കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2022-23
പ്രവേശനോത്സവം
2022-23 അദ്ധ്യയന വർഷത്തിലെ പ്രവേശനോത്സവം പണിക്കർസ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ രണ്ട് വർഷങ്ങൾക്ക് ശേഷം ലഭിച്ച സ്കൂൾ പ്രവേശന ദിനാഘോഷം വിപുലവും വ്യത്യസ്തവുമായ പരിപാടികളോടെയാണ് അരങ്ങേറിയത്. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂരിന്റെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് നവോന്മേഷം നൽകി. മൂസക്കായീം കുട്യോളും എന്ന പരിപാടിയിലൂടെ രണ്ട് മണിക്കൂറോളം അദ്ദേഹം കുട്ടികളുമായി സംവദിച്ചു. സ്കൂളിലെ വിമുക്തി ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമിച്ച ഷോർട്ട് ഫിലിം പ്രവർത്തകരെ വേദിയിൽ ആദരിച്ചു. സ്കൂൾ യൂണിഫോം, പാഠ പുസ്തകം എന്നിവയുടെ വിതരണോദ്ഘാടനവും വേദിയിൽ നടന്നു. സ്കൂൾ സംഗീത ക്ലബ്ബായ സ്വരലയത്തിലെ വിദ്യാർഥികൾ ആലപിച്ച പ്രവേശനോത്സവ ഗാനം ഏറെ ആസ്വാദ്യകരമായിരുന്നു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ചെയർപേഴ്സൺ എം യു ഷിനിജ മുഖ്യ അതിഥിയായെത്തിയ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി എച്ച് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ സാരഥികളായ ഷീല പണിക്കശ്ശേരി, ലത ഉണ്ണികൃഷ്ണൻ ഒ എൻ ജയദേവൻ, ടി എസ് സജീവൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഒഎസ് ഷൈൻ നന്ദി രേഖപ്പെടുത്തി.
പ്രവേശനോത്സവം എംഎൽഎ അഡ്വ. വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു |
---|
കണ്ണാടി പ്രകാശിതമായി
സ്കൂളിലെ വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ എം എൽ എ അഡ്വ. വി ആർ സുനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജയ്ക്ക് ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ രചനാ പാടവം മെച്ചപ്പെടുത്താൻ കണ്ണാടിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രകാശന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ ആധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പത്രത്തിന് കണ്ണാടി എന്ന പേര് നിർദ്ദേശിച്ച 6 എ ക്ലാസിലെ ഫാത്തിമ സാറയെ എം എൽ എ അനുമോദിച്ചു.എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ചടങ്ങിൽ വച്ച് അനുമോദിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചുമതലക്കാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ എ ജയദേവൻ, പ്രതിപക്ഷ നേതാവ് ടി എസ് സജീവൻ, വാർഡ് കൗൺസിലർ സുമേഷ് സി എസ് , എം പി ടി എ പ്രസിഡന്റ് ബീന റഫീക്ക്, പ്രിൻസിപ്പാൾ ആശ ആനന്ദ്, സ്റ്റാഫ് സെക്രട്ടറി ഷൈൻ ഒ എസ് എന്നിവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ് ടി കെ ലത സ്വാഗതവും സീനിയർ അദ്ധ്യാപിക വി എ ശ്രീലത നന്ദിയും പറഞ്ഞു.
വാർത്താ പത്രമായ കണ്ണാടി പ്രകാശിതമായി |
---|
ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചു
ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ഉൾപ്പെടുത്തി ക്ലാസ്സ്. ലൈബ്രറികൾ സജ്ജീകരിച്ചു. കുട്ടികൾക്ക് പുസ്തകങ്ങൾ നൽകികൊണ്ട് അതാതു ക്ലാസ്സ് അധ്യാപകർ ക്ലാസ്സ് ലൈബ്രറികൾ ഉത്ഘാടനം ചെയ്തു. കഥ പുസ്തകങ്ങൾ, കവിതകൾ, ലേഖനങ്ങൾ മുതലായ വിവിധ മേഖലകളിലായുള്ള പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിൽ ഉൾപ്പെടുന്നു. പുസ്തക വിതരണം ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ഓരോ ക്ലാസിലും കുട്ടി ലൈബ്രറേറിയന്മാരെ തിരഞ്ഞെടുത്തു. കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ഇത്തരം ലൈബ്രറികൾ സഹായിക്കുമെന്ന് ക്ലാസ് അധ്യാപകർ അഭിപ്രായപ്പെട്ടു.
ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചു. |
---|
വിദ്യാരംഗം കലാ സാഹിത്യ വേദി - സ്കൂൾ തല രൂപീകരണം
8.6.2022 ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഹാളിൽ വെച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണ യോഗം നടന്നു. യോഗത്തിൽ സീന ടീച്ചർ അധ്യക്ഷയായി. എസ് ആർ ജി കൺവീനർ ഷീല ടീച്ചർ വിദ്യാരംഗം കലാ സാഹി ത്യ വേദിയുടെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിച്ചു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകതയെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് ഈ വേദിയുടെ ലക്ഷ്യം തുടർന്നു. ലീന ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഷൈൻ മാഷ് എന്നിവർ യോഗത്തിൽ ആശംസകളർപ്പിച്ചു സ്കൂൾ തല കോ ഓർഡിനേറ്റർ സി ബി സുധ ടീച്ചർ സ്വാഗതവും നിലീന ടീച്ചർ നന്ദിയും പറഞ്ഞു ഓരോ ഡിവിഷനിൽ നിന്നും 2 കോ ഓർഡിനേറ്റർമാരെ വീതം തെരെഞ്ഞടുത്തു. 50 കുട്ടികൾ യോഗത്തിൽ പങ്കെടുത്തു. 3.45 ന് യോഗം അവസാനിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണ യോഗം നടന്നു |
---|
പരിസ്ഥിതി ദിനം
സ്കുളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി മുഖ്യാതിഥിയായിരുന്നു. എക്കോ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ ഫെഡറൽ ബാങ്കും പങ്കടുത്തു. പച്ചക്കറി വിത്തുകൾ പാകിയും ,തൈകൾ നട്ടുമാണ് ഏവരും ഈ ചടങ്ങിൽ പങ്കടുത്തത്. പരിസ്ഥിതി ദിന സന്ദേശം സമൂഹത്തിലേക്ക് പകർത്താൻ ആവശ്യമായ വിവിധ പരിപാടികൾ സ്ക്കൂളിൽ ആസൂത്രണം ചെയ്തിട്ടുണ്ട് .ഫെഡറൽ ബാങ്ക് മാനേജർ സീമാ മേനോൻ ,വിദ്യാർത്ഥി എക്കോ കൺവീനർ പാർവതി .വി. ചന്ദ്ര , കെ ജെ ഷീല എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ പിടിഎ ,അധ്യാപകർ ,രക്ഷിതാക്കൾ പങ്കെടുത്തു.
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ |
---|
ക്ലബ് ഉദ്ഘാടനവും സംഗീത - യോഗ ദിനാചരണവും
ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗദിനവും ഒന്നിക്കുന്ന ജൂൺ 21 ന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം ജി ജി.എച്ച്.എസ് എസ്സിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു. പ്രശസ്ത സംഗീതാധ്യാപകനും സംഗീത സദസ്സുകളിലെ ജൂറി അംഗവുമായ നൗഷാദ് മാസ്റ്റർ തിരിതെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സംഗീത പഠനത്തിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. വിശിഷ്ടാതിഥിയായി എത്തിയ ,പൂർവ്വ വിദ്യാർത്ഥിയും സിനിമ പിന്നണി ഗായികയുമായ മീര.ആർ. മേനോൻ തന്റെ വിദ്യാലയാനുഭവങ്ങൾ പങ്കുവെച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമേകി. പി.ഭാസ്കരൻ മാഷുടെ "താനേ തിരിഞ്ഞു മറിഞ്ഞും .... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു. ഈ വർഷം കാർഷിക ക്ലബ് ഏറ്റവും ഊർജ്ജിതമായി പ്രവർത്തിക്കണമെന്നും മികച്ച കർഷകയ്ക്ക് സ്വർണ്ണ നാണയം പാരിതോഷികമായി നൽകുന്നതാണെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡണ്ട് പി.എച്ച് അബ്ദുൾ റഷീദ് പ്രഖ്യാപിച്ചു.. എസ്.എം.സി ചെയർമാൻ എം.ആർ സുനിൽ ദത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് രഘു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ കാൺസിലിംഗ് അധ്യാപിക പ്രീതി പോളിന്റെ മേൽനോട്ടത്തിൽ അരങ്ങേറിയ യോഗാഭ്യസന നൃത്താവിഷ്കാരം ഏറെ ശ്രദ്ധേയമായി. ഗണിതഗാനം, അറബിക് ഗെയിം, റോൾ പ്ലേ, സ്കിറ്റ്, പ്രസംഗം, ഗാനാലാപനം കവിതാലാപനം, ശാസ്ത്ര പരീക്ഷണം, നൃത്താവിഷ്കാരം എന്നിങ്ങനെ വൈവിധ്യമായ പരിപാടികൾ ക്ലബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അരങ്ങേറി. പ്രധാനാധ്യാപിക .പി.സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ.എസ് ഷൈൻ നന്ദിയും പറഞ്ഞു.
വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടന്നു |
---|
വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും
ജൂൺ 20 തികളാഴ്ച കാലത്ത്സ്കൂൾ ഹാളിൽ വെച്ച് വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും കൊടുങ്ങല്ലൂരിലെ പ്രശസ്ത സാഹിത്യകാരൻ ശ്രീ ബക്കർ മേത്തല നിർവ്വഹിച്ചു. വായനയുടെ മഹത്വവും വായിച്ചാൽ മനുഷ്യമനസ്സിലുണ്ടാകുന്ന മാറ്റങ്ങള കുറിച്ചും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ പി.എച്ച് അബ്ദുൾ റഷീദ് ചടങ്ങിൽ അധ്യക്ഷനായി രുന്നു. എസ്.എം.സി ചെയർമാൻ ശ്രീ എം.ആർ സുനിൽ ദത്ത്, ഫസ്റ്റ് അസിസ്റ്റന്റ് ശ്രീലത ടീച്ചർ എന്നിവർ യോഗത്തിൽ ആശംസകളർപ്പിച്ചു. യോഗത്തിൽ പ്രധാനധ്യാപിക ശ്രീമതി സ്മിത സ്വാഗതവും സീന ടീച്ചർ നന്ദിയും പറഞ്ഞു 12 മണിക്ക് യോഗ നടപടികൾ അവസാനിച്ചു തുടർന്നു കുട്ടികൾ വിവിധകലാപരിപാടികൾ അവതരിപ്പിച്ചു.
വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും ശ്രീ ബക്കർ മേത്തല നിർവ്വഹിച്ചു |
---|
സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ അദ്ധ്യാപകരായ അരുൺ പീറ്റർ, ഷൈൻ, റസീന, മണി, ഫെബീന എന്നിവരും വിദ്യാർഥികളും ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സ്കൂൾ വിക്കി' ജില്ലാതലത്തിൽ രണ്ടാം സ്ഥാനം |
---|
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം എന്ന ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയായ സൈക്കോ സോഷ്യൽ സർവ്വീസ് കൗൺസിലിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ മൈം അവതരിപ്പിച്ചു .കൂടാതെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾ ചുമർ പത്രികകൾ തയ്യാറാക്കി. ഈ ദിനത്തിന്റെ സന്ദേശം നൽകി കൊണ്ട് അസംബ്ലിയിൽ സ്കൂൾ കൗൺസിലർ ശ്രീമതി പ്രീതി പോൾ സംസാരിച്ചു. സ്വയം സംരക്ഷിക്കാനും, ശബ്ദമുയർത്താനും, പ്രതികരിക്കാനും കഴിയുന്ന കാലമാണ് ഇനി വരേണ്ടത്. ഓരോ സംഭവങ്ങളും ചർച്ചകൾക്കപ്പുറം സമൂഹത്തിന് ഉൾക്കാഴ്ച നൽകുന്നതാകട്ടെ എന്ന HM സ്മിത ടീച്ചറുടെ ആശംസയോടെ ദിനാചരണം അവസാനിപ്പിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം |
---|
അനന്യ സമേതം ഏകദിന നാടക ക്യാമ്പ്
സമഗ്ര വിദ്യാഭ്യാസ പരിപാടിയായ സമേതത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിച്ച അനന്യ സമേതം ഏകദിന നാടക ക്യാമ്പിൻ്റെ ജില്ലാതല സമാപനം കൊടുങ്ങല്ലൂരിൽ നടന്നു. കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആതിഥേയത്വത്തിൽ നഗരസഭാ ടൗൺ ഹാളിൽ നടന്ന സമാപന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ എം.യു ഷിനിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരിജ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.എസ് ജയ എന്നിവർ വിശിഷ്ടാതിഥികളും, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ മുഖ്യാതിഥിയുമായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി മദന മോഹനൻ സമാപന സന്ദേശം നൽകി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശിഖ, സ്കൂൾ പ്രിൻസിപ്പാൾ ആശ.സി.ആനന്ദ്, വി.എസ് ശ്രീലത,കെ.ജെ ഷീല എന്നിവർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ നാടക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി.എസ് സുമേഷ്, പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ്,എസ്.എം.സി ചെയർമാൻ വി.ബി ഷാലി എന്നിവർ സംസാരിച്ചു.
അനന്യ സമേതം ഏകദിന നാടക ക്യാമ്പ് |
---|
പുതിയ പിടിഎ കമ്മിറ്റി
കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ പിടിഎ പ്രസിഡന്റായി നവാസ് പടുവിങ്ങൽ തിരഞ്ഞടുക്കപ്പെട്ടു. കൊടുങ്ങല്ലൂരിലെ മാധ്യമ പ്രവർത്തകനായ ഇദ്ദേഹം കഴിഞ്ഞ പതിനഞ്ച് വർഷമായി വിദ്യാഭ്യാസ രംഗത്ത് സജീവമാണ്. മറ്റൊരു വിദ്യാലയത്തിൽ പി.ടി.എ പ്രസിഡൻ്റായിരിക്കെ മികച്ച പി.ടി.എ പ്രസിഡൻ്റിനുള്ള അവാർഡ് നേടിയിട്ടുണ്ട്. എഴുത്തുകാരനായ ഇദ്ദേഹം "മുസിരിസിൽ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള ദൂരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ പിടിഎ കമ്മിറ്റി |
---|
ഹെൽത്തി റെസിപ്പി ഫുഡ് ഫെസ്റ്റ്
പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സ്കൂളിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി റെസിപ്പി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഈ പ്രദർശനമേളയിൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥിനികൾ വീട്ടിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന പോഷകഗുണമുള്ള ആഹാരങ്ങളാണ് പ്രദർശിപ്പിച്ചത് ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി ആശാ ആനന്ദ് ഹൈസ്കൂൾ എച്ച്. എം സ്മിത ടീച്ചർ, എസ് എം സി ചെയർമാൻ ശ്രീ സുനിൽ ദത്ത്, രതി ടീച്ചർ, രഞ്ജിത ടീച്ചർ റംലത്ത് ടീച്ചർ, രാജേഷ്, സർ ഹനീഫ സർ , ഉല്ലാസ് സർ, അരുൺ സർ , എന്നിവർ സന്നിഹിതരായി സ്കൂളിലെ വിദ്യാർഥിനികളും അധ്യാപകരും ഭക്ഷ്യമേള സന്ദർശിക്കുകയും വിഭവങ്ങൾ രുചിച്ചു നോക്കുകയും ചെയ്തു
ഹെൽത്തി റെസിപ്പി ഫുഡ് ഫെസ്റ്റ് |
---|
ചിരി യോഗ പരിശീലന പരിപാടി
എസ്.പി.സി കേഡറ്റുകൾക്കായി ചിരി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഈ പരിശീലനം സ്കൂളിൽ പ്രവർത്തിക്കുന്ന സൈക്കോ - സോഷ്യൽ കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കൗമാര കാലഘട്ടത്തിൽ പെൺകുട്ടികളിൽ കാണുന്ന മാനസിക പിരിമുറുക്കങ്ങളും , പൊരുത്തക്കേടുകളും, സംഘർഷങ്ങളും കുറച്ച് അവരെ ആത്മവിശ്വാസത്തോടെ വിജയത്തിലേയ്ക്ക് നയിക്കുക എന്നതാണ് പരിപാടി ലക്ഷ്യം വച്ചത്. സ്കൂൾ കൗൺസിലർ പ്രീതിപോൾ സ്വാഗതം ചെയ്ത പരിപാടിയിൽ സീനിയർ അധ്യാപിക വി എ ശ്രീലത അധ്യക്ഷത വഹിച്ചു. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനായ വിമൽ വർഗീസ് ചിരി യോഗ പരിശീലന പരിപാടിക്ക് ആശംസകൾ നേർന്നു. വിദ്യാർത്ഥിനികളോടൊപ്പം അധ്യാപകരും വ്യായാമമുറകൾ അഭ്യസിച്ചു. ചിരിയോഗ പരിശീലകരായ ഷീല രാജേഷ്, മഞ്ജു സദാനന്ദൻ, ശാലിനി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗ പരിശീലിപ്പിച്ചത്. എസ് പി സി കോഡിനേറ്റർ സീന മേനോൻ നന്ദി പറഞ്ഞു.
ചിരി യോഗ പരിശീലന പരിപാടി |
---|
കലോത്സവ വിജയികൾക്ക് അനുമോദനം
ഉപജില്ല ജില്ല കലോത്സവങ്ങളിൽ മിന്നും താരങ്ങളായ മിടുക്കികൾക്കു സർട്ടിഫിക്കറ്റ് , ട്രോഫി വിതരണം നടത്തി . കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക ചത്വരത്തിൽ 2 ദിവസങ്ങളിലായി 10 മണി മുതൽ 11 മണിവരെയാണ് കുട്ടികളെ അനുമോദിക്കാൻ പിടിഎ യുടെ നേതൃത്വത്തിൽ ഒത്തുകൂടിയത് . ഉപജില്ല തുടങ്ങി , സംസ്ഥാന റോൾപ്ലേ മത്സര വിജയികൾക്ക് വരെയുള്ള സമ്മാനങ്ങൾ നൽകി . ഉപജില്ലയിൽ തഴയപ്പെട്ടിട്ടും അപ്പീൽ വഴി ജില്ലയിൽ ഒന്നാമതെത്തിയ മീനാക്ഷി കൃഷ്ണ 3 ഇനങ്ങളിൽ സമ്മാനാര്ഹയായി . മീനാക്ഷി ഒന്നാം സ്ഥാനത്തിന് അർഹയായ ലളിതഗാനത്തിന്റെ വരികൾ മെനഞ്ഞെടുത്ത ലീന ടീച്ചറെയും മലയാള അദ്ധ്യാപക കൂട്ടായ്മ ആദരിച്ചു . മീനാക്ഷിയുടെ അച്ഛനും , സംഗീത അദ്ധ്യാപകനും , ഗുരുവുമായ സ്വാപാനം ഉണ്ണികൃഷ്ണൻ മാഷിന്റെ കവിത ചടങ്ങിന് മാറ്റുകൂട്ടി . ഉപജില്ലയിൽ വര്ഷങ്ങളായി ആർക്കും വിട്ടുകൊടുക്കാത്ത റോളിംഗ് ട്രോഫികൾ കുട്ടികൾ ഹർഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത് . ഉപജില്ലയിലെ റണ്ണറപ്പ് , ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന പെൺപള്ളിക്കൂടം , ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഗവ. സ്കൂൾ എന്നിങ്ങനെ നമ്മുടെ സ്കൂളിന്റെ മികവുകൾ ഏറെ . ഇത്തവണ ഉപജില്ലയിൽ യുപി തലത്തിലും ഹൈസ്കൂൾ തലത്തിലും നാടകത്തിനു ഒന്നാം സ്ഥാനം , ജില്ലയിൽ യുപി തലത്തിൽ ഒന്നാം സ്ഥാനം ഇവ നേടിയത് വിജയത്തിനെ ഇരട്ടി മധുരമാക്കി.
കലോത്സവ വിജയികൾക്ക് അനുമോദനം |
---|
സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ്
കൊടുങ്ങല്ലൂരിലെ ഗവൺമെന്റ് വിദ്യാലയങ്ങളായ കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ, പി.ബി.എം.ജി. എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ, ജി.എച്ച്.എസ്.എസ്. പുല്ലുറ്റ് എന്നീ മൂന്ന് വിദ്യാലയങ്ങൾ സംയുക്തമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ 2020 - 22 ബാച്ച് സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് പി.ബി.എം. ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. പരിശീലനം പൂർത്തിയായ 127 കേഡറ്റുകളാണ് ആറ് പ്ലറ്റുണുകളായി പാസ്സിങ്ങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.. പരേഡിൽ വിശിഷ്ടാതിഥിയായി കൊടുങ്ങല്ലൂർ എം.എൽ.എ. അഡ്വ. വി.ആർ. സുനിൽകുമാർ സല്യൂട്ട് സ്വീകരിച്ചു. കൊടുങ്ങല്ലൂർ എസ്സ് എച്ച്.ഒ. ഇൻസ്പെക്ടർ ഓഫ് പോലീസ് ബൈജു ഇ.ആർ.കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ,കൊടുങ്ങല്ലൂർ നഗരസഭാ ചെയർ പേഴ്സൺ എം..യു ഷിനിജ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീലപ്പണിക്കശേരി, പുല്ലൂറ്റ് വാർഡ് കൗൺസിലർ അനിത ബാബു, പ്രധാനാധ്യാപകരായ സ്മിത,ജി.എസ്.അജിത സി.കെ.അജയകുമാർ,പി. പി.ടി.എ. പ്രസിഡന്റ്‌മാരായ നവാസ് പടുവിങ്ങൽ, കെ.എസ്സ്.കൈസാബ്, നൗഷാദ്, എസ്സ്.എം.സി ചെയർപേഴ്സൺ ഷാലി വി.ബി എസ്സ്.എം.സി ചെയർമാൻ ഉണ്ണി പണിക്കശേരി എന്നിവരെക്കൂടാതെ ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. പരേഡിൽ മികച്ച പ്ലറ്റൂണായി അനന്യ നയിച്ച കെ.കെ.ടി.എം.ജി. ജി.എച്ച്.എസ്. സ്കൂളിലെ ഗേൾസ് പ്ലറ്റൂൺ തിരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്ലറ്റൂണിലേയും മികച്ച കേഡറ്റുകൾക്ക് പുരസ്കാരങ്ങൾ നൽകി. ബെസ്റ്റ് എസ്.പി.സി കേഡറ്റുകളായി സാനിത്യ കെ.എസ്സ് ,അനന്യ പി.വി. എന്നിവരെ തിരഞ്ഞെടുത്തു.
സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് |
---|
അരങ്ങൊരുക്കം നാടക ശില്പശാല
അരങ്ങൊരുക്കം നാടക ശില്പശാലയുടെ പരിശീലന പരിപാടി മന്ദാരച്ചുവട്ടിൽ അരങ്ങേറി. എസ്.ആർ.ജി. കൺവീനർ ഷീല കെ.ജെ. ഉദ്ഘാടനം ചെയ്തു. ഫെബിന ടീച്ചറിന്റെ നേതൃത്വത്തിൽ രണ്ടര മണിക്കൂർ വിവിധ പ്രവർത്തനങ്ങളിലൂടെ നാടകകലയുടെ പ്രാഥമിക പാഠങ്ങൾ ഇന്നത്തെ ക്ളാസിലൂടെ കുട്ടികൾ ഹൃദിസ്ഥമാക്കി. സ്വാതന്ത്ര്യത്തിന്റെ 75 - ആം വാർഷിക ദിനം ആഹ്ളാദഭരിതമാക്കിക്കൊണ്ട് കുട്ടികൾ ഉടനടി തയ്യാറാക്കിയ കടലാസ് പൂവിതളുകൾ വാരിവിതറിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടത്തവും കൂട്ടുകാരെ കണ്ടെത്തലും പരിചയപ്പെടലും അവതരണവും രസകരമായ രീതിയിൽ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു. അമ്മ എന്ന വിഷയത്തിൽ ഊന്നിയുള്ള ലഘു സ്കിറ്റ് തയ്യാറാക്കലും അതിന്റെ അവതരണവും നിഷ്പ്രയാസം കുട്ടികൾ നടത്തി. നാല് ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പുകാരും 20 മിനിറ്റ് സമയം കൊണ്ടാണ് സ്കിറ്റുകൾ തയ്യാറാക്കിയത്. ഓരോ ഗ്രൂപ്പിന്റെയും അവതരണ ശേഷം അതിന്റെ വിലയിരുത്തലുകളും നടന്നു. നാടകാവതരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഫെബിന ടീച്ചർ വിശദമാക്കിക്കൊടുത്തു. 11 മണിക്ക് ആരംഭിച്ച ക്യാമ്പ് 1.30 ന് അവസാനിച്ചു. ക്ലബ് ഭാരവാഹികൾ ആയ ഹസാന (കൺവീനർ )സ്വാഗതവും ലക്ഷ്മി(ജോയിൻ കൺവീനർ )നന്ദിയും പറഞ്ഞു.സാജിത ടീച്ചർ, ലീന ടീച്ചർ, റസീന ടീച്ചർ, ബിന്ദു ടീച്ചർ തുടങ്ങിയവർ സഹായികളായി വർത്തിച്ചു. നാടക ശില്പശാലയുടെ മൂന്നാം ദിവസത്തെ ശില്പശാലയ്ക്ക് നേതൃത്വം നൽകാനെത്തിയത് പ്രമുഖ എഴുത്തുകാരനും സംവിധായകനുമായ, നാടക-സിനിമാരംഗത്ത് സജീവ സാന്നിധ്യമായ ശ്രീ.സലീഷ് പദ്മിനിയാണ്. രണ്ടു മണിക്കൂർ നീണ്ട പരിശീലനക്കളരിയിലൂടെ അദ്ദേഹം കുട്ടികൾക്ക് പുതിയ അറിവുകളും ചിന്താ സാധ്യതകളും നൽകി.ഭാവനയുടെ വിവിധ തലങ്ങളിലേക്ക് കുട്ടികളുടെ മനസ്സിനെയും ചേഷ്ടകളെയും ആനയിക്കുകയും അഭിനയ പാഠത്തിൻ്റെ ആദ്യചുവടുകൾ ഉറപ്പിക്കുകയും ചെയ്തു.വ്യത്യസ്ത ചലനങ്ങളിലൂടെ, സംഘം ചേരലിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പരിശീലനം കുട്ടികൾ രസകരമായി ആസ്വദിച്ചു.കൺമുന്നിൽ ഇല്ലാത്ത ഒന്നിനെ ഭാവനയിൽ കണ്ടു കൊണ്ട് ഭാവാഭിനയത്തിൻ്റെ വ്യത്യസ്ത തലങ്ങൾ അദ്ദേഹം നിഷ്പ്രയാസം പകർന്നു നൽകി.
അരങ്ങൊരുക്കം നാടക ശില്പശാല |
---|
മൊബൈൽവോട്ടിംഗ് മെഷീനിൽ പാർലമെൻറ് തിരഞ്ഞെടുപ്പ്
പാർലമെൻറ് തെരഞ്ഞെടുപ്പ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടത്തി. വോട്ടിംഗ് മെഷീൻ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അധ്യാപകർ നേരത്തെ തന്നെ ഫോണുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തി. മോക്ക് ഇലക്ഷൻ നടത്തുകയും മത്സരാർത്ഥികളെ ആപ്പ് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. പൂർണ്ണമായും കുട്ടികൾ പോളിംഗ് ഉദ്യോഗസ്ഥരായി മാറിയ സ്കൂൾ തെരഞ്ഞെടുപ്പ് രാവിലെ 10:30ന് ആരംഭിച്ചു. എല്ലാ വിദ്യാർത്ഥികളും വോട്ടിങ്ങിൽ പങ്കാളികളായി. വോട്ട് ചെയ്യുന്നവരുടെ പേരുകൾ വിളിക്കുന്നതും കയ്യിൽ മഷി പുരട്ടി നൽകിയതും മെഷീനിൽ വോട്ട് രേഖപ്പെടുത്തിയതും കുട്ടികൾക്ക് പുതിയ അനുഭവമായി. സോഷ്യൽ സയൻസ് അധ്യാപിക സി വി പ്രീതി നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് പി സ്മിത അധ്യാപകരായ പി എ ശ്രീലത, ഒ എസ് ഷൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രെയിനിങ് അധ്യാപകർ കൂടി പങ്കാളികളായ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നടന്നു.
മൊബൈൽവോട്ടിംഗ് മെഷീനിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് |
---|
സ്പോർട്ട്സ് മീറ്റ് നടത്തി
2022 - 23 അധ്യായന വർഷത്തെ സ്കൂൾ സ്പോർട്സ് ഒക്ടോബർ 21 ന് നടന്നു. വിദ്യാലയത്തിലെ സ്ഥല പരിമിതി മൂലം കോട്ടപ്പുറം ചേരമാൻ പറമ്പ് മൈതാനത്ത് വച്ചാണ് സ്പോർട്ട്സ് മീറ്റ് നടത്തിയത്. സ്കൂൾ പി ടി എ പ്രസിഡന്റ് നവാസ് പടുവിങ്കൽ മീറ്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂളിലെ കായിക അധ്യാപകനായ വിമൽ വർഗീസിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്. അധ്യാപകരായ ശരത്ത്, ഫിലിപ്പ് എന്നിവർ മൈതാനത്ത് നേരത്തെ എത്തി ആവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്തിരുന്നു. കുറെ കാലങ്ങൾക്ക് ശേഷം ഇങ്ങനെയൊരു സ്പോർട്ട്സ് മീറ്റ് നടത്താൻ സാധിച്ചതിൽ കായിക അധ്യാപകനെ പ്രധാന അധ്യാപിക പി സ്മിത പ്രശംസിച്ചു. 100, 200, 400, 1000 മീറ്റർ ഓട്ട മത്സരങ്ങളും, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ മുതലായ മത്സരങ്ങളും നടത്തി. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ച് സ്പോർട്സ് ഡേ ആഘോഷമാക്കി.
സ്പോർട്ട്സ് മീറ്റ് | സ്പോർട്ട്സ് മീറ്റ് |
---|
മെറിറ്റ് ഡേ ആഘോഷിച്ചു
വിജയ ശതമാനത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയ കെ കെ ടി എം ഗവ ഗേൾസ് സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. നഗരസഭാ ചെയർ പേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ മുഖ്യാഥിതിയായിരുന്നു. പി ടി എ പ്രസിഡന്റ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീല പണിക്കശേരി, ലതാ ഉണ്ണികൃഷ്ണൻ , കെ എസ് കൈസാബ്, ഒ എസ് ജയദേവൻ, എൽസി പോൾ , കൗൺസിലർമാരായ സുമേഷ്, സജീവൻ, കൊടുങ്ങല്ലൂർ എ ഇ ഒ ബീന ജോസ്, ബിപിസി സിംല, പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ്മിസ്ട്രസ് പി. സ്മിത എന്നിവർ സംസാരിച്ചു. SSLC പരീക്ഷയിൽ ഫുൾ എ+ നേടിയ 80 കുട്ടികളെയും പ്ലസ് 2 പരീക്ഷയിൽ ഫുൾ എ+ നേടിയ 25 കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു. വിവിധ മേഖലയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
മെറിറ്റ് ഡേ |
---|
നാഷണൽ റോൾ പ്ലേ മൽസരത്തിൽ ഒന്നാം സ്ഥാനം
ഇരിഞ്ഞാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ വെച്ച് നടന്ന നാഷണൽ റോൾ പ്ലേ മൽസരത്തിൽ ജില്ലാതലത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടി. പ്രശസ്തങ്ങളായ പല വിദ്യാലയങ്ങളും മത്സരിച്ചതിൽ നിന്നും ഒരു സർക്കാർ വിദ്യാലയം ഈ നേട്ടം കൈവരിച്ചത് ഇവിടുത്തെ കുട്ടികളുടെയും അദ്ധ്യാപകരുടെയും മികവിനെ കാണിക്കുന്നു. ജില്ലയെ പ്രതിനിധീകരിച്ച് പലവട്ടം സംസ്ഥാന തലത്തിൽ മത്സരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
നാഷണൽ റോൾ പ്ലേ മൽസരത്തിൽ ഒന്നാം സ്ഥാനം |
---|
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരം
ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. ബി ആർ സി ഹാളിൽ വച്ച് നടന്ന മത്സരം എ ഇ ഒ ബീന ജോസ് ഉദ്ഘാടനം ചെയ്തു. ബിപിസി പികെ സിംല, മാധ്യമപ്രവർത്തകനായ നവാസ് പടുവിങ്ങൽ, തിയോഫിൻ രോഹിണി, സോഷ്യൽ സയൻസ് ഉപജില്ല കൺവീനർ മീര ടീച്ചർ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവൺമെൻറ് ഗേൾസ് സ്കൂളിലെ വൈക ബിജോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരം |
---|
സ്കൂൾ കലോത്സവം റിഥം 2022
ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം റിഥം 2022 സെപ്തംബർ 29, 30 തിയതികളിലായി നടന്നു. പ്രശസ്ത സിനിമ സീരിയൽ താരം ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർ സി എസ് സുമേഷ്, എസ് എം സി ചെയർമാൻ, എംപി ടി എ പ്രസിഡൻറ് ബീന റഫീക്ക്, ഹെഡ്മിസ്ട്രസ് പി സ്മിത, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റൻറ് വി രാജേഷ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ കെ ഉല്ലാസ്, ഒ എസ് ഷൈൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ: സംഘഗാനം - മീനാക്ഷീ കൃഷ്ണൻ സി യു & പാർട്ടി, ദേശഭക്തി ഗാനം - മീനാക്ഷീ കൃഷ്ണൻ സി യു, നാടകം - ദേവനന്ദ കണ്ണൻ & പാർട്ടി, സംഘഗാനം - അംന ഫാത്തിമ & പാർട്ടി, സംഭാഷണം - ലാസിമ തസ്നീം & പാർട്ടി, സംഘഗാനം - ലക്ഷ്മി പാർവ്വതി & പാർട്ടി, വന്ദേമാതരം - ബാല വർമ്മ & പാർട്ടി, തിരുവാതിര കളി - ഹിബ ഫാത്തിമ & പാർട്ടി, ഒപ്പന - ഹയ ഫാത്തിമ & പാർട്ടി, സംഘനൃത്തം - അനുപമ കെ എസ് & പാർട്ടി, നാടകം - അരുണിമ എം എൽ & പാർട്ടി.
സ്കൂൾ കലോത്സവം റിഥം 2022 |
---|
ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിങ് സെറിമണിയും
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് സ്കൂളിലെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിങ് സെറിമണിയും നടന്നു. നഗരസഭ കൗൺസിലർ സി എസ് സുമേഷ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ അധ്യക്ഷത വഹിച്ചു. എസ് ഐ വി എസ് ആനന്ദ് ക്യാപ്പിങ് സെർമണി നിർവഹിച്ചു. കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധിയും സാമൂഹിക പ്രവർത്തകനുമായ അനുപ് കുമാരൻ ജി ആർ സി വോളണ്ടിയർമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് പി സ്മിത ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ ആശാ ആനന്ദ്, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻറ് രാജേഷ്, സ്കൂൾ ഗാന്ധി ദർശൻ സമിതി പ്രസിഡൻറ് പാർവതി ചന്ദ്ര, അധ്യാപകരായ വിഎ ശ്രീലത, കെ ജെ ഷീല എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിങ് സെറിമണിയും |
---|
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയപതാക നിർമ്മാണം
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കെ. കെ. ടി. എം. ജി. ജി.എച്ച്.എസ്. സ്കൂളിൽ ദേശീയപതാക നിർമ്മാണം നടത്തി. ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അങ്കണത്തിൽ നടത്തിയ ചടങ്ങിൽ കുട്ടികൾ നിർമ്മിച്ച പതാകകൾ പ്രദർശിപ്പിച്ചു. ഗണിത അധ്യാപിക യു. മായാദേവി ചടങ്ങിന് സ്വാഗതം പറഞ്ഞു. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധത്തെക്കുറിച്ചും അശോകചക്രത്തിലെ കോണളവിനെക്കുറിച്ചും സ്വാഗതപ്രസംഗത്തിൽ പ്രതിപാദിച്ചു. തുടർന്ന് എട്ടാം ക്ലാസിലെ ഐഷ നിർമിച്ച പതാക സീനിയർ അസിസ്റ്റന്റ് വി.എ. ശ്രീലതയ്ക്ക് കൈമാറി. ആരക്കാലുകൾക്കിടയിലുള്ള അകലം സമയ മേഖലയുമായി ബന്ധപ്പെട്ടതാണെന്നുള്ള സാമൂഹ്യശാസ്ത്രവും സീനിയർ അസിസ്റ്റന്റ് പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ഒ. എ. ഷൈൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഗണിതശാസ്ത്ര ക്ലബ് കൺവീനർ നിതാ ജോയിയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങ് അവസാനിച്ചു. അധ്യാപകരായ പി. എ. സീനത്ത്,എ. എ.അനീത, അരുൺ പീറ്റർ,നിമ്മി മേപ്പുറത്ത്, പി.ജെ. ലീന സി.എസ് . സുധ എന്നിവർ സന്നിഹിതരായിരുന്നു.
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയപതാക നിർമ്മാണം |
---|
ഭരണഘടനയുടെ ആമുഖം വായിക്കൽ
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിൽ അമൃത മഹോത്സവം മൂന്നാം ദിനത്തിന്റെ ഭാഗമായി 'ഭരണഘടനയുടെ ആമുഖം വായിക്കൽ ' പരിപാടി സോഷ്യൽ സയൻസ്, ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സംഘടിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌അബ്ദുൾ റഷീദ് അധ്ക്ഷ്യവും വഹിച്ച ചടങ്ങിൽ പോലീസ് ഓഫീസർമാരായ എസ് ഐ ബിജു എൻ.പി, എ.എസ്. പി.താജുദീൻ, സീനിയർ സി.പി. ഒ ശ്രീമതി.ശ്രീകല എന്നിവർ കുട്ടികൾക്ക് ദേശീയ പതാക കൈമാറി. മലയാളം, ഹിന്ദി, അറബി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളിൽ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. സുധ സി.എസ്, സോണിയ ടി.എസ്, പ്രീതി. സി.വി, രാജി പി.എൻ ഗ്രേസി എ.ജെ ,സാബിറ എം എസ്, സീന എം, വിമൽ ,ഷൈൻ ഒ എസ്സ് എന്നിവർ ഈ ചടങ്ങിന് നേതൃത്വം നൽകി. എല്ലാ അധ്യാപകരും വിദ്യാർത്ഥിനികളും വളരെ സജീവമായി പരിപാടിയിൽ പങ്കെടുത്തു കൂടാതെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നോത്തരിയും സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപകരായ വി എ ശ്രീലത, സി എസ് സുധ, പി ൻ രാജി, ടി എസ് സോണിയ, സി വി പ്രീതി എന്നിവർ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ 9B യിലെ സാലിമ തസ്‌നീം ഒന്നാംസ്ഥാനവും വൈഗ ബിജോയ് രണ്ടാംസ്ഥാനവും നേടി.
ഭരണഘടനയുടെ ആമുഖം വായിക്കൽ |
---|
സൈക്കിൾ റാലി, ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി
കെകെടിഎം ജി ജിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ രണ്ടാം ദിവസം വിവിധ പരിപാടികളോടെ ആചരിച്ചു. സോഷ്യൽ സയൻസ്, ഗാന്ധിദർശൻ എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി, ഗാന്ധി മരം നടൽ എന്നീ പരിപാടികളാണ് നടന്നത്. പ്രധാന അധ്യാപിക പി സ്മിത ഏവർക്കും സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ സി എസ് സുമേഷ് സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ ജെആർസി , എസ്പിസി , ഗൈഡ്സ് , ഗാന്ധിദർശൻ , സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ അടക്കം 75 ഓളം കുട്ടികൾ റാലിയിൽ പങ്കെടുത്തു. സൈക്കിൾ റാലിക്ക് ശേഷം ഗാന്ധി മരം നടൽ എന്ന പരിപാടി നടന്നു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെ ആർ ജൈത്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, സീനിയർ അസിസ്റ്റന്റ് വി. എ. ശ്രീലത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിന കലാപരിപാടികൾ അവതരിപ്പിച്ചു.
സൈക്കിൾ റാലി, ഗാന്ധി മരം നടൽ എന്നീ പരിപാടികൾ നടത്തി. |
---|
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് 'സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് 'എന്ന പരിപാടി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. അധ്യാപകരും അനധ്യാപകരും കുട്ടികളും പ്രത്യേകമായി തയ്യാറാക്കിയ തുണിയിൽ സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തി. തുടർന്ന് സ്വാതന്ത്ര്യസമരസേനാനികൾ, സ്വാതന്ത്ര്യസമരസന്ദർഭങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചിത്രപ്രദർശനവും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ആശ സി ആനന്ദ് ഉദ്ഘാടനം നടത്തിയ പരിപാടിയിൽ പി ടി എ പ്രസിഡന്റ് പി എച്ച് അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി എ ശ്രീലത, എം സീന, വി രാജേഷ്, എ ജെ ഗ്രേസി, എം എസ് സാബിറ, സുധ സി എസ്, ടി എസ് സോണിയ ,പി എൻ രാജി എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, ഗ്രൂപ്പ് ഡാൻസ്, പ്രസംഗം എന്നിവയിൽ കുട്ടികൾ പങ്കെടുത്തു. പ്രധാന അദ്ധ്യാപിക പി സ്മിത സ്വാഗതവും സോഷ്യൽ സയൻസ് കൺവീനർ സി വി പ്രീതി നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് |
---|
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്
ഒമ്പതാം ക്ലാസ്സിലെ ക്ലാസ് പിടിഎ മീറ്റിംഗിനോടു അനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . കൈലാസത്തിൽ വച്ചു നടന്ന മീറ്റിംഗിന് സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ പി എച് അബ്ദുൾറഷീദ് അധ്യക്ഷത വഹിച്ചു . എച്ച് എം ശ്രീമതി P സ്മിത സ്വാഗതം പറഞ്ഞു . ശാന്തിപുരം സ്പെൽ അക്കാദമിയുടെ ഡയറക്ടർ ആയ ശ്രീ ഹാഷിം സർ ആണ് ബോധവൽക്കരണ ക്ലാസ് നയിച്ചത് . കൗമാരക്കാരായ കുട്ടികളുള്ള പ്രത്യേകിച്ചും പെൺകുട്ടികളുടെ രക്ഷിതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ , അതിനെ എങ്ങനെ സമീപിക്കണം , മക്കളെ എങ്ങനെ ആത്മവിശ്വാസമുള്ള കുട്ടികളായി വളർത്താം എന്നിങ്ങനെ ഏറ്റവും ഗൗരവമേറിയ വിഷയം വളരെ ലളിതമായ രീതിയിൽ സർ അവതരിപ്പിച്ചു . ക്ലാസ് അദ്ധ്യാപകരായ പ്രീതി സി വി , നിമ്മി , റസീന , പ്രീതി ടി ആർ , നിത ജോയ് , സീന എന്നിവർ പങ്കെടുത്തു . രക്ഷിതാവായ ബിജി നന്ദി പറഞ്ഞു
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് |
---|
ഹൃദയത്തെ കണ്ടറിയാൻ' എന്ന പേരിൽ പ്രദർശന ക്ലാസ്
കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ 'ഹൃദയത്തെ കണ്ടറിയാൻ' എന്ന പേരിൽ പ്രദർശന ക്ലാസ് സംഘടിപ്പിച്ചു. കണ്ടറിഞ്ഞും തൊട്ടറിഞ്ഞും വിദ്യാർത്ഥികൾ ഹൃദയ ഘടന നേരിട്ട് മനസിലാക്കി. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്കൂൾ ഹാളിൽ വച്ച് നടന്ന ക്ലാസ്സിൽ ഹൃദയത്തിന്റെ വിവിധ അറകൾ, രക്തക്കുഴലുകൾ, വാൽവുകൾ എന്നിവയെ പറ്റി കൃത്യമായ ധാരണ ലഭിച്ചതായി കുട്ടികൾ പറഞ്ഞു. അധ്യാപകരായ കെ ജെ ഷീല, ഒ എഫ് ഫിലിപ്പ്, എ ഐ സാബിറ എന്നിവർ ചേർന്നാണ് ക്ലാസ് നടത്തിയത്.
ഹൃദയത്തെ കണ്ടറിയാൻ' എന്ന പേരിൽ പ്രദർശന ക്ലാസ് |
---|
യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു
കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടാനുബന്ധിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് റാലി നടന്നത്. പോലിസ് സ്റ്റേഷന്റെ മുന്നിലൂടെ ആരംഭിച്ച റാലി വിദ്യാലയ പ്രധാന കവാടത്തിൽ അവസാനിച്ചു. യുദ്ധവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ, പ്ലകാർഡുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു . ലോക സമാധാനത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായ സഡാക്കോ കൊക്കുകൾ വിദ്യാർത്ഥിനികൾ നിർമ്മിച്ചു. സോഷ്യൽ സയൻസ് അധ്യാപകയായ സീനിയർ അസിസ്റ്റന്റ് വി എ ശ്രീലത ലോകസമാധാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. അദ്ധ്യാപകരായ സി എസ് സുധ , ടി എസ് സോണിയ , പി എൻ രാജി, സി വി പ്രീതി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
എ-ലെവൽ കേഡറ്റുകളെ തെരഞ്ഞെടുക്കാനുള്ള എഴുത്തുപരീക്ഷ
ജെ ആർ സി എ-ലെവൽ കേഡറ്റുകളെ തെരഞ്ഞെടുക്കാനുള്ള എഴുത്തുപരീക്ഷ നടന്നു. എട്ടാം ക്ലാസ്സിലെ കുട്ടികളാണ് പരീക്ഷയിൽ പങ്കെടുത്തത്. 71 കുട്ടികളാണ് പരീക്ഷ എഴുതിയത്. ജെ. ആർ. സിയുടെ ചരിത്രം, പ്രാധാന്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ ഉൾക്കൊള്ളുന്ന 25 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾക്കൊള്ളിച്ചിരുന്നത് .മൂല്യ നിർണയത്തിന്റെ അടിസ്‌ഥാനത്തിൽ 60 കുട്ടികളെയാണ് എ-ലെവൽ കേഡറ്റുകളായി തെരഞ്ഞെടുക്കുക. കുട്ടികളിൽ സാമൂഹ്യ അവബോധം വളർത്തുക, ഉത്തമ പൗരൻമാരായി വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജെ. ആർ. സി. പ്രവർത്തിക്കുന്നത്. ദിനാചരണങ്ങൾ, സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ എന്നിവയിൽ ജെ. ആർ. സിയിലെ കുട്ടികൾ വളരെ സജീവമായി പ്രവർത്തിക്കുന്നു.
എ-ലെവൽ കേഡറ്റുകളെ തെരഞ്ഞെടുക്കാനുള്ള എഴുത്തുപരീക്ഷ |
---|
മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ്' എന്ന ഹ്രസ്വ ചിത്രം ഒന്നാം സ്ഥാനം നേടി
തൃശൂർ ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സംഘടിപ്പിച്ച നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സരത്തിൽ കെ. കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ നിർമിച്ച 'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ് എന്ന ഹ്രസ്വ ചിത്രം ഒന്നാം സ്ഥാനം നേടി. ലഹരി ഉപയോഗത്തിനെതിരെയുള്ള സന്ദേശം വിഷയമാക്കിയ ഹ്രസ്വചിത്രം കുട്ടികളുടെ നേതൃത്വത്തിലാണ് നിർമിച്ചത്. അധ്യാപകരുടെ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. 60 കുട്ടികളിൽ നിന്നും അഭിനയത്തിൽ മികവ് പുലർത്തിയ 15 കുട്ടികളെ ഓഡിഷൻ നടത്തി തെരഞ്ഞെടുത്തിയാണ് സിനിമ ചിത്രീകരിച്ചത്. സിനിമ നിർമ്മാണത്തിൽ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് രണ്ടു ദിവസത്തെ പരിശീലനം കുട്ടികൾക്ക് നൽകിയിരുന്നു. ഒൻപതാം ക്ലാസിലെ ലക്ഷ്മിയാണ് സിനിമ സംവിധാനം ചെയ്തത്. ജ്യൂട്ടിമയാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്. ക്യാമറ ചലിപ്പിച്ചത് ഐഷയാണ്.
മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്പ് ഒന്നാം സ്ഥാനം നേടി |
---|
നാട്ടുപൂപ്പാലിക എന്ന പേരിൽ നാടൻ പൂക്കളുടെ പ്രദർശനം
സ്കൂളിൽ നാടൻ പൂക്കളുടെ പ്രദർശനം നടന്നു. വിദ്യാലയ പൂമുഖത്താണ് പ്രദർശനം ഒരുക്കിയത്. സീനിയർ അധ്യാപിക വി എ ശ്രീലത ഉത്ഘാടനം നിർവഹിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികളാണ് നാട്ടുപൂപ്പാലിക എന്ന പേരിൽ പ്രദർശനത്തിന് നേതൃത്വം നൽകിയത്. ഓരോരുത്തരുടെയും വീട്ടുമുറ്റങ്ങളിൽ നിന്ന് ശേഖരിച്ച പൂക്കളാണ് പ്രദർശനത്തിന് കുട്ടികൾ കൊണ്ടുവന്നത്. വി ടി ഭട്ടതിരിപ്പാടിന്റെ പൂക്കളും ആണ്ടറുതികളും എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് പ്രവർത്തനമായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഉച്ചവരെ നീണ്ട പ്രദർശനത്തിൽ 44 ഇനം നാടൻ പൂക്കൾ ഉണ്ടായിരുന്നു. അധ്യാപകരായ പി ജെ ലീന, അരുൺ പീറ്റർ, കെ എം സാജിത, കെ എസ് റസീന, കെ ജെ ഷീല, ഒ എസ് ഷൈൻ, അധ്യാപക വിദ്യാർത്ഥികളായ സേതുലക്ഷ്മി ,പൂജ, മേഘ എന്നിവരും സന്നിഹിതരായിരുന്നു. പ്രവർത്തനങ്ങളിൽ പങ്കാളിയായ വിദ്യാർഥികളെ അധ്യാപകർ അനുമോദിച്ചു.
നാട്ടുപൂപ്പാലിക എന്ന പേരിൽ നാടൻ പൂക്കളുടെ പ്രദർശനം |
---|
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സംശയ നിവാരണ ചോദ്യം
എസ് പി സി കേഡറ്റുകൾക്കായി സംസ്ഥാന തലത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സംശയ നിവാരണ ചോദ്യം ചോദിക്കാൻ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥിക്ക് അവസരം ലഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ ക്ലാസ്സിൽ സംസ്ഥാനത്തു നിന്നും 3 വിദ്യാലയങ്ങളെയാണ് തിരഞ്ഞെടുത്തത്. 9c ലെ കൃഷ്ണാഞ്ജലിയാണ് നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്. പല വീടുകളിലും കുടുംബാംഗങ്ങൾക്കിടയിൽ സാമ്പത്തികമായും മാനസികമായും പ്രശ്നങ്ങൾ ഉണ്ടെന്നും പലപ്പോഴും മുതിർന്നവരുടെ ലഹരി ഉപയോഗമാണ്ഇതിന് പ്രധാന കാരണമെന്നും അതിനാൽ എസ്പിസി കേഡറ്റ് എന്ന നിലയിൽ എന്ത് ചെയ്യാൻ സാധിക്കുമെന്നുമാണ് കൃഷ്ണാഞ്ജലി ചോദിച്ചത്. ഒരു എസ്പിസി കേഡറ്റ് എന്ന നിലയിൽ സുഹൃത്തുക്കൾക്കിടയിലും അയൽവക്കങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ നൽകാൻ സാധിക്കും എന്നും അതുവഴി സമൂഹത്തിന് മാതൃകയാകാൻ സാധിക്കണമെന്നും പോലീസ് മേധാവി മറുപടി നൽകി.
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സംശയ നിവാരണ ചോദ്യം |
---|
അരങ്ങൊരുക്കം എന്ന പേരിൽ നാടകക്കളരിക്ക് തുടക്കമിട്ടു
കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.സ്ക്കൂളിന്റെ തനതു പ്രവർത്തനമായ നാടക ക്ലബിന് തിരശീല ഉയർന്നു. കുട്ടികളിലെ സഹജമായ അഭിനയ സിദ്ധികൾ പ്രോത്സാഹിപ്പിക്കുക; അരങ്ങു ഭീതി ഇല്ലാതാക്കി പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഉത്സാഹഭരിതരാക്കുക; നാടകകലയുടെ ദൃശ്യാവിഷ്ക്കാര സാധ്യതകളിലേക്ക് വെളിച്ചം വീശുക - തുടങ്ങി വിവിധ ഉദ്ദേശ്യങ്ങളോടെയാണ് അരങ്ങൊരുക്കം എന്ന പേരിൽ നാടകക്കളരിക്ക് തുടക്കമിട്ടത്. 5 മുതൽ 9 വരെ ക്ളാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ക്ളബിന് രൂപം നൽകിയത്. അദ്ധ്യാപകരായ ഫെബിന, ശ്രീജ എന്നിവർ ശില്പശാലയ്ക്കു നേതൃത്വം നൽകി. പരസ്പരം പരിചയപ്പെടൽ, കളർ കാർഡുകളിലൂടെ ഗ്രൂപ്പ് തിരിഞ്ഞ് വിവിധ വിഷയങ്ങൾ ആവിഷ്ക്കരിക്കൽ, ക്ളബ് ഭാരവാഹികളെ കണ്ടെത്തൽ തുടങ്ങിയവയാണ് ശിൽപശാലയിൽ പ്രധാനമായും നടത്തിയത്. അധ്യാപകരായ കെ എം സാജിത, പി എൻ രാജി ,ലിജി എന്നിവരും ട്രെയിനിംഗ് അധ്യാപകരും സഹായികളായി വർത്തിച്ചു. സ്കൂളിലെ മലയാളം അധ്യാപിക പി ജെ ലീന ഉദ്ഘാടനം ചെയ്തു. സാജിത ടീച്ചർ സ്വാഗതവും രാജി, ലിജി എന്നിവർ ആശംസകൾ നേർന്നു.
അരങ്ങൊരുക്കം എന്ന പേരിൽ നാടകക്കളരിക്ക് തുടക്കമിട്ടു |
---|
ഔഷധക്കഞ്ഞി തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു
കെ കെ ടി എം ജി ജിഎച്ച്എസ് സ്കൂളിൽ ഔഷധക്കഞ്ഞി തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു. കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പഴയ തലമുറ ശീലിച്ചു വന്ന ആഹാര രീതിയാണ് കർക്കടകക്കഞ്ഞി എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുന്നു കഞ്ഞി. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധി പ്രകാരമാണ് ഇത് തയ്യാറാക്കുന്നത്. ഉണക്കലരിയോടൊപ്പം ഉലുവ, ആശാളി, ചെറുപയർ എന്നിവയും കുട്ടികൾ കൊണ്ടുവന്ന മുക്കുറ്റി, നിലപ്പന, കുറുന്തോട്ടി, പനിക്കൂർക്ക, ജീരകം, തഴുതാമ, കയ്യോന്നി, മുയൽച്ചെവി, പൂവാം കുരുന്നില, ചെറൂള എന്നിവ എന്നീ പച്ചമരുന്നുകളും ചേർത്താണ് കഞ്ഞി ഉണ്ടാക്കിയത്. മരുന്നുകഞ്ഞിയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് കുട്ടികൾക്ക് കഞ്ഞി വിതരണം നടത്തിയത്. മരുന്നുകഞ്ഞിയുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് പി സ്മിത നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് കർക്കിടക കഞ്ഞി നൽകിയതിലൂടെ പഴമയുടെ ഓർമ്മ പുതുക്കുവാൻ സാധിച്ചു. അധ്യാപകരായ സി വി ബിന്ദു, എ ജെ ഗ്രേസി, സി എസ് സുധ, യു ജി രേഖ എന്നിവർ സന്നിഹിതരായിരുന്നു.
ഔഷധക്കഞ്ഞി തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു |
---|
കർക്കിടക മാസചരണം- നാടൻപാട്ട് അവതരിപ്പിച്ചു
കർക്കിടക മാസചരണവുമായി ബന്ധപ്പെട്ട് കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിലെ വിദ്യാർഥികൾ നാടൻപാട്ട് അവതരിപ്പിച്ചു. കർക്കിടക മാസചരണവുമായി ബന്ധപ്പെട്ട് കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിലെ വിദ്യാർഥികൾ നാടൻപാട്ട് അവതരിപ്പിച്ചു. 5-ാം ക്ലാസ്സിലെ സ്വാതി ജെയിംസ്, ലക്ഷ്മി, നന്ദിത , നിയുക്ത, അനാമിക. വൈഷ്ണവി , ഫഹദ, എന്നിവർ ചേർന്നാണ് നാടൻ പാട്ട് പാടിയത്. അനന്യ അനീഷിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിക്കപ്പെട്ടത്. കർക്കിടക മാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അധ്യാപകരായ ലിജി, സാബിറ , ബിന്ദു, ഫെബീന എന്നിവർ കുട്ടികളോട് സംസാരിച്ചു. ക്ലാസ് തല പ്രദർശനത്തിനായി കർക്കിടക വിഭവങ്ങൾ , പുരാതനവസ്തുക്കൾ, ഔഷധ സസ്യങ്ങൾ, ദശപുഷ്പങ്ങൾ എന്നിവ ശേഖരിക്കാൻ നിർദേശം നൽകി.
കർക്കിടക മാസചരണം- നാടൻപാട്ട് അവതരിപ്പിച്ചു |
---|
കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി
സ്കൂളിലെ വാർത്തകൾ പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വാർത്താപ്പെട്ടി - വാർത്താ ചാനൽ എന്ന പരിപാടി സ്കൂൾ യൂറ്റൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇപ്പോൾ വാർത്തകൾക്ക് മാത്രമായി കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി എന്ന പുതിയ ചാനൽ ആരംഭിച്ചു. കുട്ടികളിലെ വാർത്ത വായിക്കാനുള്ള അഭിരുചി വളർത്താൻ ഇത് സഹായിക്കുന്നു. പ്രൊഫഷണൽ മികവിൽ സംപ്രേക്ഷണം ചെയ്യുന്ന വാർത്താപ്പെട്ടി സ്കൂളിന്റെ എടുത്തു പറയാവുന്ന തനത് പ്രവർത്തനങ്ങളിൽ ഒന്നാണ്.
കെ കെ ടി എം മീഡിയ വാർത്താപ്പെട്ടി |
---|
കെ കെ ടി എം മീഡിയ
കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗേൾസ് സ്കൂളിലെ വാർത്താ ഗ്രൂപ്പിന് കെ കെ ടി എം മീഡിയ എന്ന പൊതു നാമം നൽകി. സ്കൂൾ ഫെയ്സ്ബുക്ക്, ബ്ലോഗ്, യൂടൂബ്, വാർത്താപ്പെട്ടി, സ്കൂൾ വിക്കി, സ്കൂൾ പത്രം ഇവയുടെയെല്ലാം പ്രവർത്തനം ഇനി മുതൽ കെ കെ ടി എം മീഡിയ വഴിയായിരിക്കും. കെ കെ ടി എം മീഡിയയുടെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ഓരോ ക്ലാസിൽ നിന്നും 2 കുട്ടി പത്ര പ്രവർത്തകർ വീതമുള്ള ന്യൂസ് റിപ്പോർട്ടേഴ്സ് ഗ്രൂപ്പ്, വാർത്താ വായനക്കാരുടെ ഗ്രൂപ്പ്, വാർത്തയുടെ ഗ്രാഫിക്സ് എഡിറ്റിംഗിനു വേണ്ടിയുടെ കെ കെ ടി എം മീഡിയ ടെക്ക് ടീം, കുട്ടി ഫോട്ടോഗ്രാഫേർസിന്റെ കെ കെ ടി എം മീഡിയ ഫോട്ടോഗ്രാഫേഴ്സ് ടീം. ഇങ്ങനെ വ്യത്യസ്ത ഗ്രൂപ്പുകൾ സ്കൂളിൽ രൂപീകരിച്ചു. ഓരോ ഗ്രൂപ്പുകളിലെയും കുട്ടികൾക്ക് അതേ മേഖലയിലെ പ്രമുഖരെ കൊണ്ട് പരിശീലന ശിൽപശാലകൾ നടത്താനും തീരുമാനിച്ചതായി സ്കൂൾ ഐടി കോർഡിനേറ്റർ ആയ ശ്രീ അരുൺ പീറ്റർ പറഞ്ഞു.
കെ കെ ടി എം മീഡിയ |
---|
ഗണിതശാസ്ത്ര ക്വിസ്
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുന്നതിനായി കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് നടത്തി. ഗണിതശാസ്ത്ര അധ്യാപകരായ പി എ സീനത്ത് , യു മായാദേവി, എ എ അനീത, നിത ജോയ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 75 കുട്ടികൾ പങ്കെടുത്തു. മൂന്നു ഘട്ടങ്ങളായി സംഘടിപ്പിച്ച മത്സരത്തിൽ വിദ്യാർത്ഥിനികളായ ഫിദ റയാൻ, സാലിമ തസ്നീം എന്നിവർ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് നടത്തി |
---|
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീഭദ്ര, ഫർസാന ഫാത്തിമ എന്നിവരാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിൽ ക്ലാസ് എടുത്തത്. ഹെഡ്‍മിസ്ട്രസ് പി സ്മിത ഉദ്ഘാടനം നിർവഹിച്ചു. വരും കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അനന്തസാധ്യതകളെ കുറിച്ച് വിദഗ്ദ ക്ലാസ് നടന്നു. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ ഇവ എന്താണെന്നും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും ഈ ക്ലാസിൽ വിശദീകരിച്ചു. മാതാപിതാക്കൾ, വിദ്യാർത്ഥിനികൾ അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. ഈ കാലഘട്ടിൽ വളരെ മികച്ച ആയിരുന്നു ഈ ക്ലാസെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം |
---|
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്
അറബി പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ നടത്തുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന്റെ ഭാഗമായി അറബിക് പ്രശ്നോത്തരി മത്സരം നടന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. റംസിയ, ആലിയ അയ്ൻ, സഹ്‌റ ഫസൽ എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും നിസ് വ ഫാത്തിമ, ഫർഹ ഫാത്തിമ, ആയിഷ നസ്രിൻ എന്നിവർ യു പി വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിന്റെ ഭാഗമായി അറബിക് പ്രശ്നോത്തരി മത്സരം നടന്നു |
---|
ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. കൈറ്റ് മിസ്ട്രസ് മണി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് പി എച്ച് അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം നേടിയ 40 വിദ്യാർത്ഥികളാണ് ബാച്ചിലുള്ളത്. ഐടി ലാബിൽ വച്ച് നടന്ന ചടങ്ങിൽ ലിറ്റിൽ കൈറ്റ്‌സിനെ പറ്റിയുള്ള വീഡിയോ പ്രദർശിപ്പിച്ചു. ലീഡറായി 9 ബി ക്ലാസിലെ വി എസ് തസ്ലീമ നസ്റിനെയും ഡെപ്യൂട്ടി ലീഡറായി 9 ഡിലെ പി എസ് അർച്ചനയെയും തെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മൊഡ്യൂളും പരിശീലനരീതിയും അധ്യാപകർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ക്ലാസുകൾക്ക് ശേഷമായിട്ടാണ് പരിശീലനം നൽകുന്നത്. ഹെഡ്മിസ്ട്രസ് പി സ്മിത സ്വാഗതം ആശംസിച്ച ചടങ്ങിൽ കൈറ്റ് മിസ്ട്രിസ് കെ എസ് റസീന നന്ദി പ്രകാശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിന്റെ പ്രവർത്തനോദ്ഘാടനം നടന്നു |
---|
വലിയ പെരുന്നാൾ
ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ആഘോഷമായ വലിയ പെരുന്നാൾ വിവിധ പരിപാടികളോടെ അലിഫ് അറബിക് ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച 2.15 PM മുതൽ 3.45 സ്കൂളിൽ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മണി ടീച്ചറിന്റെ കയ്യിൽ ഫിദ മൈലാഞ്ചി ഇട്ടു കൊണ്ട് ആഘോഷങ്ങൾ തുടങ്ങി. മാപ്പിളപ്പാട്ട്, മൈലാഞ്ചിയിടൽ , ഒപ്പന എന്നിവ ആകർഷകമായി. ക്ലാസ് റൂം തലത്തിൽ മൈലാഞ്ചിയിടൽ മാപ്പിളപ്പാട്ട്, ഒപ്പന എന്നിവ നടത്തി.അറബിക് ടീച്ചർ ആരിഫ നന്ദി പറഞ്ഞു
വലിയ പെരുന്നാൾ ആഘോഷം |
---|
ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ ഉജ്ജ്വല വിജയം
ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. 2022 - 25 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ നടന്നത്. ജൂലൈ 2 ന് നടന്ന ഓൺലൈൻ പരീക്ഷയിൽ 57 കുട്ടികൾ പരീക്ഷ എഴുതിയിരുന്നു. അതിൽ നിന്ന് 40 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പരീക്ഷയിൽ 25% മാർക്ക് നേടിയ കുട്ടികൾക്കാണ് അംഗത്വം ലഭിച്ചത്. പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രധാന അധ്യാപിക പി സ്മിത, അധ്യാപകരായ പി പി മണി, കെ എസ് റസീന എന്നിവർ അഭിനന്ദിച്ചു.
ലിറ്റിൽ കൈറ്റ്സ് പരീക്ഷയിൽ ഉജ്ജ്വല വിജയം |
---|
മലാല ദിനം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനെതിരെ നിന്ന താലിബാനെ എതിർത്ത് പോരാടിയ മലാലയോടുള്ള ബഹുമാനാർത്ഥം കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിൽ മലാല ദിനം ആചരിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോസോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആചരണം നടത്തിയത്. വിദ്യാർത്ഥിനികളായ മീനാക്ഷി കൃഷ്ണൻ, ശ്രീ ദുർഗ, ദേവി ജവഹർ, ആശാലീന, അൽവിന, റോസ് മരിയ ,അഭിരാമി , ആയിഷ, നസ്രിൻ എന്നിവർ ചേർന്ന് മലാല പ്രസംഗം, ഗാനം എന്നിവ അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഉത്തര ചന്ദ്രൻ മലാലയുടെ സ്റ്റെൻസിൽ സ്കെച്ച് തയ്യാറാക്കി പ്രദർശിപ്പിച്ചു.
മലാല ദിനം ആചരിച്ചു |
---|
ലോകജനസംഖ്യാ ദിനം
ലോകജനസംഖ്യാ ദിനത്തോടനുബന്ധിച്ച് "ലോക ജനസംഖ്യ ഇന്നലെ ,ഇന്ന് ."എന്ന വിഷയത്തിൽ സെമിനാർ നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്.ക്ലബ്ബ് കൺവീനർ സി വി പ്രീതി സ്വാഗതം ആശംസിച്ചു. പ്രധാന അധ്യാപിക പി. സ്മിത ദിനാചരണം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥിനികളായ എം എൽ അരുണിമ, ശിഖ സോമൻ ,പി എസ് ജസീന, എം വി അനാമിക എന്നിവർ സെമിനാർ അവതരിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപികമാരായ വി എ ശ്രീലത, സി എസ് സുധ, ടി എസ് സോണിയ, പി എൻ രാജി എന്നിവർ സന്നിഹിതരായിരുന്നു.
ലോകജനസംഖ്യാ ദിനത്തോടനുബന്ധിച്ച് "ലോക ജനസംഖ്യ ഇന്നലെ ,ഇന്ന് ."എന്ന വിഷയത്തിൽ സെമിനാർ നടത്തി |
---|
ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനമായ ജൂലൈ അഞ്ചാം തീയതി നമ്മുടെ സ്കൂളിൽ ബഷീർ ദിനം സംഘടിപ്പിച്ചു. കഥകളുടെ ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം നടത്തി. ബഷീറിന്റെ കഥകൾ, കഥാപാത്രങ്ങൾ, അവർക്ക് ചുറ്റുമുള്ള സഹജീവികളോടുള്ള സ്നേഹം എന്നിവയെപ്പറ്റി മലയാള വിഭാഗം അധ്യാപിക പി ജെ ലീന സംസാരിച്ചു. യു.പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ബഷീർ നാടകം ഏറെ ശ്രദ്ധയാകർഷിച്ചു. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ പ്രദർശനം, മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
കേരള കൗമുദി പത്രം
പുതിയ തലമുറ വായിച്ചു വളരുവാൻ കേരള കൗമുദിയുടെ കൈത്താങ്ങ്. നെടിയതളി ശിവക്ഷേത്രം തന്ത്രി ബാബു ശാന്തി പത്രം എച്ച് എം സ്മിത ടീച്ചറിന് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത് . കൗമുദിയുടെ ഭാരവാഹികളായ ഡിൽഷൻ കൊട്ടേകാട്ട്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ,പിടിഎ പ്രസിഡൻ്റ് പി എച്ച് അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു .
കേരള കൗമുദിയുടെ കൈത്താങ്ങ് |
---|
കരിയർ ഗൈഡൻസ് സെമിനാർ
പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി കൊടുങ്ങല്ലൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പിഡിജി ആയ അഡ്വ. വി കെ മധുസൂദനൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കരിയർ ഗൈഡൻസ് കൗൺസിലറായ സി കെ ഷമീർ ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റന്റ് പി എ ശ്രീലത സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ് പ്രസിഡന്റ് വി പി രാജേഷ് മോഹൻ ആശംസ പ്രസംഗം നടത്തി. ലയണർമാരായ വി ആർ പ്രേമൻ, അഡ്വ.രാകേഷ് പ്രഭാകരൻ, പ്രസീദ പ്രേമൻ, ലീനി രാജേഷ്, എം എൻ പ്രവീൺ, ദിവ്യ പ്രവീൺ, അധ്യാപികമാരായ ലിൻഡ സൈമൺ, ടി എസ് സോണിയ, ഇ എം ആരിഫ, ഒ എഫ് ഫിലിപ്പ് എന്നിവർ പങ്കടുത്തു.
ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് സെമിനാർ |
---|
എലിമിനേഷൻ ഓഫ് ആൾ കൈൻഡ്സ് ഓഫ് വയലൻസ് എഗൈൻസ്റ്റ് വിമൻ ചിത്രരചന മത്സരം
സ്ത്രീകൾക്കും പെൺകുട്ടികൾക്കു മെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി 'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന്റെ ഭാഗമായി കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥിനികൾക്കായി എലിമിനേഷൻ ഓഫ് ആൾ കൈൻഡ്സ് ഓഫ് വയലൻസ് എഗൈൻസ്റ്റ് വിമൻ എന്ന വിഷയത്തിൽ ചിത്രരചന മത്സരം നടത്തി.
എയ്ഡ്സ് ദിനാചരണം നടത്തി
ലോക എയ്ഡ്സ് ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ റെഡ് റിബൺ ദിനാചരണം നടത്തി. ജെ ആർ സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക പി സ്മിത പ്രിൻസിപ്പാൾ, ആശാ ആനന്ദ് എന്നിവർ കുട്ടികൾക്ക് എയ്ഡ്സ് ദിനത്തിന്റെ ചിഹ്നമായ ചുവന്ന റിബൺ അണിയിച്ചു. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ പിടിഎ എക്സിക്യൂട്ടീവ് അംഗം ജിൻസി , ജെ ആർ സി കോർഡിനേറ്റർ നിമ്മി മേപ്പുറത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അധ്യാപകരായ ഒ എസ് ഷൈൻ, വി എ ശ്രീലത, അരുൺ പീറ്റർ , പി ജെ ലീന, ലിന്റ സൈമൺ, ദിവ്യ, സോണിയ, ടി കെ സുജാത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എയ്ഡ്സ് ദിനാചരണം നടത്തി | ചുവന്ന റിബൺ അണിയിച്ചു |
---|
ആസാദി കാ അമൃത് മഹോത്സവ്
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിൽ പങ്ക് ചേർന്ന് കെകെടിഎം സീഡ്സ് വിദ്യാർത്ഥികൾക്ക് ദേശീയ പതാകകളും, പുസ്തകങ്ങളും സമ്മാനിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് 75 ദേശീയ പതാകകളും മഹാത്മാഗാന്ധിയുടെ ആത്മകഥയായ 'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന പുസ്തകത്തിൻ്റെ 75 കോപ്പികളുമാണ് വിതരണം ചെയ്തത്. സീഡ്സ് പ്രസിഡൻ്റ് ആര്യ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈസ്കൂൾ അധ്യാപിക സീനയും, സ്റ്റാഫ് സെക്രട്ടറി ഷൈനും ചേർന്ന് പുസ്തകങ്ങളും ഏറ്റുവാങ്ങി. നവാസ് പടുവിങ്ങൽ, അനിയൻ രാജ,എ.പി മുരളീധരൻ, പ്രദീപ് കുമാർ രാജ, സീഡ്സ് സെക്രട്ടറി ലീന പ്രതാപൻ, അഷറഫ് ഉള്ളിശ്ശേരി എന്നിവർ സംസാരിച്ചു. യു.കെ വിശ്വനാഥൻ, അഡ്വ സി. ഭാനുപ്രകാശ്, അഡ്വ.വി എ റംലത്ത്, ടി.എ കോമളം, എൻ.ആർ വിനോദ്,ഹരിദാസ് ഗോപുര,ആർ. മോഹൻദാസ്, കെ.കെ പ്രിയേഷ്,വിനോദ് എൻ. രാജൻ എന്നിവർ നേതൃത്വം നൽകി.
അന്താരാഷ്ട്ര ബാലികാ ദിനാചരണം
അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചുമർപത്രിക തയ്യാറാക്കൽ, ബോധവൽക്കരണ ക്ലാസുകളും , ഫിലിം പ്രദർശനവും സംഘടിപ്പിച്ചു . നമ്മുടെ സമയം ഇപ്പോഴാണ്, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി എന്നതാണ് ഈ വർഷത്തെ തീം. പെൺകുട്ടികളുടെ പുരോഗതി ഉറപ്പു വരുത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
അന്താരാഷ്ട്ര ബാലികാ ദിനാചരണം |
---|
ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീൻ കാമ്പസ്-സേഫ് കാമ്പസ്, മിഷൻ സ്വച്ഛഭാരത് പരിപാടികൾ ഊർജിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് ഗാന്ധിജിയുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. ഗാന്ധിയൻ ചിന്തകളെ സംബന്ധിച്ചും അതിന്റെ ആനുകാലിക പ്രസക്തിയെ സംബന്ധിച്ചും സന്ദേശം നൽകി. ക്ലാസ് മുറികളും ഫർണിച്ചറുകളും വൃത്തിയും വെടിപ്പുമുള്ളതാക്കി, മുറ്റം, ഗ്രൗണ്ട് തുടങ്ങിയവ ശുചീകരിച്ചു. പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സുരക്ഷിതമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്തു. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ വേണ്ട സംവിധാനങ്ങൾ നടപ്പാക്കി, പച്ചക്കറിത്തോട്ടം/പുന്തോട്ടം നിർമ്മിച്ചു, കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കി, കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കി, പ്ലാസ്റ്റിക് കവറുകൾ നിക്ഷേപിക്കുന്നതിനും നശിപ്പിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തി.
ഗാന്ധിജയന്തി |
---|
ഹൃദയദിനം
ലോക ഹൃദയ ദിനവുമായി ബന്ധപ്പെട്ട് ഇന്നത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമമുറകൾ എന്നിവയെപ്പറ്റി ക്ലാസ് നടത്തി. കുട്ടികളുമായി പങ്കുവെച്ചു. ലോക ഹൃദയ ദിനവുമായി ബന്ധപ്പെടുത്തി ഓരോ വർഷത്തെയും സന്ദേശങ്ങൾ കുട്ടികൾ പോസ്റ്ററുകളായി തയ്യാറാക്കി.
ഹൃദയദിനം |
---|
കാക്കേ കാക്കേ കൂടെവിടെ - യു.പി.വിഭാഗം നാടകം-ഒന്നാം സ്ഥാനം
ഇരിഞ്ഞാലക്കുടയിൽ നടക്കുന്ന റവന്യൂജില്ലാ സ്‌കൂൾ കലോത്സവം _ യു.പി.വിഭാഗം നാടകം _ എ ഗ്രേയ്ഡ് ഒന്നാം സ്ഥാനം കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ. ഹയർ സെക്കണ്ടറി (ഗേൾസ്) സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച കാക്കേ കാക്കേ കൂടെവിടെ_ എന്ന നാടകത്തിന് ലഭിച്ചു. അന്നത്തിന്റെ മൂല്യത്തെക്കുറിച്ചും വിശപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ചുമാണ് ഈ നാടകം നമ്മോട് സംസാരിക്കുന്നത്. വിശക്കുന്നവർക്ക് അന്നമൂട്ടാതെ പിതൃക്കൾക്ക് ബലിതർപ്പണം നടത്തുന്നതിന്റെ നിരർഥകതയാണ് നാടകം ചർച്ച ചെയ്തത്. സന്തോഷ് എച്ചിക്കാനത്തിന്റെ 'സിംഗപ്പൂർ' എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കരമാണ് 'കാക്കേ കാക്കേ കൂടെവിടെ'. സലീഷ് പത്മിനി സുബ്രഹ്മണ്യൻ സംവിധാനം ചെയ്ത നാടകത്തിന്റെ രചന വിനീഷ് പാലയാട് നിർവഹിച്ചു. കൊടുങ്ങല്ലൂർ രാരംഗ് തിയ്യേറ്റർ ഫോർ എഡ്യുക്കേഷന്റെ ആർടിസ്റ്റിക്ക് ഡയറക്ടർ ആണ് സലീഷ്. രാരംഗ് സംഘാടകരിൽ ഒരാളായ Febi Vs ഫെബിന ടീച്ചറാണ് ഈ ടീമിനെ കോ_ഓഡിനേറ്റ് ചെയ്തത്. ജില്ലയിലെ മികച്ച നടിയായി തെരഞ്ഞെടുത് ഈ നാടകത്തിലെ കുട്ടിയമ്മയാണ്. നാടകത്തിന്റെ ഭാഗമായി അരങ്ങിൽ 7 ഉം അണിയറയിൽ 3 ഉം കുട്ടികൾ സജിവമായി ഉണ്ടായിരുന്നു.
യു.പി.വിഭാഗം നാടകം-ഒന്നാം സ്ഥാനം |
---|
ഉപജില്ല കലോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
2022-23 അധ്യയന വർഷത്തെ കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിൽ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിനെ പ്രധിനിധീകരിച്ച് പങ്കെടുത്ത് മികച്ച പ്രകടനത്തിലൂടെ വിജയം നേടിയ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ഡിസംബർ 5 തിങ്കളാഴ്ച രാവിലെ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സുമേഷ്, പ്രധാന അധ്യാപിക പി സ്മിത, പി ടി എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ എന്നിവർ പ്രധാനമായും ചേർന്നാണ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ വിതരണം ചെയ്തത്. എസ് എം സി ചെയർമാൻ വി ബി ഷാലി, എം പി ടി എ പ്രസിഡന്റ് ജിൻസി സഗീർ , പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിഹാബ്, സിനി സെൽവരാജ് എന്നിവർ സന്നിഹിതരായിരുന്നു. സീനിയർ അസിസ്റ്റന്റ് വി എ ശ്രീലത, സ്റ്റാഫ് സെക്രട്ടറി ഒ എസ് ഷൈൻ, മറ്റെല്ലാ അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സ്കൂളിന് അഭിമാനമായ ഈ വിദ്യാർത്ഥികളെയും അവരെ മത്സരങ്ങൾക്കായി ഒരുക്കിയ അധ്യാപകരേയും പ്രധാന അധ്യാപിക പി സ്മിത അഭിനന്ദിച്ചു.
കലോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം |
---|
സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പ്ലസ് ടു ഹ്യുമാനിറ്റീസ് ക്ലാസ്സിലെ ജാനി ചെയർപേഴ്സൺ ആയും പത്തു ഡി യിലെ കൃഷ്ണപ്രിയ സി ആർ വൈസ് ചെയർപേഴ്സൺ ആയും തിരഞ്ഞെടുക്കപ്പെട്ടു.കൂടാതെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, ആർട്സ് ക്ലബ് ജോയിന്റ് സെക്രട്ടറി, സ്പോർട്സ് ക്ലബ് സെക്രട്ടറി, സ്പോർട്സ് ജോയിന്റ് ക്ലബ് സെക്രട്ടറി, സ്റ്റുഡന്റ് എഡിറ്റർ, അസിസ്റ്റന്റ് സ്റ്റുഡന്റ് എഡിറ്റർ എന്നിവരായി യഥാക്രമം ലക്ഷ്മിപാർവതി(കോമേഴ്‌സ് പ്ലസ് വൺ ), സാനിത്യ(പത്ത് എഫ്), അഞ്ജലി സി എ (പ്ലസ് വൺ, ഹ്യുമാനിറ്റീസ് ), അനുശ്രീ അപ്പാട്ട് (ഒൻപത് ഡി ), മരിയ ഹെൻസാ ഹെൻറി (പ്ലസ് വൺ ബയോമാത്‍സ് ), ലക്ഷ്മി ഇ ജി (ഒൻപത് സി ), നൗഫിയ (പ്ലസ് വൺ കോമേഴ്‌സ് ), റിസ്‌വാന ഫാത്തിമ (ഒൻപത് എ )എന്നിവരും തിരഞ്ഞടുക്കപ്പെട്ടു.ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ രാജേഷ് മാസ്റ്റർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ തുടങ്ങി മറ്റു അധ്യാപകരും തദവസരത്തിൽ സന്നിഹിതരായിരുന്നു. പാർലിമെന്റ് ഭാരവാഹികളുടെ തിരഞ്ഞടുപ്പിനെ തുടർന്നുള്ള സത്യപ്രതി ജ്ഞാചടങ്ങിൽ ചെയർപേഴ്സൺ, വൈസ്ചെയർപേഴ്സൺ എന്നിവർക്ക് യഥാക്രമം ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ രാജേഷ് മാസ്റ്റർ,ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ എന്നിവർ സത്യപ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. മറ്റു പാർലിമെന്റ് ഭാരവാഹികൾക്കും ക്ലാസ്സ് ലീഡേഴ്‌സിനും സ്കൂൾ ചെയർപേഴ്സണായ ജാനി സത്യവാചകം ചൊല്ലിക്കൊടുത്തു. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ നവാസ്, ഹയർസെക്കന്ററി അധ്യാപകൻ ശ്രീ ഉല്ലാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് |
---|
ലഹരി വിരുദ്ധ പ്രസംഗം നടത്തി
ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നമ്മുടെ സ്ക്കൂളിലെ എല്ലാ ക്ലാസ്സുകളിലും ( UP, HS വിഭാഗം ) ക്ലാസ്സിൽ നിന്നും തെരഞ്ഞെടുത്ത ഒരു കുട്ടി ലഹരി വിരുദ്ധ പ്രസംഗം നടത്തി.
ലഹരി വിരുദ്ധ പ്രസംഗം |
---|
കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ഔഷധക്കഞ്ഞി
ഔഷധക്കഞ്ഞി തയ്യാറാക്കി കുട്ടികൾക്ക് വിതരണം ചെയ്തു. കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി പഴയ തലമുറ ശീലിച്ചു വന്ന ആഹാര രീതിയാണ് കർക്കടകക്കഞ്ഞി എന്ന പേരിൽ അറിയപ്പെടുന്ന ഈ മരുന്നു കഞ്ഞി. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധി പ്രകാരമാണ് ഇത് തയ്യാറാക്കുന്നത്. ഉണക്കലരിയോടൊപ്പം ഉലുവ, ആശാളി, ചെറുപയർ എന്നിവയും കുട്ടികൾ കൊണ്ടുവന്ന മുക്കുറ്റി, നിലപ്പന, കുറുന്തോട്ടി, പനിക്കൂർക്ക, ജീരകം, തഴുതാമ, കയ്യോന്നി, മുയൽച്ചെവി, പൂവാം കുരുന്നില, ചെറൂള എന്നിവ എന്നീ പച്ചമരുന്നുകളും ചേർത്താണ് കഞ്ഞി ഉണ്ടാക്കിയത്. മരുന്നുകഞ്ഞിയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് കുട്ടികൾക്ക് കഞ്ഞി വിതരണം നടത്തിയത്. മരുന്നുകഞ്ഞിയുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് പി സ്മിത നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് കർക്കിടക കഞ്ഞി നൽകിയതിലൂടെ പഴമയുടെ ഓർമ്മ പുതുക്കുവാൻ സാധിച്ചു. അധ്യാപകരായ സി വി ബിന്ദു, എ ജെ ഗ്രേസി, സി എസ് സുധ, യു ജി രേഖ എന്നിവർ സന്നിഹിതരായിരുന്നു.
ഔഷധക്കഞ്ഞി | ഔഷധക്കഞ്ഞി |
---|
ലഹരി വിരുദ്ധ ചങ്ങല
കൊടുങ്ങല്ലൂർ നഗരസഭയും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി സ്മാരക ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ചങ്ങല തീർത്തു. നഗരസഭാ ചെയർപേഴ്സൺ എം.യു ഷിനിജ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷീല പണിക്കശ്ശേരി, എൽസി പോൾ, കൗൺസിലർമാരായ സി.എസ് സുവിന്ദ്, ഫ്രാൻസിസ് ബേക്കൺ, അലീമ റഷീദ്, പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ, വൈസ് പ്രസിഡൻ്റ് ബീന റഫീക്ക്, പ്രിൻസിപ്പാൾ ഇൻചാർജ് രാജേഷ്, ശ്രീലത ടീച്ചർ, ഷൈൻ മാസ്റ്റർ, ഉല്ലാസ് മാസ്റ്റർ, ജിൻസി, നജീബ് ഷാഹുൽ, ബീന ഫൈസൽ, ഷനിത, ബിബീഷ് എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ചങ്ങല |
---|
മാധ്യമം വെളിച്ചം
സ്കൂളിൽ ‘മാധ്യമം വെളിച്ചം’ പദ്ധതി സി.എം അബ്ദുൽ മജീദ് വിദ്യാർഥി പ്രധിനിധികളായ വി.എഫ് ഫൈഹ, അനീഷ അൻഷാദ്, റിതുനന്ദന ഹരിചന്ദ്രൻ, വി.എം ഫർഹാന എന്നിവർക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് അസിസ്റ്റൻ്റ് വി.എ ശ്രീലത, സ്റ്റാഫ് സെക്രട്ടറി ഒ.എസ് ഷൈൻ, പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നജീബ് പി ശാഹുൽ, കെ.ജെ ജിൻസി, അദ്ധ്യാപിക കെ.എസ് റസീന, പി.എ അബ്ദുൽ ലത്തീഫ്, നാസർ എന്നിവർ പങ്കെടുത്തു.
മാധ്യമം വെളിച്ചം |
---|
ഭക്ഷ്യമേള
പുതിയ പി.ടി.എ കമ്മറ്റി നിലവിൽ വന്ന ശേഷം നടത്തിയ ആദ്യ തനത് പരിപാടിയായിരുന്നു ഭക്ഷ്യമേള. അദ്ധ്യാപകരുടെ നിർലോഭമായ പിന്തുണയും, രക്ഷിതാക്കളുടെ ആത്മാർത്ഥമായ പരിശ്രമവും ഭക്ഷ്യമേളയെ ഏറെ രുചികരമാക്കി മാറ്റി. മുന്നൊരുക്കങ്ങൾ ആരംഭിച്ച ശേഷം ഒരു സമയത്ത് ഭക്ഷ്യമേള മാറ്റിവെക്കാമെന്നൊരു ആലോചനയുണ്ടായി. എന്നാൽ ഫസ്റ്റ് അസിസ്റ്റൻ്റ് (സിനിയർ ടീച്ചർ) ശ്രീലത ടീച്ചറുടെ സ്നേപൂർവ്വമുള്ള നിർബ്ബന്ധമാണ് ഭക്ഷ്യമേള നടത്തിപ്പിന് കാരണമായത്. പി.ടി.എ - എസ്.എം.സി - എം.പി.ടി.എ അംഗങ്ങളുടെ ഒത്തൊരുമ യാണ് ഭക്ഷ്യമേളയെ കല്ലുകടിയില്ലാതെ ലക്ഷ്യത്തിലെത്തിച്ചത്. വിഭവങ്ങൾ മുഴുവൻ വാങ്ങിത്തീർത്ത കുട്ടികളാണ് ഞങ്ങളുടെ നായികമാർ.
ഭക്ഷ്യമേള |
---|
ഭിന്നശേഷി വാരാചരണം
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ബി ആർ സി കൊടുങ്ങല്ലൂരിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി, ബിഗ് ക്യാൻവാസ്, ഭിന്നശേഷി വാരാചരണ റാലി എന്നിവ സംഘടിപ്പിച്ചു.ഒമ്പതാം ക്ലാസ്സ് കുട്ടികളോടൊപ്പം പ്രത്യേക പരിചരണം അർഹിക്കുന്ന കുട്ടികളും അസംബ്ലിക്ക് നേതൃത്വം നൽകി. അസംബ്ലിയിൽ പ്രധാന അധ്യാപിക സ്മിത ടീച്ചർ, പി ടി എ പ്രസിഡണ്ട് നവാസ് സാർ, ഉഷ ടീച്ചർ, ആശ ടീച്ചർ, ശ്രീമതി ജിൻസി, ശ്രീലത ടീച്ചർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായി. തുടർന്ന് യു പി ഹാളിൽ കുട്ടികളുടെ കാലപ്രകടനങ്ങളും മധുരവിതരണവും നടന്നു. തുടർന്ന് സ്കൂൾ അറ്റാച്ച്മെന്റ് ഏരിയയിലെ ഒരു പൊതു ഇടത്തിൽ ബിഗ് ക്യാൻവാസ് ഒരുക്കി.പി ടി എ പ്രസിഡണ്ട് ശ്രീ നവാസ് സാർ ബിഗ് ക്യാൻവാസ് ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളും അധ്യാപകരും തങ്ങളുടെ സർഗ്ഗ സൃഷ്ടികൾ വർണപെൻസിലിലൂടെ ബിഗ് ക്യാൻവാസിലേക്ക് പകർത്തി. ഉച്ചയ്‌ക്കുശേഷം വർണശ്ശഭലമായ ഭിന്നശേഷി വാരാചരണ റാലി സ്കൂളിന് മുന്നിൽ നിന്നു ആരംഭിച്ചു. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി യു. ഷിനിജ ടീച്ചർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിനെ പ്രതിനിധീകരിച്ച് എസ് പി സി, ജെ ആർ സി, അധ്യാപകർ എന്നിവർ റാലി യിൽ പങ്കെടുത്തു.
ഭിന്നശേഷി വാരാചരണം |
---|
കൈ കോർക്കാം ഒന്നു ചേരാം-പോസ്റ്റർ രചന മത്സരം
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള ബി ആർ സി കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിൽ "കൈ കോർക്കാം ഒന്നു ചേരാം " എന്ന വിഷയത്തെ ആസ്‌പദമാക്കി പോസ്റ്റർ രചന മത്സരം നടന്നു. രാവിലെ 11.30നു യു പി ഹാളിൽ നടത്തിയ മത്സരത്തിൽ യു പി, എച് എസ് വിഭാഗത്തിൽ നിന്നും മുപ്പതോളം കുട്ടികൾ പങ്കെടുത്തു.ബി ആർ സിയുടെ പരിധിയിൽ ഉള്ള എല്ലാ സ്കൂളിൽ നിന്നും എൽ പി, യു പി, എച് എസ്, എച് എസ് എസ് വിഭാഗത്തിൽ നിന്നുമായി ഓരോ വിജയികളെ ആണു തിരഞ്ഞെടുക്കുന്നത്.പോസ്റ്ററുകൾ മൂല്യ നിർണയത്തിനായി ബി ആർ സി കൊടുങ്ങല്ലൂരിലേക്ക് സമർപ്പിച്ചു.
പോസ്റ്റർ രചന മത്സരം |
---|
മീഡിയ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു
കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സ്കൂളിൽ മീഡിയ ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നവാസ് പടുവിങ്ങൽ അധ്യക്ഷത വഹിച്ചു. കേരള മീഡിയ അക്കാദമി കോ-ഓർഡിനേറ്റർ സ്നെമ്യ മാഹിൻ സർട്ടിഫിക്കറ്റ് കൈമാറി. പ്രധാനാധ്യാപിക പി.സ്മിത, ശ്രീലത, ഒ.എസ്. ഷൈൻ, ഷഫീഖ് മണപ്പുറത്ത്, ജിൻസി സമീർ, അരുൺ പീറ്റർ എന്നിവർ പ്രസംഗിച്ചു.
മീഡിയ ക്ലബ്ബ് |
---|
മില്ലറ്റ് വർഷാചരണം
മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം നടത്തി. പ്രധാന അധ്യാപിക പി. സ്മിത റാഗി കേക്ക് മുറിച്ചുകൊണ്ട് മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്കൽ, എം പി ടി എ പ്രസിഡൻറ് ജിൻസി എന്നിവർ സന്നിഹിതരായിരുന്നു. പോഷക സമൃദ്ധവും രുചി വൈവിധ്യവുമുള്ള ഒട്ടേറെ പലഹാരങ്ങൾ മേളയെ ആകർഷകമാക്കി. റാഗി പുട്ട്, അട, ലഡു, കേക്ക്, കിണ്ണത്തപ്പം, ഇടിയപ്പം, ചോളപ്പൊരി , ചോള പുട്ട്, ക്യാരറ്റ് റാഗി ദോശ, ബീറ്റ്റൂട്ട് റാഗി ദോശ, റാഗി ഉണ്ണിയപ്പം, പായസം തുടങ്ങിയ പലവിധ വിഭവങ്ങൾ മേളയുടെ ആകർഷണമായിരുന്നു. പ്രദർശനം കാണാൻ കുട്ടികൾക്ക് അവസരം നൽകിയിരുന്നു. പ്രദർശനത്തിനുശേഷം വിഭവങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.
മില്ലറ്റ് വർഷാചരണം |
---|
കുഞ്ഞു ധാന്യങ്ങൾക്കൊപ്പം
ആഗോള മില്ലറ്റ് വാരാചരണത്തോടനുബന്ധിച്ച് ഇക്കോ ക്ലബിന്റെയും , ഹെൽത്ത് ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കുഞ്ഞു ധാന്യങ്ങൾക്കൊപ്പം എന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ.പി.കെ. ജിനചന്ദ്രൻ കുഞ്ഞു ധാന്യങ്ങളുടെ പ്രാധാന്യത്തെയും അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. സസ്യാഹാരവും ചെറുധാന്യ വിഭവങ്ങളുടെ ഉപയോഗവും നിത്യജീവിതത്തിൽ ശീലമാക്കിക്കൊണ്ട് ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം കുട്ടികളെ ഉദ്‍ബോധിപ്പിച്ചു. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് നവാസ് പടുവിങ്കൽ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ കെ.ജെ ഷീല നേതൃത്വം നൽകുകയും, പ്രധാനാധ്യാപിക പി. സ്മിത സ്വാഗതവും നൈസി ടീച്ചർ നന്ദിയും പറഞ്ഞു.
കുഞ്ഞു ധാന്യങ്ങൾക്കൊപ്പം | കുഞ്ഞു ധാന്യങ്ങൾക്കൊപ്പം |
---|
'വസന്തം' ബോധവൽക്കരണ പരിപാടി
സൈക്കോ സോഷ്യൽ സർവീസ് സ്കൂൾ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ "വസന്തം "എന്ന സ്കൂൾ വിദ്യാർഥിനികൾക്കുള്ള ബോധവൽക്കരണ പരിപാടി കൈലാസത്തിൽ വച്ച് സംഘടിപ്പിച്ചു . പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രധാന അധ്യാപിക ശ്രീമതി സ്മിതാ പി സ്വാഗതം പറഞ്ഞു. തുടക്കം മുതൽ അവസാനം വരെ എസ് എം സി ചെയർമാൻ ശ്രീ ഷാലി അവർകൾ പരിപാടിയിൽ പങ്കെടുത്തു . തൃശ്ശൂർ ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ കൗൺസിലറായ ജുവൽ ജോൺസൺ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. "കൗമാര കാലത്തെ ശാരീരിക മാറ്റങ്ങളും , പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും " എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പിലെ ഓർഫനേജ് കൗൺസിലറായ ശ്രീമതി ദിവ്യ ക്ലാസ് എടുത്തു . തുടർന്ന് വിദ്യാർത്ഥിനികൾ ക്ലാസിനെ കുറിച്ച് അഭിപ്രായങ്ങൾ പറയുകയും , സ്കൂൾ കൗൺസിലർ ശ്രീമതി പ്രീതിപോൾ നന്ദി പറഞ്ഞു പരിപാടി അവസാനിപ്പിച്ചു.
'വസന്തം' ബോധവൽക്കരണ പരിപാടി |
---|
ഫ്ലാഷ് മോബ്
ലഹരി മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി കെ കെ ടി എം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അസംബ്ലി യിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ഫ്ലാഷ് മോബ് |
---|
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പായസത്തിന് കൈയ്യടിയും എ ഗ്രേഡും
കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിലും, തൃശൂർ റവന്യു ജില്ലാ കലോത്സവത്തിലും ഞങ്ങളുടെ പെൺകുട്ടികൾ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ പായസം എന്ന നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൈ നിറയെ കൈയ്യടിയും എ ഗ്രേഡും നേടി വിജയം ആവർത്തിച്ചു. സമകാലിക ചർച്ചാ വിഷയത്തോട് നാടകത്തിൻ്റെ പ്രമേയത്തിന് സാമ്യമുള്ളത് ഞങ്ങളുടെ കുറ്റമല്ല. ചിലർ പായസം രുചിച്ച് മുഖം ചുളിച്ചുവെങ്കിലും ബഹു ഭൂരിപക്ഷം വരുന്ന ആസ്വദകർക്ക് നാടകം നന്നേ ബോധിച്ചു. ഇത് വെറുമൊരു നാടകമായിരുന്നില്ല മറിച്ച് ഉള്ളിൻ്റെയുള്ളിലുള്ള അധമ ചിന്തകൾക്ക് മേൽ തിളച്ച വെള്ളം കോരിയൊഴിക്കുന്ന അനുഭവമായിരിന്നു.
പായസം എന്ന നാടകം |
---|
നൂപുര ധ്വനിക്ക് തുടക്കമായി
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക ഗവ. ഗേൾസ് സ്കൂളിൽ 'നൂപുരധ്വനി 'ഡാൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡാൻസ് പരിശീലനം ആരംഭിച്ചു . 5 മുതൽ 10 വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നടത്തുന്നത്. എല്ലാ ആഴ്ചയിലും രണ്ടു ദിവസം വീതം ഡാൻസ് ക്ലാസ് ഉണ്ടായിരിക്കും. നൃത്ത അദ്ധ്യാപികയായ ഷൈന ടീച്ചറുടെ നേതൃത്വത്തിലാണ് ക്ലാസ് തുടങ്ങിയത് . പിടിഎ പ്രസിഡണ്ട് നവാസ് പടുവിങ്ങൽ അധ്യക്ഷനായ ചടങ്ങ് നൃത്ത കലാകാരിയായ ഹെഡ്‍മിസ്ട്രസ് പി സ്മിത വിളക്കുകൊളുത്തി ഉത്ഘാടനം ചെയ്തു . കലോത്സവത്തിനും മറ്റു സ്കൂൾ തല കലാപരിപാടികളിലെല്ലാം നൂപുര ധ്വനിയിലെ കുട്ടികളായിരിക്കും അരങ്ങിലെത്തുക എന്ന് പി ടി എ പ്രസിഡണ്ട് പറഞ്ഞു. കുട്ടികൾ വെറ്റിലയും അടക്കയും ദക്ഷിണയായി നൽകി ആദ്യ ചുവടുകൾ പരിശീലിച്ചു. അദ്ധ്യാപകരായ വി എ ശ്രീലത, ഒ എസ് ഷൈൻ, നിമ്മി മേപ്പുറത്ത് , അരുൺ പീറ്റർ എന്നിവർ പങ്കെടുത്തു .
ഡാൻസ് പരിശീലനം | ദക്ഷിണ നൽകുന്നു | ആദ്യ പരിശീലനം |
---|
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്
പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് പുത്തൻ സൂത്രവിദ്യകൾ പകർന്നു നൽകി വിനോദ് കോവൂർ. കൊടുങ്ങല്ലൂർ കെ.കെ.ടി.എം.ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾകളുമായാണ് നടനും മോട്ടിവേഷൻ സ്പീക്കറുമായ വിനോദ് കോവൂർ സംവദിച്ചത്. പരീക്ഷാ പേടി മാറുവാനും, ആത്മവിശ്വാസം നേടുവാനുമുള്ള നുറുങ്ങു വിദ്യകൾ വിനോദ് കോവൂർ വിദ്യാർത്ഥികൾക്ക് നൽകി. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത, സുജാത എന്നിവർ സംസാരിച്ചു.
മോട്ടിവേഷൻ ക്ലാസ് |
---|
ഭരണഘടന ക്വിസ്
75 റിപ്പബ്ലിക് ദിനാഘോഷമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ വളരെ ഭംഗിയായി ജനുവരി 26 ന് നടത്തുകയുണ്ടായി. രാവിലെ പതാക ഉയർത്തിയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചും ദേശീയ ഗാനം ആലപിച്ചും ഈ ദിനം ആഘോഷിച്ചു. ഭരണഘടന ക്വിസ് നടത്തി. നന്ദിത R V ഒന്നാം സ്ഥാനവും അമൃത അഭിലാഷ് രണ്ടാം സ്ഥാനവും അരുണിമ മൂന്നാം സ്ഥാനവും നേടി.
റിപ്പബ്ലിക് ദിനാഘോഷമായി ഭരണഘടന ക്വിസ് നടത്തി |
---|
നാടകങ്ങൾ പൊതുവേദിയിലേക്ക് - സംഘാടക സമിതി രൂപീകരണ യോഗം
സംസ്ഥാന - ജില്ലാ കലോത്സവ വേദികളിൽ ഒന്നാം നിര പ്രകടനത്തിലൂടെ മികച്ച അഭിപ്രായം നേടിയ കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് സ്കൂളിലെ മിടുക്കികൾ അവതരിപ്പിച്ച രണ്ട് നാടകങ്ങളാണ് പൊതുവേദിയിലെത്തിക്കുന്നത്. കൊടുങ്ങല്ലൂർ നഗരസഭയുടെയും വിവിധ സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് നാടകം അവതരിപ്പിക്കുന്നത്. നാടകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ.എൻ ജയദേവൻ, കൗൺസിലർമാരായ സി.എസ് സുമേഷ്, അഡ്വ.വി.എസ് ദിനൽ, ഗീത, പരമേശ്വരൻ കുട്ടി, സി. നന്ദകുമാർ, എം.പി. ടി.എ പ്രസിഡൻ്റ് രമ്യ, സലീഷ് പത്മിനി സുബ്രഹ്മണ്യൻ, ഫെബീന, സീന, നിമ്മി എന്നിവർ സംസാരിച്ചു.
നാടകങ്ങൾ പൊതുവേദിയിലേക്ക് - സംഘാടക സമിതി രൂപീകരണ യോഗം |
---|
ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിംഗ് സെറിമണി
കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിംഗ് സെറിമണി നടന്നു. ഹെഡ്മിസ്ട്രസ് പി.സ്മിത ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ.എസ് ഷൈൻ, നിമ്മി മേപ്പുറത്ത്, ജിൻസി സമീർ, ബിന്ദു, പ്രീതി, ലിജി എന്നിവർ സംസാരിച്ചു. യുപി വിഭാഗം കുട്ടികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. ഹൈസ്കൂൾ കുട്ടികളുടെ ക്യാപ്പിംഗ് സെറിമണി നേരത്തേ നടന്നിരുന്നു.
ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ക്യാപ്പിംഗ് സെറിമണി |
---|
പ്രാദേശിക ചരിത്ര രചന കൊടുങ്ങല്ലൂർ ഉപജില്ല പ്രോജക്ട് അവതരണം
പ്രാദേശിക ചരിത്ര രചന കൊടുങ്ങല്ലൂർ ഉപജില്ല പ്രോജക്ട് അവതരണത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം കൊടുങ്ങല്ലൂർ കെ കെ ടി എം ജി ജി എച്ച് എസ് സ്കൂളിന് ലഭിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് , പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ചരിത്രാന്വേഷണയാത്രകൾ - പ്രാദേശിക ചരിത്ര രചന പ്രോജക്ട് അവതരണം നടന്നത്. കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ പങ്കെടുത്ത പരിപാടി കൊടുങ്ങല്ലൂർ പി.ബി.എം. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് നടന്നത്. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും പി.ടി.എ. പ്രസിഡന്റുമായ കൈസാബ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് പ്രിൻസിപ്പാൾ രാജേശ്വരി സ്വാഗതം പറഞ്ഞു. കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ബീന ജോസ് , പ്രധാന അധ്യാപകൻ അജയകുമാർ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രോജക്ട് അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കൊടുങ്ങല്ലൂർ എം.എൽ.എ. വി.ആർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിക്കുകയും, വിജയികൾക്കുളള സമ്മാനങ്ങളും സർട്ടിഫിക്കേറ്റുകളും വിതരണം നടത്തുകയും ചെയ്തു.
ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് |
---|
വിവ- വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്- ബോധവൽക്കരണ പരിപാടി
കേരളത്തിലെ സ്ത്രീകൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കു മിടയിലെ വിളർച്ച എന്ന പ്രശ്നം പഠിക്കുവാനും നിർമാർജനം ചെയ്യുവാനും ആയി ആരോഗ്യവകുപ്പും വനിതാ ശിശു വികസന വകുപ്പും ചേർന്ന് വിവ വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന ബോധവൽക്കരണ പരിപാടി ആവിഷ്കരിക്കുകയുണ്ടായി ഈ പരിപാടിയുടെ ഭാഗമായി കെ കെ ടി എം ജി എച്ച് എസ് എസ് കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയായ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീമതി പ്രീതിപോൾ സ്കൂൾ കൗൺസിലർ സ്വാഗതം പറഞ്ഞു സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി സ്മിത പി ഈ ദിനത്തിന്റെ സന്ദേശം നൽകി തുടർന്ന് അനീമിയ എന്താണ് പ്രധാന കാരണങ്ങൾ. ലക്ഷണങ്ങൾ ആരെയൊക്കെ ബാധിക്കാം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് വളരെ വിശദമായി സ്കൂൾ കൗൺസിലർ പ്രീതിപോൾ ക്ലാസ്സ് നടത്തി. കുമാരി ദേവിക ജവഹറിൻറെ നന്ദിയോടെ പരിപാടി അവസാനിപ്പിച്ചു
വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്- ബോധവൽക്കരണ പരിപാടി |
---|
സ്വയരക്ഷാ പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ എക്സൈസ് ഡിപ്പാർട്ട്മെന്റും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പെൺകുട്ടികൾക്ക് ആത്മവിശ്വാസവും സ്വയം കരുത്തും, പ്രതിരോധവും ആർജിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 2 മാസം സ്കൂളിൽ നടന്നു വരുന്ന കരാട്ടെ പരിശീലനത്തിന് സമാപ്ത്തിയായി. പരിശീലനത്തിന്റെ സമാപന യോഗം കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എം.എഫ്. സുരേഷ് സാർ നിർവഹിച്ചു. സ്കൂൾ വിമുക്തി ക്ലബ്ബ് കൺവീനർ കെ ജെ ഷീല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ.എസ് ഷൈൻ നന്ദിയും പറഞ്ഞ യോഗത്തിൽ കൊടുങ്ങല്ലൂർ എക്സൈസ് ഓഫീസർ ഷാംനാദ് സർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ കരാട്ടെ പരിശീലകൻ റെൻഷി കെ ഡി സുരേന്ദ്രൻ , എക്സൈസ് ഓഫീസർമാരായ ലിസ, ഉണ്ണികൃഷ്ണൻ, നിമ്മി ടീച്ചർ, വിമൽ സർ പങ്കെടുത്തു. ക്ലാസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സാക്ഷ്യപത്രം നൽകുകയുണ്ടായി.
സ്വയരക്ഷാ പരിശീലനത്തിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും |
---|
വിശക്കുന്നവന് ഒരുപിടിച്ചോറ്
ഭക്ഷണം ലഭിക്കാത്തവരെ പറ്റിയുള്ള വലിയൊരു നൊമ്പരത്തിന് അന്ത്യം വരുത്തുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനമായ വിശക്കുന്നവന് ഒരുപിടിച്ചോറ് പുനരാരംഭിച്ചു. സ്ക്കൂളിന് തൊട്ടടുത്തുള്ള പ്രായമേറിയവരുടെ അഗതി മന്ദിരമായ ദയയിലേക്കാണ് കുട്ടികൾ പൊതിഞ്ഞ് കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ നൽകുന്നത്. ആഴ്ച്ചയിൽ രണ്ട് , മൂന്ന് ദിവസത്തെ ഉച്ച ഭക്ഷണം ഓരോ ക്ലാസ്സും ടേൺ അനുസരിച്ച് കൊണ്ടുവരുന്നു. കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ വിദ്യാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ ദയ ഫുഡ് കോർണറിൽ ശേഖരിക്കുന്നു. ഇങ്ങനെ ശേഖരിക്കുന്ന പൊതികൾ ദയ അധികൃതർ സ്കൂളിൽ നിന്നും കൊണ്ടുപോയി വിശക്കുന്നവർക്ക് നൽകുന്നു. വാട്ടിയ ഇലയിൽ ചോറിനൊപ്പം ചേർന്ന കറികളും പിന്നെ നിറഞ്ഞ സ്നേഹവും കൂടിച്ചേരുന്ന ആ ഒരു പിടിച്ചോറ് കഴിക്കുന്നവന്റെയും നൽകുന്നവന്റെയും മനസ്സുകളെ ദീപ്തമാക്കും.
വിശക്കുന്നവന് ഒരുപിടിച്ചോറ് |
---|
പഠന മികവ് ' കൈവരിക്കുന്നതിന് ശ്രദ്ധ
2022- '23 അധ്യയനവർഷത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ 'ശ്രദ്ധ ' പ്രൊജക്റ്റിൻറെ ഭാഗമായി 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് പഠന പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന തിന് വേണ്ടി നവംബർ മാസം മുതൽ ക്ലാസുകൾ ആരംഭിച്ചു. SRG മീറ്റിംഗിൽ എടുത്ത തീരുമാനം അനുസരിച്ച് ക്ലാസ് ടീച്ചേഴ്സ് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 45 കുട്ടികളെ കണ്ടെത്തുകയും മോഡ്യൂൾ അനുസരിച്ച് എല്ലാ പ്രവർത്തി ദിവസങ്ങളിലും 3.30 മുതൽ 4.30 വരെ ക്ലാസുകൾ എടുക്കുകയും ചെയ്തു .എല്ലാ കുട്ടികളും ക്ലാസിൽ ഹാജരാകുകയും പഠന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിന് എല്ലാ വിഷയങ്ങളുടെയും വർക്ക് ഷീറ്റുകൾ തയ്യാറാക്കി കൊടുത്തു. അവരുടെ പഠന മികവ് പ്രകടിപ്പിക്കുന്ന പതിപ്പുകൾ തയ്യാറാക്കുകയും ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തര ത്തിലുള്ള പ്രൊജക്ടുകൾ കുട്ടികളിൽ 'പഠന മികവ് ' കൈവരിക്കുന്നതിന് വളരെയധികം പ്രയോജനപ്പെട്ടു. കൂടാതെ കുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും നൽകുന്നതിന് ഇത്തരത്തിലുള്ള ക്ലാസുകൾ വളരെയധികം സഹായകരമായി.
പഠന മികവ് ' കൈവരിക്കുന്നതിന് ശ്രദ്ധ |
---|
"നമ്മുടെ ഭരണഘടന" - നിയമസഭാ സന്ദർശനം
"നമ്മുടെ ഭരണഘടന " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഏഴാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 57 കുട്ടികളെ ഉൾപ്പെടുത്തി നിയമസഭാ സന്ദർശനം നടത്തി.നിയമസഭാ നടപടിക്രമങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മോക്ക് പാർലമെൻറ് നടത്തുന്നതിനായി തയ്യാറെടുക്കുന്നു.കുട്ടികൾക്ക് ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ മനസ്സിലാക്കാനും പ്ലാനറ്റോറിയം,മൃഗശാല,മ്യൂസിയം എന്നിവ സന്ദർശിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു.
"നമ്മുടെ ഭരണഘടന" - നിയമസഭാ സന്ദർശനം |
---|
സാന്ത്വനം പദ്ധതിയുടെ വിതരണം നടന്നു
സ്കൂളിൽ ആരംഭിച്ച സാന്ത്വനം പദ്ധതിയുടെ വിതരണം നടന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ സാന്ത്വനം വിദ്യാർത്ഥി കോർഡിനേറ്റർമാരായ റിസ്‌വാന, ഐഷ എന്നിവർ ചേർന്ന് ഈ വർഷം സ്കൂളിൽ ആരംഭിച്ച സാന്ത്വനം പദ്ധതി വഴി സമാഹരിച്ച 3471 രൂപ പ്രധാനാധ്യാപിക സ്മിത ടീച്ചർക്ക് കൈമാറി . എല്ലാ വ്യാഴാഴ്ച്ചകളിലും 5 രൂപ വീതമാണ് ഓരോ JRC കേഡറ്റും ഈ പദ്ധതിയിൽ നിക്ഷേപിച്ചിരുന്നത് . സ്കൂളിലെ അർഹയായ വിദ്യാർത്ഥിയെ കണ്ടെത്തി തുക കൈമാറും .
പദ്ധതി വഴി സമാഹരിച്ച തുക കൈമാറുന്നു |
---|
കേരളത്തിലെ ലഹരി-പോസ്റ്റർ മത്സരം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് "കേരളത്തിലെ ലഹരി" എന്ന വിഷയത്തിൽ പോസ്റ്റർ മത്സരം നടത്തി. മത്സരം പ്രധാനാധ്യാപിക പി സ്മിത ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ 24 കുട്ടികൾ പങ്കെടുത്തു. കേരളത്തിന്റെ യുവത്വത്തിന്റെ ഭയാനകമായ ലഹരി അടിമത്വം വിളിച്ചോതുന്നതായിരുന്നു കുട്ടികൾ വരച്ച പല പോസ്റ്ററുകളും.
കേരളത്തിലെ ലഹരി-പോസ്റ്റർ മത്സരം |
---|
പറവകൾക്കൊരു പാനപാത്രം
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗേൾസ് സ്കൂളിൽ 'പറവകൾക്കൊരു പാനപാത്രം ' ഉത്ഘാടനം നടത്തി . വേനൽച്ചൂടിൽ പൊരിയുന്ന സഹജീവികളായ പക്ഷികൾക്ക് ദാഹജലം ഒരുക്കുന്ന ഈ പദ്ധതി നാല് വർഷത്തോളമായി എല്ലാ വേനൽക്കാലത്തും JRC കുട്ടികൾ ഏറ്റെടുത്തു നടത്തുന്ന ഒരു തനതായ പ്രവർത്തനമാണ് . പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്കൽ , പ്രധാനാധ്യാപിക പി സ്മിത എന്നിവർ JRC കുട്ടികളോടൊപ്പം നിന്ന് പറവകൾക്ക് ' പാനപാത്രം ' തയ്യാറാക്കി. സ്കൂൾ JRC കോർഡിനേറ്റർമാരായ അധ്യാപകർ നിമ്മി , ലിജി , സാബിറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇതിന്റെ തുടർച്ചയായി എല്ലാ JRC കേഡറ്റ്മാരും അവരവരുടെ വീടുകളിൽ ' പറവകൾക്കു പാനപാത്രം ' ഒരുക്കും .
പറവകൾക്കൊരു പാനപാത്രം |
---|
നല്ല ആരോഗ്യത്തിനായ് നല്ല... പാനീയം ഏകദിന ശില്പശാല
കൊടുങ്ങല്ലൂർ കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.സ്കൂളിൽ - നല്ല ആരോഗ്യത്തിനായ് നല്ല... പാനീയം എന്ന പേരിൽ നല്ല ആരോഗ്യശീലങ്ങളിലേക്ക് കുട്ടികളെ നയിക്കുക എന്ന ലക്ഷ്യത്തോടെ ഏകദിന ശില്പശാല നടന്നു. പ്രധാനാധ്യാപിക പി. സ്മിത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നവാസ് പടുവിങ്ങൽ. എം പി ടി എ പ്രസിഡണ്ട് രമ്യ, കമ്മറ്റി അംഗങ്ങളായ ജിൻസി, അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രദേശകരമായി ലഭ്യമാകുന്ന മാങ്ങ, പൈനാപ്പിൾ, നാരങ്ങ, ഇളനീർ, ചാമ്പക്ക, പൊട്ടു വെള്ളരി, ലൂബിക്ക, തണ്ണിമത്തൻ, ചെമ്പരത്തി, ഇരുമ്പൻ പുളി, ജാതിക്ക, എന്നിവയുടെ പാനീയവും, സംഭാരം, നാരങ്ങ വെള്ളവും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ പാനീയങ്ങൾ തയ്യാറാക്കി, ഭംഗിയുള്ള ചില്ലുകുപ്പികളിൽ നിറച്ച് ഓരോന്നിനും പേരുക എഴുതി ഒട്ടിക്കുകയും ചെയ്തു. ഏഴാം ക്ലാസിലെ ആഷാലിന പാനീയങ്ങളുടെ പ്രാധാന്യത്തെ പറ്റിയും, അത് നമ്മുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചും അവതരിപ്പിച്ചു. ഓരോ ക്ലാസിലെ കുട്ടികൾക്കും പാനീയ പ്രദർശനം നീരീക്ഷിക്കാനും രുചിച്ചു നോക്കാനും അവസരം ഒരുക്കിയിരുന്നു.
നല്ല ആരോഗ്യത്തിനായ് നല്ല... പാനീയം ഏകദിന ശില്പശാല |
---|
ഐ ടി വാർഷിക പരീക്ഷ ആരംഭിച്ചു
2022-23 അധ്യയന വർഷത്തെ ഐ ടി വാർഷിക പരീക്ഷ ആരംഭിച്ചു. ഇന്നു മുതൽ 30 വരെ എസ് എസ് എൽ സി പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലായാണ് ഐ ടി പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായി ഒരു ദിവസം 2 ക്ലാസ്സിന് വീതം പരീക്ഷ നടക്കും. 25 കമ്പ്യൂട്ടറുകളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. 8ലും 9 ലും ഐ ടി വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ ചേർന്ന് ഓരോ ദിവസവും പരീക്ഷ നടത്തുന്നു.
IT വാർഷിക പരീക്ഷ |
---|
ഡിജിറ്റൽ സേഫ്റ്റിയുടെ പ്രാധാന്യം എസ്.പി.സി കേഡറ്റുകളിലേക്ക്
തൃശ്ശൂർ റൂറൽ എസ്. പി.സി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിൽ വച്ച് നടന്ന ഡി. സേഫ് പരിപാടിയിലേക്ക് കെ.കെ.ടി.എം.ജി.ജി എച്ച്.എസ്.എസ് സ്കൂളിലെ എട്ടാം ക്ലാസിലെ എസ്.പി.സി കേഡറ്റുകളായ മൂന്ന് വിദ്യാർഥിനികളെയാണ് തെരഞ്ഞെടുത്തത്. കാർത്തിക എൻ.ജി, പാർവതി വി.ചന്ദ്ര, വിദ്യാലക്ഷ്മി കെ.എം എന്നീ കേഡറ്റുകളാണ് ഈ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.ഡിജിറ്റൽ സേഫ്റ്റിയുടെ പ്രാധാന്യം എസ്.പി.സി കേഡറ്റുകളിലേക്ക് എത്തിക്കുക എന്നതായിരുന്നു പ്രസ്തുത പരിപാടിയുടെ ഉദ്ദേശ്യം. പ്രസ്തുത പരിപാടിയിൽ നമ്മുടെ എസ്.പി.സി കേഡറ്റുകൾ ശ്രദ്ധേയമായ രീതിയിൽ പങ്കെടുത്ത് സംസാരിക്കുകയും അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.
ഡി. സേഫ് പരിപാടി |
---|
ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ കെ.കെ.ടി.എം.ജി.ജി എച്ച്.എസ്. സ്കൂളിനെ പ്രതിനിധീകരിച്ച് ഒമ്പതാം ക്ലാസിലെ ശിഖ, അഭിരാമി എന്നിവർ പങ്കെടുത്തു. ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാതല ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം |
---|
സർഗവസന്തം സീസൺ 2
കെ.കെ.ടി.എം. ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ സർഗ വസന്തം സീസൺ 2 - അവധിക്കാല സപ്തദിന ക്യാമ്പിന് തുടക്കമായി. അവധിക്കാലം രസകരവും അവിസ്മരണീയവുമാക്കുന്നതോടൊപ്പം കുട്ടികളിലെ സർഗവാസനകളെ പ്രോൽസാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ട് പി.ടി.എ.യുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ ചിത്രകാരനും ശില്പിയുമായ കൊടുങ്ങല്ലൂരിന്റെ അഭിമാനമായ ഡാവിഞ്ചി സുരേഷ് മുഖ്യാതിഥിയായിരുന്നു. തന്റെ കലാജീവിതത്തിലെ അവിസ്മരണീയ അനുഭവങ്ങൾ അദ്ദേഹം പങ്കു വച്ചു. അറിവും തിരിച്ചറിവും ഉള്ള വരായി വളർന്നുവരാൻ അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീതയുടെ ചിത്രം ക്യാൻവാസിൽ വരച്ചു കൊണ്ട് തന്റെ സർഗ പ്രതിഭ സദസിനു മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്തു. നാട്ടുവെളിച്ചം, നിറച്ചാർത്ത്, മാണിക്യ മൈലാഞ്ചി , നൂപുര ധ്വനി, സ്വരലയ, ഒറിഗാമി - എന്നിങ്ങനെ വ്യത്യസ്തവും വൈവിധ്യപൂർണവുമായ കലാപരിപാടികളാണ് 7 ദിവസങ്ങളിലായി ആസൂത്രണം ചെയ്തിരിക്കുന്നത് .
സർഗവസന്തം സീസൺ 2 |
---|
നാട്ടു വെളിച്ചം
ഉദ്ഘാടന ദിനമായ - 24 - 4 - 2023 - നാട്ടു വെളിച്ചം - നാടൻ പാട്ട് ശില്പ ശാലയാണ് അരങ്ങേറിയത്. സിനിമ - നാടക തിയ്യറ്ററുമായി ബന്ധപ്പെട്ട് നാടൻ പാട്ട് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന രാഹുൽ ദാസ്, യശ്വന്ത് വി.ഗോപാൽ, ജിത്തു പി.എസ്. എന്നിവരാണ് ശില്‌പശാലയ്ക്കു നേതൃത്വം നൽകിയത്. ചെണ്ടയിലും അത്യാവശ്യ പരിശീലനം നൽകി.
നാടൻ പാട്ട് ശില്പ ശാല |
---|
നിറച്ചാർത്ത്
കൊടുങ്ങല്ലൂർ കെ കെ ടി എം ഗവ ഗേൾസ് സ്കൂളിൽ നടക്കുന്ന സപ്‍ത ദിന ക്യാമ്പായ സർഗവസന്തത്തിലെ രണ്ടാം ദിവസം നിറച്ചാർത്ത് എന്ന പേരിൽ ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകലാധ്യാപകൻ പ്രസാദ് മാസ്റ്റർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ചിത്രകലയുടെ പ്രാഥമിക പാഠങ്ങൾ വാക്കിലൂടെയും വരയിലൂടെയും അദ്ദേഹം പങ്കുവച്ചു. തുടർന്ന് പെൻസിൽ ഡ്രോയിംഗ്, ഷെയ്ഡിംഗ് ക്രമീകരണങ്ങൾ, പെയിൻ്റിംഗ് തുടങ്ങി ചിത്രരചനയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിചയപ്പെടുത്തുകയും കുട്ടികൾക്ക് വരക്കാൻ അവസരം നൽകുകയും ചെയ്തു. 46 വിദ്യാർഥികൾ ശില്പശാലയിൽ പങ്കെടുത്തു. പി.ടി.എ.പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ, പ്രധാനാധ്യാപിക സ്മിത പി., സീനിയർ അസിസ്റ്റൻ്റ് ശ്രീലത, സ്റ്റാഫ് സെക്രട്ടറി ഒ.എസ് ഷൈൻ, പി.ടി.എ.പ്രതിനിധി ജിൻസി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ശില്പശാലയുടെ തൽസമയ സംപ്രേക്ഷണം സ്കൂൾ യുട്യൂബ് ചാനലിൽ ലഭ്യമാണ്. അധ്യാപകരായ സോണിയ ടി.എസ്, പി.ജെ. ലീന, ലിൻഡ സൈമൺ, സുധ സി.എസ്, ബിന്ദു, സാബിറ, ലിജി, അനിൽകുമാർ, അരുൺ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ ചിത്ര പ്രദർശനത്തോടെ ശിൽപ്പശാല സമാപിച്ചു.
ചിത്രകലാ ശില്പശാല |
---|
മാണിക്യ മൈലാഞ്ചി
കൊടുങ്ങല്ലൂർ കെ കെ ടി എം ഗവ ഗേൾസ് സ്കൂളിൽ നടക്കുന്ന സപ്‍ത ദിന ക്യാമ്പായ സർഗവസന്തത്തിലെ മൂന്നാം ദിവസം മാണിക്യ മൈലാഞ്ചി എന്ന പേരിൽ മയിലാഞ്ചി ഇടൽ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി. സ്മിത ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർഥനയോടെ ആരംഭിച്ച മാണിക്യ മൈലാഞ്ചിയ്ക്ക് കൺവീനർ ആരിഫ ടീച്ചർ സ്വാഗതം പറഞ്ഞു. മൈലാഞ്ചി ഡിസൈനർ അസ്മാബി ക്യാമ്പ് നയിച്ചു .മൈലാഞ്ചിക്കൂട്ടിന്റെ നിർമാണ പ്രക്രിയകളും പ്രാഥമിക പാഠങ്ങളും അവർ വിശദീകരിച്ചു. മൈലാഞ്ചി ചാർത്തൽ കലയുടെ ഡിസൈനിംഗ് രീതികൾ പറഞ്ഞു കൊടുത്ത ശേഷം ഗ്രൂപ്പുകളായി തിരിച്ച് മൈലാഞ്ചിയിടൽ ആരംഭിച്ചു. കലാചാതുരിനിറഞ്ഞതും നയന മോഹനവും ആയിരുന്നു ഓരോരുത്തരുടെയും കൈകളിലണിഞ്ഞ ചിത്രങ്ങൾ. 43 കുട്ടികൾ മാണിക്യ മൈലാഞ്ചി ക്യാമ്പിൽ പങ്കെടുത്തു. ടി.ആർ.പ്രീതി, ആരിഫ, രാഗി, ശ്രീജ ,സി.വി.പ്രീതി, ലീന, ലിജി, ബിന്ദു, ലിന്റ, ഏല്യാമ്മ, സി.എസ്.സുധ എന്നീ അദ്ധ്യാപകരും പി.ടി.എ.പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ, പി.ടി.എ.അംഗം ജിൻസി എന്നിവരും ക്യാമ്പിൽ സാന്നിധ്യം വഹിച്ചു.
മാണിക്യ മൈലാഞ്ചി |
---|
എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പ്
കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ ഗേൾസ് സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. എസ്.പി.സി കേഡറ്റുകളെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് I AM THE SOLUTION എന്ന ഈ നാല് ദിന ക്യാമ്പിന്റെ ലക്ഷ്യം. ജൂനിയർ സീനിയർ കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കൊടുങ്ങല്ലൂർ എസ്.ഐ, ടി എം കശ്യപൻ എസ്.പി.സി പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, പോക്സോ, മൊബൈൽ ദുരുപയോഗം തുടങ്ങിയ നിയമ വശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാന അദ്ധ്യാപിക പി സ്മിത, പി.ടി.എ പ്രസിഡൻറ് നവാസ് പടുവിങ്ങൽ, എസ്.പി.സി (പി.ടി.എ) പ്രതിനിധികൾ, ഡ്രിൽ ഇൻസ്ട്രക്ടർ മിനി, അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊടുങ്ങല്ലൂർ ഇലക്ട്രിസിറ്റി ബോർഡിലെ സബ് എൻജിനീയറായ പ്രമോദ്, ബയോളജി അധ്യാപകനായ ഒ എഫ് ഫിലിപ്പ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഊർജ്ജ സംരക്ഷണം, വൈദ്യുതി ഉപഭോഗത്തിന്റെ നിയന്ത്രണം, ഭക്ഷണ സംസ്കാരം, ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കുക തുടങ്ങിയ മേഖലകളെ പ്രതിബാധിക്കുന്ന ക്ലാസുകളാണ് നടന്നത്.
I am the solution |
---|
SSLC പരീക്ഷാ വിജയം ആഘോഷിച്ചു
2022-23 അക്കാദമിക വർഷത്തിലെ SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചതിനെ തുടർന്ന് 100 % വിജയവും 66 പേർക്ക് മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചതിന്റെ സന്തോഷം കേക്കുമുറിച്ച് പങ്കു വച്ചു. അധ്യാപകരും പിടി എ അംഗങ്ങളും കുട്ടികളും ഒത്തു ചേർന്ന അവസരത്തിൽ പ്രധാന അധ്യാപിക പി സ്മിത മധുരം കുട്ടികൾക്ക് നൽകി. 100% വിജയം നേടിയ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയമെന്ന മികവുമായി ജില്ലയിൽ ഒന്നാമതായി. A+ ശതമാനത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മറ്റ് സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളെ പിന്തള്ളാൻ സ്കൂളിന് സാധിച്ചു. 215 കുട്ടികൾ പരീക്ഷ എഴുതിയതിൽ 66 കുട്ടികൾക്ക് A+ നേടി.
100 % വിജയവും 66 ഫുൾ എ+ ഉം |
---|
പുത്തൻ അദ്ധ്യായന വർഷത്തെ വരവേൽക്കാനൊരുങ്ങി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക ഗവ ഗേൾസ് സ്കൂൾ
2023 - 24 അധ്യയന വർഷാരംഭത്തിന് മുന്നോടിയായുള്ള വിദ്യാലയ ശുചീകരണം ഊർജിതമായി പുരോഗമിക്കുകയാണ്. 3 ദിവസങ്ങളിലായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. അദ്ധ്യാപകരും പിടിഎയും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജൂനിയർ റെഡ്ക്രോസ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങളും സന്നദ്ധ പ്രവർത്തനത്തിൽ സജീവമായുണ്ട്.
വിദ്യാലയ ശുചീകരണം | വിദ്യാലയ ശുചീകരണം |
---|
സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസം അദ്ധ്യാപികയുടെ പുസ്തകം പ്രകാശനം ചെയ്ത് വിദ്യാലയം.
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപിക പി.ജെ ലീനയുടെ ആമുഖം എന്ന കവിതാ സമാഹാരമാണ് പ്രകാശനം ചെയ്തത്. വിദ്യാലയത്തിൽ നടന്ന ചടങ്ങ് വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് പുസ്തക പ്രകാശനം നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.വി.എസ് ദിനൽ ആദ്യ പുസ്തകം ഏറ്റുവാങ്ങി. നഗരസഭാ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായിരുന്നു. ബക്കർ മേത്തല പുസ്തകം പരിചയപ്പെടുത്തി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, പ്രിൻസിപ്പാൾ വി.രാജേഷ്, ഹെഡ്മിസ്ട്രസ് പി.സ്മിത, സി.ഉഷാദേവി, കെ.ജെ ഷീല, വി.എ ശ്രീലത എന്നിവർ സംസാരിച്ചു. പി.ബി രഘു, ശരത്, ജിൻസി സമീർ, സനിത, അരുൺ പീറ്റർ, നജീബ്, ലിൻ്റ സൈമൺ, ബിന്ദു, രേഖ, വിമല, ബിന്നി എന്നിവർ നേതൃത്വം നൽകി.
പുസ്തക പ്രകാശനം |
---|