കുട്ടമ്പൂർ എച്ച്. എസ്സ്./ചരിത്രം
[1][2]കുട്ടമ്പൂർ ഹൈസ്കൂൾ 1983 സെപ്റ്റമ്പർ15 ന് കോഴിക്കോട് താലൂക്ക് കാക്കൂർ പഞ്ചായത്തിലെ കുട്ടമ്പൂർ എന്ന ഗ്രാമത്തില് പ്രവര്ത്തനം ആരംഭിച്ചു. വിദ്യാഭ്യാസപരമയും സാമ്പത്തികമായും വളരെ പിന്നാക്കം നിന്നിരുന്ന കുട്ടമ്പൂരിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി സാമൂഹ്യ രാഷ്ടീയ രംഗങ്ങളില് പ്രവര്ത്തിച്ചിരുന്ന 20 അംഗങ്ങൾ ചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും സ്ക്കൂള് തുട്ങ്ങുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് ഈ വിദ്യാലയത്തിന് തറക്കല്ലിട്ടത്.ഈ വിദ്യാലയം അനുവദിച്ചുകിട്ടുന്നതിന് അന്നത്തെ M.L.A ആയിരുന്ന ശ്രീ .പി.വി.മുഹമ്മദിന്റെ സഹായസഹകരണങ്ങള് എടുത്തുപറയേണ്ടതാണ്. ആദ്യത്തെ മേനേജർ പൂമംഗലത്ത് അബ്ദുറഹിമാനും ഹെഡ് മാസ്റ്റർ എ.കെ.നീലകണ്ഠന് നമ്പൂതിരിയും ആയിരുന്നു. ബാലുശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നയി ഇപ്പോഴും തുടരുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |