വീട്ടിലാണു ഞാൻ
കൂട്ടിലാണു ഞാൻ
പുറത്തു പോകരുത്
എല്ലാവർക്കും കരുതലായ്
അകത്തു നിൽക്കണം
എന്റെ നെഞ്ചിൻ കൂട്ടിലേക്ക്
കയറി വന്നുകൂടൊരുക്കി
അവിടെ രാജധാനിയാക്കി
വാഴുവാനൊരുത്തൻ
കരുതിയിരിക്കുന്നുപോൽ
അവനെ ദൂരെയാക്കുവാൻ
കൊറോണയെന്ന മാരണത്തെ
ദൂരെദൂരെ നിർത്തുവാൻ
കഴുകണം നിരന്തരം കൈകളിന്നു നാം
എല്ലാറ്റിന്നും അധിപനെ -
ന്നഹങ്കരിച്ച മാനവൻ
വിറച്ചിടുന്നവന്റെ മുന്നിൽ
ലോക ജനതയാകവേ
പോംവഴിയതൊന്നുമാത്രം
കഴുകണം നിരന്തരം
കൈകളിന്നു നാം