കുന്നോത്ത് യു പി എസ്‍‍/അക്ഷരവൃക്ഷം/ലോക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ കാലം

ചരിത്രത്തിന്റെ ഭീതിതമായ ഒച്ചയനക്കങ്ങളിൽ
നിശ്ശബ്ദത വിരിച്ച്
ഒരു ലോകഡൗൺ കാലം
ഭീതിതമായ കോവിഡ് കാലം
മുറിഞ്ഞ നിലവിളികൾ
തകർന്ന തലയോടുകൾ
മരണം മണക്കുന്ന നഗരതെരുവുകൾ
ഏകാന്തമായ കലാലയങ്ങൾ ഇടവഴികൾ
ജീവിതം എണ്ണ വററിയ കപ്പൽ പോൽ തീരത്തടിഞ്ഞു
ഇതും കടന്നുപോകും
മൗനം പുതച്ചുറങ്ങാംഅതുവരെ
അതുവരെ മാത്രം

 

Afna K
6A Kunnoth U P
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത