കൂടുതൽ അറിയാൻ/ഭൗതിക സാഹചര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നൂറുശതമാനവും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയ ഞങ്ങളുടെ പുതിയ വിദ്യാലയത്തിലെ 4 ക്ലാസ് മുറികളും ഹൈ-ടെക്  സംവിധാനത്തിലാണ് ഒരുക്കിയിരിക്കുന്നത്.അതായത് ഒരു ക്ലാസ് മുറിയിൽ തന്നെ കുട്ടിക്ക് ലൈബ്രറി ,പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുവാനുള്ള ലബോറട്ടറി ,തുടർപ്രവർത്തനങ്ങൾക്കുള്ള ഐ.സി.ടി സൗകര്യങ്ങൾ,ഇംഗ്ലീഷ് കോർണർ,മലയാളം കോർണർ(വായിക്കുന്നതിനു),ഗണിത ലാബ്  തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു.

കുട്ടികൾക്ക് വളരെ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിലേക്ക് മോർഡൺ ടോയ്‌ലെറ്റും മൂത്രപ്പുരകളും പുതിയ വിദ്യാലയത്തോടൊപ്പം ഒരുങ്ങിക്കഴിന്നു.

ഭൗതിക സാഹചര്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ അക്കാദമിക നിലവാരത്തിലും വിദ്യാലയം മുന്നേറ്റം ആരംഭിച്ചു.സംരക്ഷണ സമിതിയുടെ സഹായത്തോടെ ശനിയാഴ്ചകളിൽ പഠനപിന്നോക്കക്കാർക്ക് പ്രത്യേക കോച്ചിങ് ആരംഭിച്ചു. എസ് .എസ്.എ യുടെ ശ്രദ്ധ പദ്ധതിയുമായി ഒന്നിടവിട്ട ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ 5 വരെ കുട്ടികൾക്ക് ലഖുഭക്ഷണവും,ചായയും കൊടുത്തു കൊണ്ട് പ്രത്യേയക പരിശീലനം ആരംഭിച്ചു.ഇംഗ്ലീഷ് നു പ്രാധാന്യം നൽകി കൊണ്ട് പ്രത്യേയക ക്ലാസുകൾ ആരംഭിച്ചു.