കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കഥ-അപ്പുവിന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ അവധിക്കാലം

ഡോറയുടെ കുര കേട്ടാണ് അപ്പ‍ു ഉണർന്നത് . അപ്പുറത്തെ വീട്ടിലെ അമ്മാളുവിന്റെ പട്ടികുട്ടിയാണ് ഡോറ .നല്ല ഭംഗിയുള്ള ഒരു പഗ്ഗ് .

അപ്പുവുണർന്നു ചുറ്റും നോക്കി.അവന് വല്ലാത്ത സങ്കടം തോന്നി.ഇന്നലെയും അച്ഛൻ വന്നില്ല.ഒരാഴ്ചയിലേറെയായി അച്ഛൻ ആശുപത്രിയിലാണ് താമസം.നഗരത്തിലെ ആശുപത്രിയിലെ ഡോക്ട റാണ് അപ്പുവിന്റെ അച്ഛൻ.

അപ്പ‍ു അടുക്കളയിലേക്കു ചെന്നു.അമ്മ അടുക്കളയിൽ ജോലിത്തിരക്കിലാണ് ."അമ്മേ അച്ഛൻ ഇന്നും എന്താണ് വരാത്തത് ". അവൻ ചിണുങ്ങി.അമ്മ അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു. "ആശുപത്രിയിൽ ഒരുപാട് രോഗികൾ ഉണ്ട് . കോവിഡ് എന്ന മാരകമായ രോഗം ബാധിച്ച്‌ ഒരുപാട് പേർ മരണത്തോട് മല്ലടിക്കുകയാണ് .അവരുടെയെല്ലാം ജീവൻ രക്ഷിക്കേണ്ടത് അപ്പൂന്റെ അച്ഛന്റെ കടമയാണ് " .

കോവിഡെന്നാൽ എന്താണമ്മേ?ആ അസുഖം എങ്ങനെയാ ണ് വരുന്നത് ? അവന്റെ കുഞ്ഞു മനസ്സിൽ നിറയെ സംശയങ്ങളായി രുന്നു.അമ്മ അവനെയും വിളിച്ചുകൊണ്ടു ഉമ്മറത്തു വന്നിരുന്നു. തൊടി യിലെ പ്ലാവിൽ ചക്ക പഴുത്തിരിക്കുന്നു.രണ്ടു അണ്ണാറക്കണ്ണന്മാർ 'ചിൽ ചിൽ 'എന്ന് ചിലച്ചുകൊണ്ട് ചാടി നടക്കുന്നു.ചക്കപ്പഴം തിന്നാനുള്ള വരവാണ് . എത്ര കിളികളാണ് . അടക്കാ കുരുവിയും ,മൈനയും, മാടത്ത യും, ഇരട്ടത്തലയനും ഒക്കെയായി ഒരുപാടു കിളികൾ.ഉമ്മറത്തിരുന്ന് ആ കാഴ്ചകളൊക്കെ കാണുന്നത് അപ്പൂന് വലിയ ഇഷ്ടമാണ് .

വൈകുന്നേരം അപ്പുറത്തെ വാസുവേട്ടന്റെ പാടത്തു ക്രിക്കറ്റ്‌ കളിക്കാൻ പോകാറുണ്ട് . ഉണ്ണിയും പക്രുവും അമ്മാളുവും അനുകുട്ടിയും ഒക്കെ കളിക്കാൻ വരാറുണ്ട് പക്ഷേ ഇത്തവണ സ്കൂൾ അടച്ചിട്ട് ആരെയും കളിക്കാൻ കണ്ടില്ല.കോറോ ണയെ പേടിച്ച് വീട്ടിലിരിക്കുകയാണത്രെ. "അമ്മേ എന്താണീ കൊറോണ "അപ്പു വീണ്ടും ചോദിച്ചു."മോനേ ആർക്കും കാണാൻപറ്റാത്ത ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ്ആണത് . അത് നമ്മുടെ ശരീരത്തിൽ കടന്നാൽ മരണം വരെ സംഭവിക്കാവുന്ന മാരകമായ അസുഖമായി തീരും. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് ഈ രോഗം വളരെവേഗം പകരുകയും ചെയ്യും. ഈ രോഗം വന്നിട്ട് ഒരുപാടുപേർ ആശുപത്രിയിൽ എത്തിയിട്ടുണ്ട് . അവരെയൊക്കെ രക്ഷിക്കുന്ന ജോലിയാണ് അപ്പുവിന്റെ അച്ഛൻ ചെയ്യുന്നത് ". അതു കേട്ടപ്പോൾ അപ്പുവിന് വലിയ സന്തോഷമായി." ദൈവങ്ങളല്ലേ എല്ലാരേയും രക്ഷിക്കുന്നത് . അപ്പോൾ അപ്പൂന്റെ അച്ഛനും ദൈവമാണല്ലേ " അവൻ ചോദിച്ചു. പക്ഷേ അച്ഛനും ഈ അസുഖം വരുമോ അമ്മേ?" അവൻ വിഷമത്തോടെ ചോദിച്ചു. അമ്മ അവനെ ചേർത്ത് പിടിച്ച‍ുകൊണ്ട് പറഞ്ഞു ." അച്ഛന് ഒരുപാടു പേരുടെ ജീവൻ രക്ഷിക്കേണ്ടതല്ലേ. അച്ഛന് ആ അസുഖം വരാതിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ദൈവം മനുഷ്യർക്കും ഭൂമിയിലെ ജീവജാലങ്ങൾക്കുമായി ഒരുപാട് നന്മകൾ തന്നിട്ടുണ്ട് . ദുരാഗ്രഹിയായ മനുഷ്യൻ പ്രകൃതിയിലെ നന്മകളെല്ലാം നശിപ്പിച്ച് എല്ലാം തനിക്കു മാത്ര മായി വെട്ടിപിടിക്കാൻ ശ്രമിച്ചു. പുഴയും വനങ്ങളും പാടവും ഇവിടുത്തെ ജീവജാലങ്ങളെയും എല്ലാം നശിപ്പിച്ച് പ്രകൃതിയെ താറുമാറാക്കിയപ്പോൾ ദൈവം തന്ന ശിക്ഷയാണ് ഈ അസുഖം. ചൈനയിലെ ഒരു വനത്തിൽ നിന്ന് ഏതോ കാട്ടുമൃഗത്തെ വേട്ടയാടി പിടിച്ചു തിന്ന മനുഷ്യനാണ് ഈ അസുഖം ആദ്യം വന്നത് . അയാളില്നിന്ന് ഒന്നൊന്നായി ലോകം മുഴുവൻ ഈ രോഗം പടർന്നു. ഇന്ന് ഭൂമിയിൽ മുഴുവൻ ഈ രോഗം നിറഞ്ഞിരി ക്കുകയാണ് . ആർക്കും പുറത്തേക്കിറങ്ങാൻ പറ്റാതെ വീട്ടിൽ തന്നെ ഇരിക്കുന്നു. പുറത്തിറങ്ങിയാൽ നമ്മളിലേക്കും ഈ രോഗം പകരും. അപ്പുവിന് കൊറോണ എന്ന കുഞ്ഞൻ വൈറസ് പരത്തുന്ന കോവിഡ് എന്ന രോഗത്തെ കുറിച്ച്‌കുറെ കാര്യങ്ങൾ മനസിലായി. " നമുക്ക് അസുഖം വരാതിരിക്കാൻ എന്ത് ചെയ്യണം അമ്മേ?" അവൻ ചോദിച്ചു." നമ്മൾ വ്യക്തിശുചിത്വം പാലിച്ചാൽ മതി അപ്പു. വൃത്തിയായി കുളിക്കുക , ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക, പുറത്തിറങ്ങരുതെന്ന് സർക്കാർ പറഞ്ഞിരിക്കുന്ന ലോക് ഡൌൺ കാലത്ത് വീട്ടിൽ തന്നെ കഴിയുക. ഇത്രയും ചെയ്താൽ മതി മോനേ ". " ശരി അമ്മേ അപ്പു കുളിച്ചിട്ട് വരാം. എന്നിട്ട് അച്ഛനെ വിളിക്കാം". ഇതും പറഞ്ഞവൻ കുളിമുറിയിലേക്കോടി....

വൈഷ്ണവ് വി നായർ
8 ബി കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ