കൂ‍ടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

MODEL SCHOOL PROJECT

GHS BEENACHI

I. SCHOOL INFRASTUCTURAL FACILITIES

1. സ്മാർട്ട് ക്ലാസ്സ് റൂം

2 ചൈൽഡ് ഫ്രണ്ട് ലി ഫർണിച്ചർ

3.സ്റ്റേജ് ആൻ്റ് ഓഡിറ്റോറിയം

4. ഫസ്റ്റ് എയ്ഡ് / കൗൺസിലിംങ് റൂം

1 Smart Classrooms

സ്കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ ഗുണമേന്മയുള്ളതാക്കാനും വേണ്ടി ക്ലാസ് റൂമുകളിൽ ഈ പദ്ധതിയിൽ കീഴിൽ ഡിജിറ്റൽ ബോർഡ് ,പ്രോജക്ട് , സ്പീക്കർ ,സൗണ്ട് സിസ്റ്റം എൽ പി യു പി ക്ലാസുകളിൽ മൂന്ന് എൽസിഡി പ്രോജക്റ്ററുകൾ തുടങ്ങിയവ സ്ഥാപിച്ചു. IT ലാബിൽ 65 ഡിജിറ്റൽ ബോർഡും സൗണ്ട് സിസ്റ്റവും സ്ഥാപിച്ചു .GEM മുഖേനയാണ് സാധനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

2. Child friendly furniture

വിദ്യാർത്ഥികൾക്ക് അവരുടെ പഠനോപകരണങ്ങൾ ബാഗ് , കുട, ഡിഫിൻ ബോക്സ് എന്നിവ സൂക്ഷിക്കുന്നതിന് ഉപയുക്തമായ സൗഹൃദാന്തരീക്ഷം ക്ലാസ് റൂമിൽ ഒരുക്കുന്നതിന് വേണ്ടി Child friendly ഫർണിച്ചർ സജ്ജമാക്കി.എൽ പി ക്ലാസുകളിൽ കുട്ടികൾക്ക് ചാരി ഇരിക്കാനുള്ള ചാരു ബഞ്ചുകളും ഡ്രോകളുള്ള ഡെസ്ക്കുകളും വാങ്ങിച്ചു .ഒരു ക്ലാസ് റൂമിലേക്ക് ആവശ്യമായ ടീച്ചർ ടേബിളിൽ ഉൾപ്പെടെയുള്ള വ 10 ബെഞ്ചുകളും പത്ത് Desk സജ്ജീകരിച്ചു .കോഴിക്കോട് KADCO ഏജൻസി മുഖേനയാണ് ഫർണിച്ചറുകൾ വാങ്ങിച്ചത് .

3 . Stage & Auditorium

കുട്ടികളുടെ പാഠ്യാനുബന്ധന പ്രവർത്തനങ്ങൾ കലാപ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിക്കുന്നതിന് വേണ്ടി സ്റ്റേജ് നവീകരിക്കൽ പ്രക്രിയയുടെ ഭാഗമായി ഫ്രണ്ട് കർട്ടൻ സെറ്റ്, ബാക്ക് curtain സെറ്റ് , Quarter Curtain set , സ്റ്റേജിലേക്ക് ആവശ്യമായ വിഐപി കസേരകൾ ഓഡിറ്റോറിയത്തിലേക്ക് ഉപയോഗിക്കാൻ ആവശ്യമായ 100 കസേരകൾ തുടങ്ങിയവ വാങ്ങിച്ചു .കൂടാതെ 100 പ്ലേറ്റ് 200 ഗ്ലാസ്സുകൾ ,സ്റ്റേജ് ഫാൻ എന്നിവയും ഇതിൻറെ ഭാഗമായി ഒരുക്കാൻ കഴിഞ്ഞു. മീനങ്ങാടിയിലെ മലബാർ ഏജൻസിയിൽ നിന്നുമാണ് പ്രസ്തുത സാധനങ്ങൾ ലഭ്യമാക്കിയത് .

4 First Aid / Counselling room

കുട്ടികൾക്ക് മാനസിക വൈകാരിക പിന്തുണ നൽകുന്നതിനും അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പങ്കുവെക്കാനും പ്രാഥമിക ചികിത്സ ലഭ്യമാക്കാനും ആവശ്യമായ റൂം സംവിധാനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ചെയ്യാൻ കഴിഞ്ഞു. ഫസ്റ്റ് എയ്ഡിന് ആവശ്യമായ കൂടുതൽ മെഡിസിൻ കിറ്റ് വാങ്ങിച്ചു. കൗൺസിലിംഗ് റൂമിലേക്ക് ആവശ്യമായ കസേരകൾ നെയിം ബോർഡ്എന്നിവ സ്ഥാപിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങൾക്കും PTA, SMC അധ്യാപകർ അടങ്ങുന്ന ഉപസമിതി മേൽനോട്ടം വഹിക്കുകയുണ്ടായി

II. Learning Resources

A. Talent Lab Activities

  1. SCIENCE LEARNING MATERIAL MAKING FOR HS ON 2/1/24 ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 2024 ജനുവരി മാസം രണ്ടിന് സയൻസ് പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു. റിട്ടയർഡ് ഹെഡ് മാസ്റ്ററും സയൻസ് അധ്യാപകനുമായിരുന്ന ശ്രീ. ശശിധരൻ ഇ വി യാണ് ക്ലാസ് നയിച്ചത്. 8, 9 ക്ലാസുകളിലെ പഠനോപകരണ നിർമ്മാണത്തിൽ താത്പര്യമുളള 30 കുട്ടികളെ തിരഞ്ഞെടുത്താണ് ക്ളാസുകൾ നൽകിയത്. അനുരണനം, ഇൻഡക്ഷൻ, മ്യൂച്വൽ ഇൻഡക്ഷൻ, ഇലക്ട്രോ സ്കോപ്പ്, തുടങ്ങി ഹൈസ്കൂൾ ക്ളാസുകളിലെ പാഠഭാഗവുമായി ബന്ധപെട്ട പഠനോപകരണങ്ങൾ നിർമ്മിച്ചു. കുട്ടികൾ വളരേ ആവേശത്തോടെയാണ് ശില്പശാലയിൽ പങ്കെടുത്തത് പഠനോപകരണങ്ങളുടെ പ്രദർശനം മികവുത്സവത്തോടനുബന്ധിച്ചുള്ള എക്സിസിബിഷനിൽ നടന്നു.

2. LEADERSHIP EMPOWERING PROGRAMME ON 08/01/2024

കുട്ടികളിൽ നേതൃത്വ പാടവവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 8 ന് നാലാം തരം മുതൽ ഒൻപതാം തരം വരെയുള്ള ക്ളാസുകളിലെ ലീഡർമാർക്ക് ക്ളാസുകൾ നൽകി. ദിശ ഡയറക്ടർ ശ്രീ സാജിദ് മുച്ചിങ്ങൽ ക്ലാസുകൾ നയിച്ചു.ഐസ് ബ്രേക്കിംഗ്, ഗെയിംസ്,സംവാദം,കഥ പറയൽ ആശയം കണ്ടെത്തി അവതരിപ്പിക്കൽ, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ തുടങ്ങി പല സെഷനുകളിലൂടെയുള്ള ക്ളാസ് കുട്ടികൾക്ക് രസകരവും എന്നാൽ അർഥവത്തുമാക്കി തീർത്തു.


4. ENGLISH SKIT TRAINING AND PRESENTATION

അഭിനയം, ഇംഗ്ലീഷ് ഭാഷ വിനിമയം എന്നിവയിൽ വൈഭവമുളള കുട്ടികളെ കണ്ടെത്തി ഇംഗ്ലീഷ് സ്കിറ്റ് പരിശീലനം നൽകി.

ശ്രീ പോൾസൺ ബത്തേരിയാണ് പരിശീലനം നൽകിയത്.ഇന്നത്തെ തലമുറയുടെ അമിത മൊബൈൽ ഉപയോഗം പ്രമേയമാക്കിയുളള സ്കിറ്റ് മികവുത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ചു.അവതരണത്തിലും പ്രമേയത്തിലും മികച്ച് നിന്ന സ്കിറ്റ് ഏറെ പ്രശംസ നേടി.ഇംഗ്ളീഷ് ഭാഷ കൈകാര്യം ചെയ്യാനും അഭിനയിക്കാനുളള കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ സ്കിറ്റ് പരിശീലനം ഏറെ സഹായിച്ചു.


5. SCIENCE LEARNING MATERIAL MAKING FOR UP


യുപി വിഭാഗം കുട്ടികൾക്കായി സയൻസ് പഠനോപകരണ നിർമ്മാണ ശിൽപശാല സംഘടിപ്പിച്ചു.13/01/24ന് സയൻസ് അധ്യാപകനായ ശ്രീ എൻ പി പ്രകാശൻ ശിൽപശാല നയിച്ചു.കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്ംഇലക്ട്രോമാഗ്നറ്റ് നിർമ്മാണം, വിവിധ സർക്യൂട്ട് നിർമ്മാണം, മർദവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ എന്നിവ സ്വയം ചെയ്യാനുളള പ്രാഗത്ഭ്യം നേടി.നിർമ്മിച്ച പഠനോപകരണങ്ങളുടേയും പരീക്ഷണങ്ങളുടെയും എക്സിബിഷനും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു.


6. കവിതാരചനാ ശില്പശാല

നാലാം തരം മുതൽ കവിതാ രചനയിൽ താത്പര്യമുളള കുട്ടികളെ കണ്ടെത്തി അവരുടെ രചനകൾ കൂടുതൽ മികവുറ്റതാക്കുവാനും ഭാവനകൾ കവിതാ രൂപത്തിലേക്ക് മാറ്റുന്നതിനും ശില്പശാല ജനുവരി 13 ന് നടത്തി.സാർഥകം എന്ന പേരിൽ നടത്തിയ ഈ പരിപാടി ട്രെയിനറും മലയാളം അധ്യാപകനുമായ ശ്രീ അജ്മൽ കാക്കോവ് നയിച്ചു.


B. ലൈബ്രറി, ക്ലാസ്സ്‌ ലൈബ്രറി


പ്രവർത്തന റിപ്പോർട്ട് 2024- മോഡൽ സ്കൂൾ പദ്ധതി പ്രകാരം ലൈബ്രറി നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട റിപ്പോർട്ട്. ക്ലാസ് ലൈബ്രറിയിലേക്ക് ആവശ്യമായ നാല് ഷെൽഫുകളും ലൈബ്രറിക്ക് അനുയോജ്യമായ ഒരു മാഗസിൻ ഷെൽഫ് റാക്കും KADCO-കാലിക്കറ്റ്‌ എന്ന ഏജൻസിയിൽ നിന്ന് വാങ്ങി. തുക -40000/ എൽ പി,യു പി, ഹൈസ്കൂൾക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ അഭിരുചിക്ക് അനുസൃതമായി നോവൽ, കഥ, കവിത, ബാലസാഹിത്യം, ചരിത്രം, പഠനം എന്നീ വിഭാഗത്തിൽ വരുന്ന ഇംഗ്ലീഷ് മലയാളം എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ഡിസി ബുക്ക്സ് കൽപ്പറ്റയിൽ നിന്നു വാങ്ങി.

C. SCHOOL LAB

സയൻസ് ലാബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക ,ഗണിത വിഷയത്തോടുള്ള ഭയവും പ്രയാസം ഇല്ലാതെയാക്കുക, സാമൂഹ്യ ശാസ്ത്രം എളുപ്പമാക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂൾ ലാബ് നവീകരിക്കുന്നതിനായി 300000രൂപ അനുവദിക്കുകയുണ്ടായി 03 / 01/ 24 ന് ചേർന്ന യോഗത്തിൽ ലാബിലെ നിലവിലുള്ള Stock കണക്കാക്കി അത്യാവശ്യമുള്ള Lab items ഉൾപ്പെടുത്തി ലിസ്റ്റ് തയ്യാറാക്കി. തുടർന്ന് ക്വട്ടേഷൻ ക്ഷണിച്ചു.വിലയും ഗുണനിലവാരവും പരിശോധിച്ചതിൽ നിന്നും സയൻസ്, സോഷ്യൽ എന്നിവയ്ക്ക് TBS Publisher's Distributors എന്നിവർക്കും ,ഗണിതലാബ് നവീകരിക്കുന്നതിനായി ISRT P Learn Private Limited എന്ന സ്ഥാപനത്തിനും 20/1/24 ന് ക്വട്ടേഷൻ ഉറപ്പിച്ചു. തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.അലമാര KADCO എന്ന സ്ഥാപനം - ആകെ തുക 85004. സോഷ്യൽ സയൻസ് - 41444 ബയോളജി - 37282 ഫിസിക്സ് -43522 കെമിസ്ട്രി - 13055 കെമിസ്ട്രി - 11785 ഗണിതം - 67944 ആകെ - 300036 രൂപ

ഗണിത ലാബ്

A mathematics lab typically aims to enhance students' understanding of mathematical concepts through hands-on activities. Common objectives . 1.Conceptual Understanding: Reinforce theoretical concepts by allowing students to experiment and visualize mathematical principles in action.

2.Problem Solving: Develop problem-solving skills through interactive exercises and real-world applications, fostering a deeper comprehension of mathematical problems.

3.Critical Thinking: Encourage critical thinking by presenting mathematical challenges that require creative solutions, promoting analytical skills.

4.Teamwork and Communication: Promote collaborative learning by engaging students in group activities, encouraging communication and teamwork.

5.Application of Technology: Integrate technology tools, such as software or calculators, to enhance mathematical exploration and problem-solving capabilities. 5.Experimental Learning: Provide opportunities for hands-on experiences to make abstract mathematical concepts more tangible and memorable for students.

6.Mathematical Modeling: Encourage students to create and analyze mathematical models to represent real-world situations, fostering a connection between theory and application.

7.Visualization Skills: Develop spatial and geometric understanding by utilizing visual aids, diagrams, and interactive simulations.

8.Exploration of Multiple Approaches: Encourage students to explore various methods to solve mathematical problems, promoting flexibility in thinking and problem-solving strategies.

9.Self-directed Learning: Foster a sense of curiosity and independence by allowing students to explore mathematical topics of personal interest within the lab setting. These objectives collectively contribute to a comprehensive and engaging mathematics lab experience, enriching students' mathematical education beyond traditional classroom instruction. Therefore, even though our school has limited facilities, we have collected math lab equipments that are useful for learning activities which are useful for turning the abstract ideas into concrete,which are useful for learning related activities.

D. WALL PAINTING

ചുമർ ചിത്രം. വിദ്യാർത്ഥികളിൽ പഠന മികവ് കൈവരിക്കുന്നതിനും നമ്മുടെ രാജ്യത്തിൻറെയും , ദേശത്തിന്റെയും സമീപപ്രദേശങ്ങളുടെയും സ്ഥലങ്ങൾ , സ്ഥലനാമങ്ങൾ ദിശകൾ എന്നിവ കണ്ട് മനസ്സിലാക്കുന്നതിനായി - ബീനാച്ചി സ്കൂളിൻ്റെ അങ്കണത്തിൽ - ഏവർക്കും കാണത്തക്കവിധം സ്കൂൾ ലൈബ്രറിയുടെ ചുമരിലായി ഇന്ത്യ, കേരളം , വയനാട് ജില്ല ,സുൽത്താൻ ബത്തേരി നഗരസഭ എന്നിവയുടെ ഭൂപടങ്ങൾ

വർണമനോഹരമായി വരച്ചിരിക്കുന്നു...


E. SIGN BOARD $ DISPLAY BOARD

സൈൻ ബോർഡ്* സ്കൂളിലെ എല്ലാ കെട്ടിടങ്ങളുടെയും കൃത്യമായ സ്ഥാനം മനസ്സിലാക്കുന്നതിനായി പ്രധാന കവാടത്തിന് സമീപവും ഓഫീസിൻറെ മുൻവശത്തും സ്കൂളിൻറെ കെട്ടിടങ്ങളുടെ പൂർണമായ വിവരങ്ങൾ അടങ്ങുന്ന ബോർഡുകൾ സ്ഥാപിച്ചു അതോടൊപ്പം ബിആർസിയുടെ സമീപത്തു കൂടിയുള്ള വഴിയിൽ സ്കൂളിലേക്കുള്ള കവാടത്തിൽ സ്കൂളിൻറെ പേര് അടയാളപ്പെടുത്തിയ ഒരു വലിയ ബോർഡും സ്ഥാപിച്ചു


III. GREEN SCHOOL CLEAN SCHOOL

Waste Management System... ബയോഗ്യാസ് പ്ലാന്റ്...

സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന്നാവശ്യമായ ഗ്യാസ് ഉൽപാദിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു... ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് ആശയം പ്രായോഗിക തലത്തിൽ കൊണ്ടുവരാൻ ഈ പദ്ധതി പ്രകാരം കഴിയുന്നതാണ്... സ്കൂളിൽ ഉണ്ടാകുന്ന ഭക്ഷണ വെയിസ്റ്റുകൾ ഉപയോഗിച്ച്, അടുക്കളയുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ള പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ബീനാച്ചിയിലെ SUNRICE SOLAR എന്ന സ്ഥാപനമാണ് ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണം പൂർത്തീകരിച്ചത്.

മണ്ണിര കംബോസ്റ്റ് യൂണിറ്റ് നിർമ്മാണം

മണ്ണിര കംബോസ്റ്റ് യൂണിറ്റ് നിർമ്മാണം അഞ്ചുമീറ്റർ നീളവും ഒരു മീറ്റർ വീതിയും 85 സെൻറീമീറ്റർ ഉയരമുള്ള കമ്പോസ്റ്റ് ടാങ്കാണ് നിർമ്മിച്ചത് . രണ്ട് അറകൾ ഉള്ള ടാങ്കിൽ ഒരു അറയിൽ ജൈവമാലിന്യം സെമി ഡീഗ്രേഡ് ആക്കാൻ വേണ്ടി നിറയ്ക്കുന്നു. തുടർന്ന് മണ്ണിരകളെ നിക്ഷേപിക്കുന്നു. മണ്ണിര കമ്പോസ്റ്റ് നിർമ്മാണ യൂണിറ്റ് നിർമാണം ബീനാച്ചി സ്കൂൾ സ്വന്തം നിലയ്ക്കാണ് പൂർത്തീകരിച്ചിരിക്കുന്നത്. മണ്ണിര കമ്പോസിറ്റ് നിർമ്മാണത്തിന് ചില വായ തുക 16873 രൂപ . മണ്ണിര കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവർത്തനത്തിന് വേണ്ടി അർബാന, കൈക്കോട്ട്, ചൂൽ , കോരി തുടങ്ങിയ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട് .അതിനു ചിലവായ തുക

4. HEALTH $ NUTRITIONS

A. DRINKING WATER

ഹെൽത്ത് & നുട്രീഷ്യൻ കുടിവെള്ളം* സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ രീതിയിൽ ചൂടുള്ളതും തണുത്തതുമായ ശുദ്ധീകരിച്ചു കുടിവെള്ളം ലഭ്യമാക്കുന്നതിനായി ബ്ലോക്ക് D യുടെ വരാന്തയിൽ ഒരു ശുദ്ധീകരിച്ച് കുടിവെള്ള സംഭരണി ഒരുക്കി എല്ലാ സമയത്തും ശുദ്ധീകരിച്ച ചൂടുവെള്ളവും തണുത്ത വെള്ളവും കുട്ടികൾക്ക് യഥേഷ്ടം ഇവിടെ നിന്ന് ലഭ്യമാണ്.

B. ORGANIC VEGITABLE GARDENING

സ്കൂൾ തല വിഷരഹിത പച്ചക്കറി നിർമ്മാണം. ഒക്ടോബർ 14ന് 50കുട്ടികളും 10അധ്യാപകരും ചേർന്ന് കൃഷി ക്ലബ്ബിന്റെ (Growgreen) നേതൃത്വത്തിൽ കൃഷിയിടം ഒരുക്കി. കൃഷി തൈകൾ (വഴുതന, തക്കാളി, പച്ചമുളക്, ക്യാബേജ്,കോളിഫ്ലവർ ) വാങ്ങുകയും, oct 20ന് തൈകൾ നടുകയും ചെയ്തു. ഇടക്ക് കുട്ടികളുടെ നേതൃത്വത്തിൽ springler ഉപയോഗിച്ച കൃഷിയിടം നനക്കുന്നു, പുകയില കഷായം, വളം എന്നിവ അനുയോജ്യമായ രീതിയിൽ ഉപയോഗിക്കുന്നു. കൃഷിയുടെ പരിപാലനത്തിന് കുട്ടികളെ group തിരിച്ചു് duty കൊടുക്കുന്നു.നെൽവിത്ത് സംരംഭകനായ ശ്രീ പ്രസീദ് കുമാർ അവറുകൾ കുട്ടികൾക്ക്കൃഷിയുടെ മഹത്വത്തിനെക്കുറിച്ച് അവബോധവും മാർഗ്ഗനിർദേശവും കൊടുക്കുകയും ചെയ്തു. ജനുവരി 28ന് ആദ്യത്തെ വിളവെടുപ്പ് നടത്തി, ധാരാളം തക്കാളി, വഴുതന, ക്യാബേജ് എന്നിവ കിട്ടി. Feb 8ന് നബാർഡ് ജനറൽ മാനേജരുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള ക്യൂൻസ് ലാന്റ് വിദ്യാർഥികൾ സ്കൂൾ സന്ദർശിച്ചിരുന്നു. കുട്ടികളുമായി സംവദിക്കുകയും ചെയ്തു.



C. HEALTH CARD

സ്കൂളിലെ വിദ്യാർഥികളുടെ ആരോഗ്യ പരിചരണത്തിന്റെ ഭാഗമായി ഓരോ വിദ്യാർത്ഥികൾക്കും ഹെൽത്ത് കാർഡ് തയ്യാറാക്കുകയും മീര മെഡിക്കൽസിന്റെയും, രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടുകൂടി വിദ്യാർത്ഥികളുടെ ആരോഗ്യ പരിശോധന നടത്തി വിവരങ്ങൾ വിവരങ്ങൾ ശേഖരിച്ച് ഹെൽത്ത് കാർഡിലെ വിവരങ്ങൾ പൂർത്തീകരിച്ചു. അതോടൊപ്പം കൂടുതൽ ചികിത്സകളും പരിചരണങ്ങളും ആവശ്യമുള്ള കുട്ടികൾക്ക് ബോധവൽക്കരണവും ആവശ്യമായ നിർദ്ദേശങ്ങളും നൽകി.



B. Self Defence Training

മോഡൽ സ്കൂൾ സെൽഫ് ഡിഫൻസ് ട്രെയിനിങ്ങിന്റെ ഭാഗമായി കുട്ടികൾക്ക് ജനുവരി ഒന്നു മുതൽ 31 വരെ തീയതികളിൽ സെൽഫ് ഡിഫൻസ് കരാട്ടെ ക്ലാസും, ജനുവരി 15 മുതൽ 31 വരെ യോഗ ക്ലാസും നൽകി . കരാട്ടെ ക്ലാസ് 7 8 9 ക്ലാസിലെ കുട്ടികൾക്ക് വൈകുന്നേരം നാലുമണി മുതൽ 5 മണി വരെ മൂന്നു ബാച്ച് ആയി നടത്തി. ഓരോ ബാച്ചിലും 40 കുട്ടികൾ വീതം ഉണ്ടായിരുന്നു. അഞ്ചുമണിക്ക് ഒരു ലഘു ഭക്ഷണവും കൊടുത്തു. യോഗ ക്ലാസ് രാവിലെ 8. 40 മുതൽ 9. 40 വരെ നടത്തി. ഏഴ് എട്ട് ഒമ്പത് ക്ലാസിലെ കുട്ടികൾക്ക് ഒരുമിച്ചാണ് യോഗ ക്ലാസ് നൽകിയത്.


VII. Adaptive Education Material

ബീനാച്ചി സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ അഡാപ്റ്റീവ് എഡ്യൂക്കേഷണൽ മെറ്റീരിയൽ സ് ബി ആർ സി ഓട്ടിസം സെന്ററിലെ ട്രെയിനർ മാരുമായി ചർച്ച നടത്തുകയും അനുയോജ്യമായ മെറ്റീരിയലുകൾ

തിരഞ്ഞെടുക്കുന്നതി നായി കോഴിക്കോടുള്ള kadcoലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടു. ഫെബ്രുവരി ആറിന് സ്കൂളിൽ ലഭിക്കുകയും മെറ്റീരിയൽസ് ഉപയോഗിച്ച് കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു.

VIII. LEANER HOLISTICS DEVELOPMENT AND WELL BEING


1. Medical camp

2024 ജനുവരി 24 ന് മുട്ടിൽ വിവേകാനന്ദ മെഡിക്കൽ മിഷനുമായി സഹകരിച്ച് മണൽവയൽ കോളനിയിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ജീവിതശൈലി രോഗങ്ങൾ അരിവാൾ രോഗം എന്നിവയുടെ രോഗനിർണയവും വൈദ്യസഹായവും കോളനി നിവാസികൾക്ക് ലഭ്യമാക്കി. മണൽവയൽ കോളനിയോട് ചേർന്നുള്ള പാത്തിവയൽ കോളനിക്കാർക്കും മെഡിക്കൽ ക്യാമ്പ് വളരെ സഹായകമായി. ഏകദേശം 80 പേരോളം ക്യാമ്പിൽ പങ്കെടുത്തു. സ്കൂളിലെ P.T. A പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാന അധ്യാപകൻ സജി സർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. S. M. C ചെയർമാൻ ശ്രീ പൈതൽ പിടിഎ എക്സിക്യൂട്ടീവ് അംഗം അസൈനാർ എന്നിവർ സംസാരിച്ചു. പ്രോജക്റ്റിന്റെ ചുമതലയുള്ള അധ്യാപകരായ മിനി ടീച്ചർ,ഭൈമി ടീച്ചർ,രേഖ ടീച്ചർ എന്നിവരോടൊപ്പം പിടിഎ അംഗങ്ങളുടെയും മറ്റ് അധ്യാപകരുടെയും സഹകരണം ക്യാമ്പ് വിജയകരമായി പൂർത്തിയാക്കുവാൻ സഹായിച്ചു.



2. തപോവനം വൃദ്ധസദന സന്ദർശനം

തപോവനം വൃദ്ധസദന സന്ദർശനം അശരണരുടെ അഭയകേന്ദ്രമായ തപോവനം പ്രധാന അധ്യാപകനായ ശ്രീ സജി സാറിന്റെ നേതൃത്വത്തിൽ 9/02/24 നു സന്ദർശിച്ചു.ജെ ആർ സി, സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ആയിട്ടുള്ള 35 കുട്ടികളാണ് അധ്യാപകരോടൊപ്പം സന്ദർശനത്തിന് ഉണ്ടായിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മുപ്പതോളം അന്തേവാസികൾക്ക് കുട്ടികളുടെ സാമിപ്യം ആശ്വാസമേകി. തപോവനത്തിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകി കൂടാതെ രണ്ടുകൂട്ടരും അവതരിപ്പിച്ച കലാപരിപാടികൾ അന്തരീക്ഷത്തെ സന്തോഷഭരിതമാക്കി. തപോവനത്തിന്റെ ചുമതലയുള്ള സിസ്റ്റർ ജ്യോതിസ് അന്തേവാസികളെ കുറിച്ചും അവരുടെ ജീവിതാവസ്ഥയെ കുറിച്ചും സംസാരിച്ചു. നമ്മുടെ കൂടെയുള്ളവരെ വഴിയിലേക്ക് തള്ളിവിടാതെ ചേർത്തു നിർത്തണമെന്ന ഒരുപാഠം ഈ സന്ദർശനത്തിലൂടെ കുട്ടികളിലേക്ക് എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചു.



B. PRE – VOCCATIONAL SKILL DEVELOPMENT ACTIVITIES

1. സോപ്പുനിർമ്മാണം


30-12-2023 ന് ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ സോപ്പ് നിർമ്മാണം പരിശീലനം നടത്തി. ആറ് മുതൽ 9 വരെ ക്ലാസുകളിലെ 30 കുട്ടികൾക്കാണ് പരിശീലനം നൽകിയത് പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് കുളി സോപ്പുകൾ കുട്ടികൾ തന്നെ സ്കൂൾ മികവുത്സവത്തിന് വിപണനം നടത്തി ഉൽപ്പന്നം നിർമ്മിക്കാനുള്ള പരിശീലനം ലഭിച്ച കുട്ടികൾ ഇത് തുടർ പ്രവർത്തനമായി ചെയ്തു വരുന്നു കൂടാതെ മറ്റു വിദ്യാർത്ഥികൾക്ക് കൂടി പരിശീലനങ്ങൾ നൽകുന്നു രക്ഷിതാക്കളും പിടിഎയും അധ്യാപകരും എല്ലാം ഉൾപ്പെട്ട ഈ പ്രവർത്തനത്തിൽ എല്ലാവരുടെയും നല്ല ഒരു അഭിപ്രായവും വിലയിരുത്തലും ഉണ്ടായിരുന്നു.


2. ആഭരണനിർമ്മാണം

7.1.2024 ന് ആഭരണങ്ങൾ നിർമ്മിക്കുന്ന പരിശീലനം ആണ് നടത്തിയത്. വിവിധതരം മുത്തുകൾ കല്ലുകൾ തുടങ്ങിയവ ഉപയോഗിച്ച് മാല,വള നെക്ലേസ്,കമ്മൽ പാദസരം, മോതിരം, ഹെയർ ബാൻഡ് തുടങ്ങിയ ആഭരണങ്ങൾ നിർമ്മിക്കാൻ പരിശീലിച്ചു. ആറ് മുതൽ ഒൻപതുവരെ ക്ലാസുകളിലെ 30 കുട്ടികളാണ് ഈ പരിശീലനത്തിൽ പങ്കെടുത്തത്. ശിഖ ടീച്ചറുടെ നേതൃത്വത്തിലാണ് ഈ പരിശീലനം നടന്നത്. നിർമ്മിച്ച ആഭരണങ്ങൾ കുട്ടികൾ മികവുത്സവത്തിന് വിൽപ്പന നടത്തി. രക്ഷിതാക്കളുടെയും പിടിഎ തുടങ്ങിയവരുടെയും നല്ല അഭിപ്രായമാണ് ഈ പ്രവർത്തനത്തിന് ലഭിച്ചത്. തുടർന്നും ഇത്തരം പരിശീലനങ്ങൾ കുട്ടികൾക്ക് നൽകാൻ തീരുമാനിച്ചു.



3. ഡ്രൈഫ്ലവർ നിർമാണ പരിശീലനം

ശിഖടീച്ചറുടെ നേതൃത്വത്തിൽ ഡ്രൈഫ്ലവർ നിർമാണ പരിശീലനം നടത്തി. ഈ പരിശീലനത്തിൽ 30 കുട്ടികൾ ആണ് പങ്കെടുത്തത്. പാള, മുള തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് മനോഹരങ്ങളായ പൂക്കളും ഇലകളും നിർമ്മിച്ച് പൂപ്പാത്രത്തിൽ വച്ച് അലങ്കരിക്കുന്ന വിധം കുട്ടികൾ പരിശീലിച്ചു. പലതരം ഫാബ്രിക് പെയിന്റുകൾ ഉപയോഗിച്ച് പൂക്കളും ഇലകളും നിറം നൽകി. പാഴ്വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന വിധം കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു.


4. മെഷീൻ സ്റ്റിച്ചിങ് എംബ്രോയ്ഡറി വർക്ക് എൽഇഡി ബൾബ് നിർമ്മാണം കുട നിർമ്മാണം എന്നീ മേഖലകളിലും പരിശീലനങ്ങൾ നൽകുകയും ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു




C. VISUAL $ PERFORMING ARTS - WORKSHOP

ഓട്ടൻതുള്ളൽ

കലാമണ്ഡലം പ്രശോഭ് & ടീം 20/2/2024 കലാമണ്ഡലം പ്രശോഭ് സാറും ടീമും അവതരിപ്പിച്ച ഓട്ടൻതുള്ളൽ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും വിനോദകരവും ആയിരുന്നു. തുള്ളലിന്റെ ആവിർഭാവത്തെക്കുറിച്ചും കുഞ്ചൻ നമ്പ്യാരെ കുറിച്ചും വളരെ വിശദമായി തന്നെ ടീമിലെ കലാമണ്ഡലം മഹേന്ദ്രൻ സാർ അവതരിപ്പിച്ചു . കൂടാതെ തുള്ളലിൽ ഉപയോഗിക്കുന്ന എല്ലാ മുദ്രകളും അദ്ദേഹം പരിചയപ്പെടുത്തി ഓരോ മുദ്രയും കുട്ടികൾക്ക് കൂടെ ചേർന്ന് ചെയ്യാവുന്ന രീതിയിൽ വളരെ ചിട്ടയോടെ മനോഹരമായ അവതരിപ്പിച്ചു . തുള്ളലിലെ താളങ്ങൾ വളരെ രസകരമായി കുട്ടികളുടെ മനസ്സിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു . നവരസങ്ങൾ അനുഭവിപ്പിച്ച അത്ഭുത കലാവൈഭവം ഗംഭീരമായി.തുടർന്ന് തുള്ളലിന്റെ വേഷങ്ങൾ പരിചയപ്പെടുത്തുന്ന സെക്ഷൻ ഉണ്ടായിരുന്നു. എല്ലാ ഉടുത്തു കെട്ടുകളും ആടയാഭരണങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ മുമ്പിൽ നിന്ന് തന്നെയാണ് അദ്ദേഹം വേഷ പ്രച്ഛന്നനായത് .തുടർന്ന് കല്യാണസൗഗന്ധികത്തിലെ ഒരു ഭാഗം അതിഗംഭീരമായി അവതരിപ്പിച്ചു .പക്കമേളക്കാരും ഒന്നിനൊന്നു മെച്ചമായി അവരുടെ ഭാഗം വൃത്തിയായി ചെയ്തു . കേരളീയ ദൃശ്യ കലയുടെ അനുഭവവേദ്യമായ ഒരു നടനമാണ് ,വിരുന്നാണ് ഇന്ന് സ്കൂളിൽ അവതരിപ്പിക്കപ്പെട്ടത്.


തെരുവ് നാടകം

സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തായ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ജി.എച്ച്. എസ്. ബീനാച്ചിയിലെ 25 പേരടങ്ങുന്ന കുട്ടികളുടെ ഒരു സംഘം പൊതുസ്ഥലങ്ങളിൽ തെരുവ് നാടകം അവതരിപ്പിച്ചു. ബീനാച്ചിയിലും ബത്തേരിയിലെ പ്രധാന സ്ഥലങ്ങളിലും അവതരിപ്പിക്കപ്പെട്ട നാടകം സമൂഹ നന്മയ്ക്കു ഉതകുന്നതായിരുന്നു എന്ന് പൊതുസമൂഹം വിലയിരുത്തി. സ്കൂളും പൊതുസമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയുള്ള കുഞ്ഞുങ്ങളായി വളരുന്നതിനും, സഹകരണം സഹവർത്തിത്വം ആത്മവിശ്വാസം മുതലായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും ഇത് ഏറെ സഹായിച്ചു.


നാടൻപാട്ട് ശില്പശാല

22/1/2024 ഭാഷയുടെ വ്യാകരണസംഹിതകളിലും ഛന്ദശാസ്ത്ര നിയമങ്ങളിലും ഒതുങ്ങി നിൽക്കാതെ പ്രദേശത്തുള്ള നാട്ടുഭാഷയിൽ രൂപം കൊണ്ടവയാണ് നാടൻപാട്ടുകൾ. അതാതു പ്രദേശത്തെ ആചാരവും സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ നാടോടി സംസ്കൃതി നിലനിൽക്കുന്നതിന് ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന ഉദ്ദേശ്യത്തോടെയാണ് നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചത്. ഭാഷയിലെ വിവിധ ശേഷികൾ, ആത്മവിശ്വാസം, സഹവർത്തിത്വം, തുടങ്ങിയ ആർജ്ജിക്കുന്നതിന് ഇത്തരം സംഘകലകൾ സഹായിക്കുന്നു. 22/1/2024 ന് 'തുടിതാളം ' കലാവേദി ബത്തേരിയിലെ നാടൻപാട്ട് കലാകാരൻ ശ്രീ പ്രസാദിന്റെ നേതൃത്വത്തിൽ 4 മണിക്കൂർ നീണ്ടു നിൽക്കുന്ന ശില്പശാല നടത്തി. ശില്പശാലയിൽ നിന്നും ഒരൂ ടീം ഉണ്ടാക്കുകയും അവർക്ക് പ്രത്യേക പരിശീലനം നൽകി മികവുത്സവത്തിൽ അവതരിപ്പിക്കുകയും ചെയ്തു.


IX. SKUPPORTIVE TEACHERS

A. School Based Teachers Training

School Based Training ൻറ്റെ first phase 30/12/2023 ന് നടന്നു. മികച്ച trainer ആയ മിസ്റ്റർ കെ വി മനോജ് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ബത്തേരി ടൗണിൽ തന്നെ ഉള്ള SMIAS AUDITORIUM ആയിരുന്നു Venue. അദ്ധ്യാപകരുടെ തൊഴിൽ മികവുകൾ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആണ് ക്ളാസുകൾ കൈകാര്യം ചെയ്തത്. അത് പോലെ തന്നെ multi tasking skills മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നു......ക്ലാസിൽ 50 അദ്ധ്യാപകർ പങ്കെടുത്തു. ട്രെയിനിംഗ് വളരെയേറെ ഫലവത്തായിരുന്നു....


B. Training to Develop Learning Materials

14/01/2024 ഞായറാഴ്ച, മോഡൽ സ്കൂൾ പദ്ധതിയുടെ ഭാഗമായി യുപി,ഹൈസ്കൂൾ അധ്യാപകർക്ക് വേണ്ടി ഗണിതശാസ്ത്രത്തിൽ ദേശീയ അവാർഡ് സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശില്പശാല നടന്നു. ജോമട്രിക്കൽ ചാർട്ട്,സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിംഗ് നിർമാണം, എന്നിവയിലൂടെ കുട്ടികളും അധ്യാപകരും, ഗണിത പഠനത്തിന്റെ നൂതന വഴികളിലൂടെ സഞ്ചരിക്കുന്നതാണ് കണ്ടത്. മനസ്സിലാക്കാൻ പ്രയാസം ഏറിയ പല അമൂർത്ത ആശയങ്ങളും, ലളിതവും ആസാദ് ആസ്വാദ്യകരവുമായി കുട്ടികളിലും അധ്യാപകരിലും എത്തിക്കാനായി എന്നത് ഈ ശില്പശാലയുടെ വിജയമായി കണക്കാക്കാം. മാത്രമല്ല ക്ലാസ് റൂമുകളിൽ തുടർന്നും ഉപയോഗിക്കാവുന്ന ലളിതവും സമഗ്രവുമായ പഠനോപകരണങ്ങളുടെ ഒരു അത്ഭുത ലോകം തന്നെ കാണിച്ചുതരുന്നതായിരുന്നു ശില്പശാല.


C. Technology Related Training

മോഡൽ സ്കൂൾ പദ്ധതിയുടെ ഭാഗമായി വിവര സാങ്കേതിക വിദ്യയിൽ അധ്യാപകർക്ക് കൂടുതൽ പ്രാവീണ്യം നൽകുന്നതിനായി 7/02/2024 ന് ഒരു ദിവസത്തെ ശിൽപശാല നടത്തി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ. ശരത് സർ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ സജി സർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പി.റ്റി. എ. പ്രസിഡന്റ് കൃഷ്ണ കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉബണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ലിബറേ ഓഫീസ് റൈറ്റർ ഉപയോഗിച്ച് ചോദ്യ പേപ്പർ തയ്യാറുക്കുന്ന വിധം , വർക്ക് ഷീറ്റുകൾ ഉപയോഗിച്ച് മാർക്കുകൾ, ഗ്രേഡുകൾ എന്റർ ചെയ്യുന്ന വിധം , വിവിധ തരത്തിൽ സ്ക്രീൻ ഷോട്ടുകൾ എടുക്കുന്ന വിധം, കെ ഡെൻ ലൈവ് ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം , പോസ്റ്ററുകളുടെ നിർമ്മാണം, വെബ് പേജുകളുടെ നിർമ്മാണം, വൈറ്റ് ബോഡ് എന്നിവയെ കുറിച്ചെല്ലാം ക്ലാസ്സുകൾ എടുത്തു.


മോഡൽ സ്കൂൾ പദ്ധതിയുടെ ഭാഗമായി വിവര സാങ്കേതിക വിദ്യയിൽ അധ്യാപകർക്ക് കൂടുതൽ പ്രാവീണ്യം നൽകുന്നതിനായി 13/02/2024 ന് ഒരു ദിവസത്തെ ശിൽപശാല നടത്തി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീ. ശരത് സർ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ സജി സർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പി.റ്റി. എ. പ്രസിഡന്റ് കൃഷ്ണ കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂസറുമായി സംസാരിക്കുന്നതിന് സഹായകമാകുന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ആയ"Chat GPT" ,ആർടിഫീഷ്യൽ ഇന്റലിജൻസ്" നെ കുറിച്ചും ക്ലാസ്സുകൾ നയിച്ചു

D. Twinning Programmes

ജിഎച്ച്എസ് ബീനാച്ചി മോഡൽ സ്കൂൾ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ സന്ദർശിക്കുകയുണ്ടായി അതിൽ ഒന്നാം ഘട്ടം എന്ന നിലക്ക് കണ്ണൂർ ജില്ലയിലെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുണ്ടേരി ആണ് ഒന്നാമതായി സന്ദർശിച്ചത്., അധ്യാപകരും വിദ്യാത്ഥികളും രക്ഷിതാക്കൾ എന്നിവരുടെ ടീം ആണ് സന്ദർശനതിന് പോയത്. സ്കൂളിൻറെ കെട്ടും മട്ടും പൂർണമായ എല്ലാ നിലക്കും മികച്ചതായിരുന്നു കെട്ടിടങ്ങളുടെ രൂപകല്പനയും അതിനോട് അനുബന്ധിച്ചു കൊണ്ടുള്ള പൂന്തോട്ടം നിർമ്മാണവും മികച്ച കളിസ്ഥലവും സ്കൂളിൻറെ ഭംഗിക്ക് മാറ്റുകൂട്ടി വളരെ കൃത്യമായ രീതിയിൽ സംവിധാനിച്ച ക്ലാസ് റൂമുകളും ലാബുകളും ഓഡിറ്റോറിയങ്ങളും കോൺഫറൻസ് ഹാളുകളും എല്ലാം തന്നെ ആ സ്കൂളിൻറെ മികവിനെ വിളിച്ചോതുന്നവയായിരുന്നു കുട്ടികളുടെ ഇരിപ്പിടവും പുസ്തകങ്ങൾ വെക്കാനുള്ള ഷെൽഫുകളും ക്ലാസ് റൂമിലെ സൗകര്യങ്ങളും ഏറെ മികച്ചതായിരുന്നു ലാബ് സൗകര്യങ്ങളും അതുപോലെതന്നെ ഓൺലൈൻ കോൺഫറൻസിന് ഉതകുന്ന രീതിയിൽ സംവിധാനിച്ച ഒരു ഡിജിറ്റൽ കോൺഫറൻസ് വളരെ അത്ഭുതകരമായിരുന്നു അതിനേക്കാൾ ഒക്കെ ഉപരി ഒരു കുഞ്ഞൻ റോബോട്ട് സ്കൂളിന് സ്വന്തമായിട്ടുണ്ട് എന്നതിൽ അത്ഭുതംകൊണ്ടു. സ്കൂളിൻറെ ഓരോ സംവിധാനങ്ങളും മികവിന്റെ അടയാളങ്ങളായി കൊണ്ട് തിളങ്ങി നിൽക്കുന്ന കാഴ്ച ഏറെ മനോഹരമാണ് രണ്ടാം ഘട്ടം കോഴിക്കോട് കാരപറമ്പ് higher secondary സ്കൂളും മെഡിക്കൽ കോളേജ് കാമ്പസ് സ്കൂളും സന്ദർശിച്ചു.


E. Know our child, House Visit

മോഡൽ സ്കൂൾ പദ്ധതി യുടെ ഭാഗമായി വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക പഠന അന്തരീക്ഷം മനസിലാക്കുന്നതിനായുംആവശ്യമായ പിന്തുണ നൽകുന്നതിനുമായി ആരംഭിച്ച പദ്ധതിയാണിത്. ഇതിനായി കുട്ടികൾ വരുന്ന പ്രദേശങ്ങളെ 10 ഭാഗങ്ങളായി വേർതിരിക്കുകയും പ്രീ പ്രൈമറി, എൽ. പി, യു. പി, ഹൈ സ്കൂൾ വിഭാഗം അധ്യാപകരെ ഉൾപ്പെടുത്തി 10 ടീമായി തിരിഞ്ഞു ഗൃഹ സന്ദർശനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ഡിസംബർ 25 മുതൽ ജനുവരി 15 ആയിരുന്നു ഇതിന്റെ കാലയളവ് നിശ്ചയിച്ചിരുന്നതെങ്കിലും ഫീഡിങ് ഏരിയ കൂടുതലായതിനാൽ ഫെബ്രുവരി 15 വരെ സമയം നീട്ടുകയും ചെയ്തു. 95 ശതമാനം ഗൃഹ സന്ദർശനം നടത്തുകയും വിവരങ്ങൾ ഗൂഗിൾ ഫോമിൽ പൂരിപ്പിച്ച് തുടർ പരിശോധനക്കായി സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

1.താഴെ അരിവയൽ, ഭൂദാനം, സിസി, വാകേരി . നിഷ, ഷീന ,ബിഷ, സ്മിത, വിജയ നിർമല ,ബിനി

2.ചൂരിമല, വട്ടത്തിമൂല ,കൊളഗപ്പാറ .റജീന ,അരുൺ ,ഐഷ ക്കുട്ടി, സ്വാലിഹ്,നാൻസി

3.കൈവട്ടമൂല , മണൽ വയൽ, ടി പി കുന്ന്, കൈരളി ജംഗ്ഷൻ . സനിത, സിന്ധു, പ്രിയ ,സുദീപ, റോയ് ജോസഫ്

4. പൂതിക്കാട്, ചെക്ക് ഡാം രശ്മി ,അഞ്ജു,ഷീജ N. P, ലതിക ,ഫൗസിയ

5.കട്ടയാട് ,സ്കൂൾ കുന്ന് ,ബീനാച്ചി അനിത ,ലിൻസി,ജിജി, ഫാത്തിമ, സുജാ ജോൺ, സാബു

6.ദൊട്ടപ്പൻ കുളം, പൂമല ,മണിച്ചിറ മിനി ,അമൃത ,ദിവ്യ, സൽമാൻ, ഷാഹിന ,ഭൈമി

7. ബത്തേരി,അമ്പലവയൽ കുപ്പമുടി, നെല്ലാറച്ചാൽ ദിലീപ്, വീണ, രേഖ, നീതു R, സീനത്ത് ,സതീശൻ

8.പഴുപ്പത്തൂർ, ചപ്പക്കൊല്ലി ,കക്കടംകുന്ന് ഗീത ,ആര്യ,ബിനോ, സുധാമണി ,സ്നേഹ 9.മന്ദം കൊല്ലി ,മേലെ അരിവയൽ ,നമ്പീശൻ കവല. ശ്രുതി, നീതു, അശോകൻ, ഷീജ ഒ .ഐ, ഫൈസൽ .

10. മീനങ്ങാടി, കാക്കവയൽ, പാതിരിപ്പാലം, കൃഷ്ണഗിരി, രജിത, സുജാ സി,

വിജയ.പി.ജി, ചന്ദ്രിക, ബിജു, അംബിക

മികവുത്സവം 2024


2023 24 അധ്യായന വർഷത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഒരു ജില്ലയിലെ ഒരു സ്കൂൾ മോഡൽ സ്കൂൾ ആയി തിരഞ്ഞെടുത്തു. വയനാട് ജില്ലയിലെ മോഡൽ സ്കൂൾ തിരഞ്ഞെടുത്തത് ജിഎച്ച്എസ് ബീനാച്ചിയാണ് അക്കാദമികം. ഭൗതികം സാമൂഹികം തുടങ്ങിയ മേഖലകളിൽ സമഗ്ര വികസനമാണ് മാതൃകാ വിദ്യാലയത്തിലൂടെ ലക്ഷപ്പെടുന്നത് മോഡൽ സ്കൂൾ പദ്ധതിയുടെ ഭാഗമായി ജനുവരി 24 25 തീയതികളിൽ മികവുത്സവം നടത്താൻ തീരുമാനിച്ചു സ്റ്റാഫ് കൗൺസിൽ ചേർന്ന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു ചുമതലകൾ നൽകി പി ടി എ എം പി ടി എ എസ് എം സി സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ എല്ലാവരെയും ചേർത്ത് സ്വാഗതസംഘം രൂപീകരിച്ചു വിവിധ കമ്മറ്റികളിൽ പിടിയെ എം പി ടി എ എസ് എം സി അംഗങ്ങളെയും ഉൾപ്പെടുത്തി ഓരോ കമ്മറ്റികളിലും പ്രോഗ്രാം കമ്മിറ്റി സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റിഫുഡ് കമ്മിറ്റി പബ്ലിസിറ്റി കമ്മിറ്റി ധനസമാഹരണവും വിനിയോഗവും ഡിസിപ്ലിൻ കമ്മിറ്റി എന്നിങ്ങനെ മികോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ കമ്മറ്റികൾക്ക് ചുമതല നൽകി എല്ലാ വിഷയങ്ങളിലും അധ്യാപകരും കുട്ടികളും സ്റ്റാളുകൾ ഒരുക്കി കൂടാതെ എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷൻ വംശനാശ ഭീഷണി നേരിടുന്ന വിത്തുകൾ ചെടികൾ വൃക്ഷങ്ങൾ എന്നിവയുടെ പ്രദർശനം G Norm Saviour Award അവാർഡ് ജേതാവ് ശ്രീ പ്രസീത് കുമാറിൻറെ നെൽവിത്തുകളുടെ പ്രദർശനം kvj കൃഷി വിജ്ഞാൻ കേന്ദ്രം അമ്പലവയലിന്റെ വളങ്ങളുടെ പ്രദർശനം കേദാരം ഷാജി കിഴങ്ങു വർഗ്ഗങ്ങളുടെ പ്രദർശനം സ്കൂൾ മികവ് പ്രദർശനം പ്രീ പ്രൈമറി എൽ പി പഠനോപകരണ പ്രദർശനം മാതൃഭൂമി ഡിസി ബുക്സ്റ്റാളുകൾ ആട്ടു ഗ്യാലറി WE എക്സിബിഷൻ ഫിലിം ഫെസ്റ്റ് കോഴിക്കോട് സൈബർ പാർക്കിൻ്റെ virtual റിയാലിറ്റി Show എന്നിവ പ്രദർശിപ്പിച്ചു [2/20, 5:13 PM] B Ralima: 24 /1/ 24 ന് എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു . മികവുത്സവത്തിൻ്റെ ഭാഗമായി അഖില വയനാട് ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു 11 വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 മൂന്നാം സമ്മാനം 1000 രൂപ വീതവും നൽകി ദേശഭക്തിഗാനത്തിന്റെ ഉദ്ഘാടനം DEO ശരത്ചന്ദ്രൻ കെ എ എസ് നിർവഹിച്ചു AEO ശ്രീമതി ജോളിയമ്മ അവർകളുടെ സാന്നിധ്യം ഉണ്ടായിരുന്നു ഉച്ചയ്ക്ക് ശേഷം 3 PMന് ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് അവർകളുടെ അധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം ചേർന്നു.


സ്മാർട്ട് സ്റ്റാഫും ഉദ്ഘാടനം (എംഎൽഎ ആസ്തി വികസന ഫണ്ട് )ബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു മികവുത്സവം ഉദ്ഘാടനം ബത്തേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ ടി.കെ രമേശ് നിർമ്മിച്ചു തയ്യാറാക്കിയ സപ്ലിമെൻറ് ശ്രീമതി എൽ സി പൗലോസ് (ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ) പ്രകാശനം ചെയ്തു സംസ്ഥാനതലുകൾ പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം ശ്രീ സി കെ സഹദേവൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബത്തേരി നഗരസഭ )നിർവ്വഹിച്ചു നഗരസഭ കൗൺസിലർമാരായ ശ്രീമതി രാധാ ബാബു ശ്രീ കെ സി യോഹന്നാൻ ശ്രീമതി മേഴ്സി ടീച്ചർ ശ്രീമതി ബിന്ദു പ്രമോദ് ശ്രീ ഷൗക്കത്ത് കള്ളിക്കൂടൻ DDE വയനാട് ശ്രീ ശശീന്ദ്രയാസ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ അബ്ബാസ് അലി എസ് എസ് കെ വയനാട് ശ്രീ അനിൽകുമാർ വിദ്യാകിരണം കോഡിനേറ്റർ ശ്രീ വിൽസൺ തോമസ് ബിപിസി ബത്തേരി ശ്രീ അനൂപ് വി പി MEC impliment ഓഫീസർ അബ്ദുൽ നാസർ PTA പ്രസിഡൻറ് എസ് കൃഷ്ണകുമാർ എസ് എം സി ചെയർമാൻ ശ്രീ എ പൈതൽ എം പി ടി എ പ്രസിഡൻറ് ശ്രീമതി പ്രമീമ സീനിയർ അസിസ്റ്റൻറ് ശ്രീമതി സ്മിതാ വി സ്റ്റാഫ് സെക്രട്ടറി ശ്രീ സാലിഹ് കെ സ്കൂൾ ലീഡർ മാസ്റ്റർ അമൽ അഷർ കോഡിനേറ്റർ ശ്രീ സാബു കെ പി എന്നിവർ പങ്കെടുത്തു. തുടർന്ന് 6 PM മുതൽ ശലഭോത്സവം പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ മാസ്റ്റർ


മെബിൻ മാർട്ടിൻ ഉദ്ഘാടനം ചെയ്തു മൂന്നു മണിക്കൂർ കുരുന്നുകളുടെ വർണ്ണാഭമായ കലാപകാരികൾ സംഘടിപ്പിക്കപ്പെട്ടു 25 1 24ന് 1 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കപ്പെട്ടു ആ ഗ്യ പാട്ടുകൾ കഥകൾ കവിതകൾ മാപ്പിളപ്പാട്ട് സംസ്കൃത പദ്യം ദൃശ്യാവിഷ്കാരങ്ങൾ സയൻസ് സെമിനാർ നാടകം ഇംഗ്ലീഷ് സ്കിറ്റ് തെരുവ് നാടകം നാടൻപാട്ട് നിർതത നിർത്യങ്ങൾ കരോക്കെ ഗാനമേള ഒപ്പന വട്ടപ്പാട്ട് ഒരു മുഴ നീള ദിന പരിപാടികൾ അതിഗംഭീരമായി അവതരിപ്പിക്കപ്പെട്ടു മികവുത്സവത്തിന് കൊഴുപ്പേകാൻ കുട്ടികളുടെ ചായ പീട്യ രണ്ടു ദിവസവും പ്രവർത്തിച്ചു ഗോത്ര ഫെസ്റ്റ് പ്രചന്ന വേഷം (ഭിന്നശേഷി വിദ്യാർഥികൾ) എന്നീ പരിപാടികളിലൂടെ ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം ഉയർത്തിക്കാട്ടാൻ സാധിച്ചു ബത്തേരി മുൻസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും നമ്മുടെ മികവുത്സവം കാണാനും ആസ്വദിക്കാനും എത്തിയിരുന്നു വളരെ മികച്ച രീതിയിലുള്ള അവതരണങ്ങളും പ്രദർശനങ്ങളും ആണെന്ന് അവർ വിലയിരുത്തി നാടിനും സുൽത്താൻബത്തേരി നഗരസഭയ്ക്കും അഭിമാനമായ ഒരു മികവുത്സവമായി ഞങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വിലയിരുത്തുന്നു.

"https://schoolwiki.in/index.php?title=കൂ‍ടുതൽ_അറിയാൻ&oldid=2488642" എന്ന താളിൽനിന്ന് ശേഖരിച്ചത്