കാതുകൾക്കിന്നൊരു ശാന്തിയില്ല.
കൊറോണയെല്ലാത്ത വാർത്തയില്ല.
കണ്ണുകളിന്നും നിറഞ്ഞിടുന്നു
മരണമില്ലാത്ത കാഴ്ചയില്ല.
കണ്ണീരില്ലാത്തൊരു രാത്രിയില്ല.
കുടുംബങ്ങളെല്ലാം വീട്ടിൽ തന്നെ
അടച്ചു പൂട്ടി കഴിഞ്ഞിടുന്നു..
പട്ടിണിയും ദാരിദ്ര്യവും
വാതിൽപ്പടിയിൽ കാത്തിരിക്കുന്നു.
ദൈവമേ നീയല്ലാതെ രക്ഷയില്ല
ഈ അശാന്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ...