കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

പച്ച നിറഞ്ഞ വയലുകളും
കളകളമൊഴുകും അരുവികളും
കിളികൾ പാടും പാട്ടുകളും
ചേർന്നതാണെൻ മലനാട്
മരം മുറിച്ചും കുന്നിടിച്ചും
കൊന്നിടല്ലേ എൻ നാട്
മണലെടുത്തും മാലിന്യമിട്ടും
കളഞ്ഞിടല്ലേ എൻ നാട്
പ്രളയം വന്നു ഓഖി വന്നു
പൊരുതി നമ്മൾ ഒരുമിച്ച്
നമുക്ക് നല്ലൊരു നാളേക്കായ്
ഒന്നിച്ചൊന്നായ് കൈ കോർക്കാം

 

നജ ഫാത്തിമ ടി
(4 B) കീച്ചേരി എൽപി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത