കൂട്ടുകൂടാനാനായെന്റെ
കൂടുതേടിയണന്നൊരു കുഞ്ഞാറ്റക്കിളി .......
കാറ്റിനോട് കഥ പറഞ്ഞും
കടലിനോടു കളി പറഞ്ഞും
കാടായ കാടെല്ലാം മേടായ മേടല്ലാം
കണ്ണാരം പൊത്തി കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിറകുരുമ്മി
കിലുകിലെ കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്നെ കുളിരറിയിക്കാതെ
കാവിൽ ചേർത്തുറക്കിയും
കനിവിന്റെ കനിവാമെന്റെ
കരളിന്റെ കരാളായ
കളിക്കൂട്ടുകാരൻ .........