കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


പരിസ്ഥിതി പാരിൻ പുതപ്പാണ് കേൾക്ക ..നാം ...
പരമപ്രധാന മാമൊരു പുതപ്പ് .
പരശ്ശതം മാലോർക്ക് രക്ഷയേകീടുന്ന ,
പാരിന്നു വരമായി നിന്നിടുന്നു .

ശതകോടി പ്രജകൾക്ക് ശക്തി പ്രദായകം ,
ശാശ്വതമായൊരു ജീവിത മാർഗമായ്...
ശൂലമാം തീക്ഷ്ണ രശ്മിക്ക് മറയായി ,
ശീതളമായൊരു കവചമായി മേവുന്നു .

മാനവൻ ഭൂവിലെ കൃമി കീടങ്ങളിലൊന്നു താൻ ,
മാറിയ ജീവിത ചര്യകൾ കാരണം ,
മതിഭ്രമം ബാധിച്ച പോലെ നാം മാറുന്നു ,
മാറ്റങ്ങളിൽ പ്രകൃതിക്ക് നോവു ബാക്കി .

ഇപ്പോക്ക് പോയാൽ ഇനിയൊരു ജന്മവും ,
ഇവിടെ സാധ്യമാമെന്നു കരുതേണ്ട .
ഇപ്പഴും ബാക്കിയുള്ളിവിടുത്തെ നന്മയെ ,
ഇനിയുള്ള തലമുറയ്ക്കായി നാം നൽകിടാം .

വിഷവും കരിയും വിസ്ഫോടനങ്ങളും ,
വിനയായി മാറുന്നു ...പരിസ്ഥിതിക്ക് ,
വിറ്റു വരവിനായ് നെട്ടോട്ടമോടുമ്പോൾ
വിനാശമായ് മാറുമെന്നോർത്താലതുമതി .
 

ഇസാഫ്.ഒ.പി
7എ കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത