ഉള്ളടക്കത്തിലേക്ക് പോവുക

കിളിരൂർ ഗവ: യു.പി.എസ്/ക്ലബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയിൽ നിന്നും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് യുപി സ്കൂൾ കിളിരൂർ. യുപി വിഭാഗത്തിൽ നിന്നും 30 വിദ്യാർഥികളാണ് സ്കീമിൽ പങ്കെടുക്കുന്നത്. ശുചിത്വം, മാലിന്യ സംസ്കരണം, ലഹരിമുക്ത , ആരോഗ്യ, ജീവകാരുണ്യ , ജൈവ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കീമിന്റെ ഭാഗമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സ്കൂളിൽ നിന്നും ശ്രീ. എം എ റഷീദ്നെ കോഡിനേറ്ററായി തിരഞ്ഞെടുത്തിട്ടുണ്ട്.

2025-26

inauguration
inauguration

ഗവ. യു.പി. സ്കൂൾ കിളിരൂരിൽ സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തോമസ് ചെറിയാൻ നിർവ്വഹിച്ചു. തുടർന്ന് നാടൻ പാട്ടിനെ കുറിച്ചുള്ള ക്ലാസ് സ്മിത്ത് തിരുവല്ല, മഹേഷ് കോട്ടയം എന്നിവർ നടത്തുകയുണ്ടായി.