കൂത്തുപറമ്പ് ഹൈസ്കൂൾ/അക്ഷരവൃക്ഷം/വിരൽ ചൂണ്ടുന്നതെങ്ങ്?

Schoolwiki സംരംഭത്തിൽ നിന്ന്
വിരൽ ചൂണ്ടുന്നതെങ്ങ്?

ആണ്ടുകൾക്കപ്പുറത്തേക്ക് നിൻ മിഴികളെ
വിരുന്നിന്നയക്കൂ മനുഷ്യാ.........
ചുട്ടുപഴുത്തൊരാധരണിതൻ ചിത്രം
പകർത്താൻ പറയൂ.......
ജീവന്റെ തുടുപ്പില്ലാത്തൊരാ ഭൂമിയിൽ
പ്രാണന്റെ കണികകളെറി‍ഞ്ഞതാരോ?
കാലക്രമേണ ധരണിതൻ ചൂടകന്നുപോയി
ഹൃദയത്തുടിപ്പിത് ഉയർന്നുവന്നു
സുന്ദരമായൊരാ മേനി പച്ചപട്ടു‍ഞൊറിഞ്ഞുടുത്തു
സപ്തസ്വരങ്ങളും ഉരുവിട്ടു കൊണ്ടൊരു കാട്ടരുവി
അവളുടെ കാലിലെ വെള്ളിക്കൊലുസുമായി
തുള്ളി തുളുമ്പി കൊണ്ടങ്ങു നീങ്ങി.
അവളുടെ നെറ്റിമേലുള്ളൊരാ സുന്ദര കുങ്കുമ
പ്പൊട്ടു പോൽ
ആദിത്യൻ തന്നുടെ കാന്തിയത് കൂടി

കണ്ഠം വിറയ്ക്കാതെ പാടുവാനാകില്ല
അമ്മേ നിൻ ദീനമാം അവശത
വറ്റിവരണ്ടു നിൻ നയനങ്ങളാം തടാകങ്ങൾ
അർബുദം ബാധിച്ച പോലെ നിൻ
കൂന്തലാം മരങ്ങളെ വെട്ടിമാറ്റി
നിൻ സിരകളാം മരങ്ങൾ തൻ വേരുകൾ
അറുത്തുമാറ്റി.
നിൻ രക്തവാഹിനിയായൊരാ പുഴകളിൽ
പ‍ർവ്വമിടിച്ചുള്ള മണ്ണു കൊണ്ടിട്ടു
എല്ലാം സഹിച്ചു നീ നിർവികാരയായി
നിന്നതെത്ര നാളുകൾ?
സ്വാർത്ഥമാം കണ്ണിനാൽ സകലതും നോക്കി
രണ്ടാമതൊന്നുമേ ചിന്തിച്ചിടാതെ
അമ്മയാം ഭൂമിയെ മനുഷ്യനവൻ കൊല്ലാൻ തുടങ്ങി

വറ്റിവരണ്ടില്ലവളുടെ കണ്ണുകൾ
പ്രതികാരദാഹമാണവളുടെ മിഴികളിൽ
കടലമ്മ ക്ഷോഭിച്ചു
തിരകളതുവാനോളമുയർന്നു.
പ്രളയമായത് വന്നു സകലതും കൊണ്ടുപോയി.
അഴിച്ചുവിട്ടു പരമാണുക്കളെ
എന്നിട്ടു ചൊല്ലി
തീർന്നില്ല മനുഷ്യാ
ഈ കലിയുഗം നിന്റെ അന്ത്യത്തിലേക്കാണ്
വിരൽ ചൂണ്ടുന്നത്
ആജ്ഞയല്ല പുത്രാ അപേക്ഷയായി
അമ്മയൊന്നു ചൊല്ലാം
മറിച്ചുനോക്കൂ നീ നിന്റെ ജീവിതത്താളുകൾ
പഠിക്കു മകനെ ജീവിതപാഠം!
കറ്റബോധത്തനാലുള്ളുനീറി ഉതിർന്നുവീണ
കണ്ണുനീർതുള്ളിയിൽ കെട്ടുപോകട്ടെ
അമ്മതൻ ശൗര്യം എന്നു സമസ്ഥ
ജന്തുജീവജാലങ്ങൾക്കുമൊന്നിച്ചു പാടാം
 

അ‍ഞ്ചിമ ഒ
9C കൂത്തുപറമ്പ് ഹൈസ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത