കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ആരോഗ്യം:വിലപ്പെട്ട സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം:വിലപ്പെട്ട സമ്പത്ത്
                  ആരോഗ്യം ഉള്ള ശരീരത്തിലെ ആരോഗ്യം ഉള്ള മനസ്സ് ഉണ്ടാവുകയുള്ളൂ എന്ന് നമുക്ക് അറിയാമല്ലോ. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നമ്മൾ ശ്രദ്ധയോട് കൂടി ഇരിക്കേണ്ടതാണ്. നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം, വീട്ടിലെ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കേണ്ടതാണ്. കൊറോണ അല്ലാതെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയും വ്യാപിക്കുന്നതുകൊണ്ട് ഒരു ദിവസം നമ്മൾ ഡ്രൈഡേയായി ആചരിക്കുകയും വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെകിൽ അത് നശിപ്പിക്കുകയും ചെയ്യേണ്ടതാണ്. 
                          പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്രവിസർജനം നടത്തുകയോ ചെയ്യാൻ പാടുള്ളതല്ല. ഓരോ 20 മിനിറ്റിലും കൈ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കഴുകേണ്ടതാണ്. 20 സെക്കന്റ്‌ ആണ് കഴുകേണ്ടത്. കൂടാതെ ഹാൻഡ്‌സാനിറ്റൈസർ ഉപയോഗിക്കേണ്ടതാണ്. കടകളിലോ മറ്റു സ്ഥലങ്ങളിലോ പോയി തിരിച്ചു വരുമ്പോൾ കൈ നല്ലതുപോലെ കഴുകേണ്ടതാണ്. മുഖം ഇടക്കിടെ കഴുകണം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. 
                     രോഗം പ്രതിരോധിക്കുന്നതിനായി, നമ്മൾ വീടിന് പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കേണ്ടതാണ്. വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരോട് അടുത്ത് ഇടപെടാതിരിക്കുക.മറ്റുള്ളവരോട് ഒരു മീറ്റർ അകലം പാലിക്കുക. ഹസ്തദാനം ഒഴിവാക്കുക. WHO തരുന്ന നിർദേശങ്ങൾ അനുസരിക്കുക. ലോക്ക്ഡൗൺ കാലയളവിൽ വീട്ടിൽ തന്നെ ഇരിക്കുക. ഗവണ്മെന്റ് നിർദേശങ്ങൾ അനുസരിക്കുക. അങ്ങനെ വ്യക്തിശുചിത്വം, പരിസരശുചിത്വം ഇവ പാലിച്ചുകൊണ്ട് ഈ മഹാമാരിയെ ഒഴിവാക്കാം.
ജിൻസൺ ബിജു
7 A1 കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം