കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കാർഡിനൽ ഹൈസ്കൂളിൽ 54 ജെ ആർ സി കേഡറ്റ്സു കളാണ് ഉള്ളത്. എല്ലാമാസത്തിലെയും  രണ്ടാമത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒത്തുകൂടി അവർ ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിക്കുകയും വിലയിരുത്തുകയും രേഖപ്പെടുത്തുകയും  ചെയ്യുന്നു. ജെ ആർ സി കൗൺസി ലേഴ്സ്  ആയി ജിജി ടീച്ചറും സഖി ടീച്ചറും സേവനം ചെയ്യുന്നു.

      സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും കേഡറ്റ് സുകൾ സജീവമായി പങ്കെടുക്കുന്നു.

ജൂൺ 5  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈകൾ നടുകയുംപരിപാലിക്കുകയും ചെയ്യുന്നു.

   ആതുര സേവനത്തിന്റെ ഭാഗമായി   ഓണനാളിൽ  തൃക്കാക്കര കരുണാലയം സന്ദർശിക്കുകയും   അവരോടൊപ്പംചിലവഴിക്കുകയും ചെയ്തു.എല്ലാവർക്കും വളരെയധികം  സന്തോഷം നൽകിയ അനുഭവമായിരുന്നു അത്.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി എറണാകുളം

ജനറൽ ഹോസ്പിറ്റൽ സന്ദർശിക്കുകയും    ഉച്ചയ്ക്ക് ഭക്ഷണവിതരണംനടത്തുകയും ചെയ്തു.

    ജീവിത വഴിയിൽ   ഒറ്റപ്പെട്ടുപോയ  അശരണരും അവശരുമായ സഹോദരങ്ങൾക്ക് സ്നേഹ സാന്ത്വനമായി കരുതലിന്റെ കരങ്ങൾ നീട്ടാൻ  കാർഡിനൽ ഹൈസ്കൂളിലെ ജെ ആർ സി കേഡറ്റ്സുകൾക്ക്   സാധിക്കുന്നു.