കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം - കൊറോണ / കോവിഡ് -19
രോഗപ്രതിരോധം - കൊറോണ (കോവിഡ് -19 )
പ്രിയപ്പെട്ടവരെ ,
കൊറോണ (കോവിഡ് 19 ) ലോകത്തെ ഈ മാരകമായ അസുഖം നശിപ്പിക്കാൻ നമ്മൾ കൂടെ നിൽക്കണം. കാരണം ഇത് നമ്മുടെ മാത്രം പ്രശ്നം അല്ല. ഈ ലോകത്തിൻറെ പ്രശ്നമാണ് അതുകൊണ്ടു എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുക.
ഈ അസുഖം ലോകത്തു വന്നതിൻറെ കാരണം ചൈന എന്ന നാടാണ് എ ന്ന് എല്ലാവരും വിശ്വസിക്കുന്നു. ആരും ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കിയിട്ടില്ല. ഭയമല്ല വേണ്ടത് ജാഗ്രതയാണ് എന്നത് എല്ലാ ജനങ്ങളുടെയും മനസ്സിൽ എപ്പോഴും വേണം . ഇത് വരെ ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസ്സിനോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസ്സിൽ നിന്ന് നമ്മളെ എങ്ങനെ സംരക്ഷിക്കുവാൻ കഴിയും എന്ന് നമുക്ക് മനസ്സിലാക്കാം .
കൊറോണ വൈറസിൻറെ പ്രധാനമായ ലെഷണങ്ങൾ ആണ് - ശ്വാസതടസ്സം , തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിനമായ പനി . ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക. എങ്ങനെയാണ് ഇത് പകരുന്നത് എന്ന് നമുക്ക് നോക്കാം.
കൊറോണ ബാധിച്ച ഒരാളുമായി അടുത്തുനിന്നു സംസാരിക്കുക, സ്പര്ശനത്തിലൂടെയും പകരാം. അണുബാധിതമായ വസ്തുക്കൾ സ്പർശിക്കുന്നതിലൂടെയും പകരാം .
നിങ്ങളുടെ അടുത്ത് രോഗബാധിതർ തുമ്മുകയോ ചുമക്കുകയോ ചെയ്താലും പകരാം . മറ്റു വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടായേക്കാം . നിങ്ങൾ ആ അണുബാധിതരെ സ്പർശിക്കുമ്പോൾ ഒപ്പും തന്നെ അസുഖം നിങ്ങളിലേക്കും പകരുന്നു.
കൊറോണ വൈറസു കൂടുതലയിൻ ബാധിക്കുന്നതു പ്രോയമായ ആളുകൾക്ക് ആണ് . 60 വയസ്സിനു മുകളിലുള്ളവർ രോഗം പിടിപെടാനുള്ള സാധ്യത അധികമാണ്. നിലവിലോ സ്ഥിരമായോ മരുന്ന് കഴിക്കുന്നവരുമായ ആളുകൾ അല്ലെങ്കിൽ ഇപ്പോൾ രോഗവിമുക്തി നേടിയവർ. പക്ഷേ നല്ല ആരോഗ്യമുള്ള ഒരാളെ പോലും ബാധിക്കുവാൻ ഈ വൈറസിന് കഴിയും . പരിപൂർണ ആരോഗ്യവാനായ ഒരാൾക്ക് രോഗം വരില്ല എന്ന് കരുതരുത്. അവരോടു ഈ രോഗ ലക്ഷണങ്ങൾ ഉണ്ടങ്കിൽ കൊറോണ രോഗത്തെ കുറിച്ച് പറയുക അവർക്കു മാസ്ക്ക് നൽകുകയും ഉടനെ തന്നെ അത് ധരിക്കാനും ആവശ്യപ്പെടുക . മറ്റുള്ളവരുമായി കുറഞ്ഞതു 3 അടിയിലെങ്കിലും അകലം പാലിക്കുവാൻ പറയുക. അവരോട് ഒരു ആശുപത്രിയിൽ പോകുവാനും കൊറോണ വൈറസിനുള്ള പരിശോധന നടത്തുവാനും അഭ്യർഥിക്കണം ആവശ്യമായ വൈദ്യ നിർദേശങ്ങൾ നേടിയതിനു ശേഷം വീട്ടിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ മാറിനിൽക്കുവാൻ അപേക്ഷിക്കുക . നിങ്ങള്ക്ക് സ്വയം കൊറോണ വൈറസ്സിൽ നിന്ന് നിങ്ങളെ സംരക്ഷിസുവാണ് കഴിയും. സോപ്പും വെള്ളവും ഉപയോഗിച്ച് സ്ഥിരമായി കൈയ്യുകൾ കഴുകുക പ്രേത്യേകിച്ചും ഭക്ഷണം കഴിക്കുന്നതിനു മുമ്പു ചുരുങ്ങിയത് 20 സെക്കണ്ടെങ്കിലും കൈകൾ കഴുകണം. കൂടാതെ വൈറസ് നിങ്ങളിലേക്ക് പകരാതിരിക്കാൻ മുഖം ,വായ , സ്പർശിക്കാതിരിക്കുക. പണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഗ്ലൗസ് ഉപയോഗിക്കുക. ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ ഒരു നമസ്‍തേ കൊണ്ട് അഭിവാദ്യം ചെയ്യുക. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുക. സുരക്ഷിതമായി ഇരിക്കുക".
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം