിലെ എല്ലാ ജീവ ജാലങ്ങളും ഒരുമയോടെ ജീവിക്കണം. പരിസ്ഥിതിയെ വളർത്തണം .
സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം