കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/ ഭയം അല്ല വേണ്ടത് ജാഗ്രത ആണ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം അല്ല വേണ്ടത് ജാഗ്രത ആണ്

ചൈനയിൽ പടർന്നുകൊണ്ടിരിക്കുന്ന പകർച്ചവ്യാധിക്ക് കാരണംആയിട്ടുള്ളത് നോവൽ കൊറോണ വൈറസ് ആണ് സ്ഥിതികരിച്ചിരിക്കുന്നു. ഇത് ഒരു പുതിയ ഇനം വൈറസ് ആയതുകൊണ്ട് വാക്ക്‌സിനോ ആന്റിവൈറൽ മരുന്നുകളോ ലഭ്യമല്ല . ഇതിന്റെ പ്രഥാന ലക്ഷണങ്ങൾ പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും ഇടിന്റെ മുൻകരുതലുകൾ പലപ്പോഴും പലരുമായും അടുത്തിട പഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. അങ്ങനെയേ നമുക്കേവർക്കും ഒറ്റകെട്ടായി ഈ കൊറോണ വൈറസ് നെതിരെ പോരാടാം

നിജോ കെ ജോർജ്
4 ബി സെന്റ്.ആന്റണിസ് എൽ .പി .സ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം