കുമരങ്കരി ഡി യു പി എസ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്


അമ്മ


അമ്മയെന്നുള്ളൊരു
 രണ്ടക്ഷരം എന്റെ
മാതൃസ്നേഹത്തിന്റെ
മുദ്രയാണ് ----- (2)

 അമ്മയെന്നുള്ളൊരു
രണ്ടക്ഷരം കേട്ടാൽ
അമ്മിഞ്ഞപ്പാലിൻ
സുഗന്ധമാണ് ----- (2)

പ്രിയമുള്ള വാക്കുകൾ
കൊണ്ടെന്റെ കാതിൽ
 മധുരസംഗീതം
 നിറയ്ക്കുമമ്മ ----- (2)

എന്റെ ജീവിതത്തിലേക്ക്
കടന്നുവന്നൊരു പൊൻ
തൂവലാണെന്റെയമ്മ
ഭാഗ്യമാണെന്നുമെന്നമ്മ ----- (2)

ആദ്യവിദ്യാലയം
 ഭവനമാണെങ്കിൽ
ആദ്യഗുരുവാണെന്നമ്മ
ആദി മഹസ്സാകുമെന്നമ്മ----- (2)

 

ജോസിയ ജോമോൻ
5 ഡി. യു.പി.എസ്‌.കുമരംകരി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത