കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/Primary
12 നവീകരിച്ച ക്ലാസ് മുറികളിൽ സുശക്തമായ ലൈബ്രറി സൗകര്യത്തോടുകൂടിയാണ് സ്കൂളിലെ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്. ഐടി പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ, ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവ ഉൾക്കൊള്ളുന്ന ഒരു കമ്പ്യൂട്ടർ ലാബ് യുപി വിഭാഗത്തിനായി ഒരുക്കിയിട്ടുണ്ട്. മികച്ച 13 ടോയിലറ്റ് സൗകര്യത്തോടൊപ്പം 3 നാപ്കിൻ ഇൻസിനേറ്റർ സൗകര്യവുമുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ ആരംഭിച്ചിട്ടുള്ള ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം എന്നീ പ്രോഗ്രാമുകൾ വളരെ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ഓരോ ക്ലാസിലും ക്ലാസ് പിടിഎ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുകയും വിവിധ വാട്സാപ്പ് കൂട്ടായ്മ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്കൂൾതലത്തിൽ രൂപീകരിച്ചിട്ടുള്ള വിവിധ ക്ലബ്ബുകൾ വളരെ മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പേപ്പർ പെൻ നിർമ്മാണം ആരംഭിക്കുകയും ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ റാലി ക്വിസ് വൃക്ഷത്തൈ വിതരണം എന്നിവ നടത്തുകയും ഉണ്ടായി.
സീഡ് ക്ലബ്ബ്
സീഡ് ക്ലബ്ബിലെ കുട്ടികൾ വളരെ സജീവമായ പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു അതിനോടനുബന്ധിച്ച ജൈവവൈവിധ്യപാർക്ക് വേണ്ട പ്രവർത്തനവും നടത്തുന്നു കർക്കിടകമാസത്തിൽ ഔഷധ കഞ്ഞി വിതരണവും ഔഷധസസ്യ പരിചയപ്പെടുത്തലും നടത്തി കുടിവെള്ള സംരക്ഷണം പ്ലാസ്റ്റിക് നിർമാർജനം എന്നിവയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി പോലീസ് സജീവമായി ഇടപെടുന്നു
ഹെൽത്ത് ക്ലബ്
ക്ലാസ് റൂം ടോയിലെറ്റ് സ്കൂൾ കോമ്പൗണ്ട് എന്നിവയുടെ ശുചിത്വം ഹെൽത്ത് ക്ലബ്ബ് മെമ്പേഴ്സ് നോക്കി നടത്തുന്നു ഹെൽത്ത് ക്ലബ്ബ് നേതൃത്വത്തിൽ കുടിവെള്ള പദ്ധതി ഒരുക്കിയിട്ടുണ്ട് നാപ്കിൻ വെൻഡിങ് മെഷീൻ യുപി സ്റ്റാഫ് റൂമിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി കൗൺസലിംഗ് നടത്തി വരുന്നു
മാത്സ് ക്ലബ്
എല്ലാ ആഴ്ചയിലും ചോദ്യങ്ങൾ നൽകി കുട്ടികൾ ഉത്തരം അന്വേഷിച്ച് കണ്ടെത്താനുള്ള ഉത്സാഹം ഉണ്ടാക്കുകയും ക്വിസ് നടത്തുകയും ചെയ്യുന്നു ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ മുൻനിരയിൽ എത്തിക്കാനുള്ള പ്രവർത്തനം നടത്തുന്നു വിപുലമായ ഗണിതലാബ് യുപി വിഭാഗത്തിനായി ഒരുക്കുന്നുണ്ട്
സയൻസ് ക്ലബ്
പഠനോപകരണ നിർമ്മാണം ക്വിസ് പോസ്റ്റർ നിർമ്മാണം പരീക്ഷണങ്ങൾ എന്നിവ സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ നടന്നുവരുന്നു.
അറബിക് ക്ലബ്
പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ഐടി സാധ്യത ഉപയോഗിച്ച് ക്ലാസ്സെടുക്കുന്നു ആലിഫ് ടാലെന്റ് ടെസ്റ്റ് ൽ പങ്കെടുത്ത സാക്കിയ എൻ ജെ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി അറബിക് കലോത്സവത്തിനു മുന്നോടിയായി പരിശീലനം ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു കൂടാതെ ഗാന്ധിദർശൻ ജാഗ്രത ജി കെ വിദ്യാരംഗം നല്ലപാഠം സോഷ്യൽ ക്ലബ് എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു പ്രളയദുരന്തത്തിൽ അകപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട മാനസിക പിന്തുണയും സഹായങ്ങളും നൽകി.