കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം-കരുതലോടെ
രോഗപ്രതിരോധം - കരുതലോടെ
നമുക്ക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം? രോഗങ്ങൾ വർധിക്കുന്നതിന് കാരണം നമ്മൾ തന്നെ ആണ്.നമ്മൾ പരിസരങ്ങളൊന്നും സൂക്ഷിക്കാതെ മാലിന്യങ്ങൾ അവിടവിടെയായി ഇടുന്നതു കൊണ്ട് മഴ പെയ്യുമ്പോൾ അതിൽ വെള്ളം നിറഞ്ഞു കെട്ടിക്കിടക്കുന്നു. അതുമൂലം കൊതുകുകൾ പെരുകുന്നു. അങ്ങനെ നമുക്ക് മഹാരോഗങ്ങൾ പിടിപെടുന്നു . അത് മാത്രമല്ല നമ്മൾ തിന്നുന്ന ആഹാരങ്ങളിലും പച്ചക്കറികളിലും എല്ലാം മാരകമായ വിഷയങ്ങളും കീടനാശിനികളുമുണ്ട് . അത് കഴിക്കുന്നതുമൂലംനമ്മുടെ ശരീരത്തിന് കാൻസർ തുടങ്ങിയ മാരകമായ അസുഖങ്ങൾ പിടിപെടുന്നു അതുകൊണ്ടു നമുക്ക് വിഷമില്ലാത്തപച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തണം. നമ്മൾ ശരീരവും വസ്ത്രവുമെല്ലാം ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നമ്മൾ പുറത്തെവിടെ എങ്കിലും പോയിട്ട് വന്ന ശേഷം നമ്മുടെ കൈയ്യും കാലും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക . പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചിടുകയോ തുപ്പുകയോ ചെയ്യാൻ പാടില്ല. അതും രോഗങ്ങൾ പടരാൻ കാരണമാകും . നമ്മൾ എപ്പ്പഴും കരുതലോടെ ജീവിക്കണം. കരുതലോടെ ജീവിച്ചാല്നമുക്ക് ഏതു രോഗത്തെയും തരണം ചെയ്യാൻ കഴിയും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം