കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/കൊറോണ ഈ നൂറ്റാണ്ടിന്റെ മഹാമാരി
കൊറോണ ഈ നൂറ്റാണ്ടിന്റെ മഹാമാരി
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യുട്ട് റെസ്പിറേറ്ററി സിൻഡ്രോം, കോവിഡ് 19 എന്നിവ വരെ ഉണ്ടാക്കാൻ ഇടയുള്ള ഒരു വലിയ കൂട്ടം വൈറസുകളാണ്.ഈ വൈറസുകൾ മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിയ്ക്കുന്നു. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.കഴിഞ്ഞ 70 വർഷങ്ങളായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടു വരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്നവയാണ്. ഇവ ശ്വാസനാളിയെ ആണ് ബാധിക്കുന്നത്. ജലദോഷവും ന്യൂമോണിയയുമാണ് ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂ മോണിയാ, വൃക്ക സ്തംഭനം എന്നിവ ഉണ്ടാകും. മരണവും സംഭവിക്കും. ചൈനയിൽ കണ്ടെത്തിയത് ഇവയിൽ നിന്ന് അല്പം വ്യത്യസ്തമായ ജനിതകമാറ്റം വന്ന പുതിയ തരം വൈറസാണ്.പ്രതിരോധ വ്യവസ്ഥ ദുർബലരായവരിൽ ,അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും വ്യാപനം ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിയ്ക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടാവും.ഇത് വായുവിലേക്ക് പടരുകയും അടുത്തുള്ള വരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പടരാം.വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലോ രോഗം പകരും. ചികിത്സ കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല, പ്രതിരോധ വാക്സിനുമില്ല. പകർച്ചപ്പനിയ്ക്കുള്ള ചികിത്സയാണ് ഇപ്പോൾ ഇതിനെതിരെ നടത്തുന്നത്. രോഗിയ്ക്ക് വിശ്രമം അത്യാവശ്യം .. രോഗി ധാരാളം വെള്ളം കുടിയ്ക്കണം. രോഗത്തിന് എതിരെ മുൻ കരുതൽ ഇടവേളകളിൽ കൈ കഴുകുകയാണ് കൊറോണ പ്രതിരോധത്തിലെ പ്രധാനപാഠം.സാനിറ്റൈസർ, സോപ്പ് എന്നിവ കൊണ്ട് കൈകഴുകാം. ഈ വൈറസിന് 90 നാനോമീറ്റർ വലുപ്പമേയുള്ളു. ഒരു ലിപ്പിഡ് പ്രോട്ടീൻ പുറംചട്ടയുണ്ടിതിന്. അതിനുള്ളിൽ 29, 900 ബേസുകൾ ഉള്ള ആർ.എൻ.എയും.. ഈ ആർ എൻ എ ആണ് വൈറസിന്റെ ജനിതക ദ്രവ്യം. സോപ്പും വെള്ളവും ഏൽക്കുമ്പോൾ ഇതിന്റെ പുറംചട്ട നശിക്കും. അതിനോടൊപ്പം വൈറസും അത് കൊണ്ടാണ് ഇതിന് എതിരെയുള്ള ആയുധമായി കൈകഴുകൽ ശുപാർശ ചെയ്യുന്നത്. സാമൂഹിക അകലം പാലിക്കുക എന്നതാണ് മറ്റൊരു പോംവഴി. അതു കൊണ്ടാണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്ത് 21 ലക്ഷത്തിലേറെ രോഗികൾ, മരണം ഒന്നര ലക്ഷത്തിലേക്ക് എന്നതാണ് അവസാന വാർത്ത.. ഒരു രോഗത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന ലോകം... എതനിസ്സാരൻമാരാണല്ലേ മനുഷ്യൻ??????
സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം