കാവുംവട്ടം എം യു പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാവുംവട്ടം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിൽ 22 വാർഡ് കാവുംവട്ടം നടേരി അംശം ദേശത്തെ ആറോളം ഹരിജർ കോളനിയോട് കൂടിയ പ്രകൃതി സുന്ദരമായ പ്രദേശത്ത് വിവിധ ജാതിമതസ്ഥർ സ്നേഹത്തോടെ ജീവിക്കുന്നു.ചതുപ്പ് നിലത്തിൽ വെളിച്ചെടികൾ നിറഞ്ഞുനിന്ന പ്രദേശത്തിന് വെളിയണ്ണൂർ എന്നായിരുന്നു പേര്.അതിനോട് ചേർന്ന് ഒരു കാവ്; വെളിയണ്ണൂർ കാവ് കാവിൻചുറ്റു വട്ടപ്രദേശം കാവുംവട്ടം.

വെളിയണ്ണൂർ കാവ് ശ്രീ ഭഗവതി ക്ഷേത്രം

ചുറ്റും വലിയമല, മഞ്ഞളാടുമല എന്നീ മലകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന വെളിയണ്ണൂർ ചല്ലിയും കെട്ടുങ്ങൽ പുഴയുടെ കൈ വഴികളും ജല സമ്പന്നമാക്കുന്ന പ്രദേശം. കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണെങ്കിലും പട്ടണത്തിന്റെ ഒരറ്റത്ത് അരിക്കുളം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ തന്നെ തികച്ചും ഗ്രാമീണാന്തരീക്ഷം.

മൈതാനം

കലാസാംസ്കാരിക മേഖലകളിൽ വളരെ പ്രധാന സ്ഥാനമലങ്കരിക്കാൻ ഈ കൊച്ചു പ്രദേശത്തിന് കഴിഞ്ഞിട്ടുണ്ട് തെയ്യത്തിന്റെയും, തിറ യുടെയും മാപ്പിള കലാരൂപങ്ങളായ ഒപ്പനയുടെയും കോൽക്കളികളുടെയും എല്ലാം പേരു കേട്ടിടമാണ് ഇവിടം. സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാവുംവട്ടം വാസുദേവൻ മാസ്റ്റർ, കോൽക്കളി പരിശീലകൻ വാളിക്കണ്ടി കാസിം, തെയ്യം കലാകാരൻ നിതീഷ് പെരുവണ്ണാൻ, യുവ ഗാനരചയിതാവ് നിതീഷ് നടേരി ,പ്രഥമ കലാഭവൻ അവാർഡ് ജേതാവായ നാടൻപാട്ട് കലാകാരൻ സജീവൻ നടേരി എന്നിവർ അവരിൽ ചിലർ മാത്രം [[ അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒളിവു കേന്ദ്രങ്ങൾ ഈ വിദൂര പ്രദേശത്തെ പല വീടുകളുമായിരുന്നു എന്നത് ചരിത്രം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ഇവിടെ രണ്ട് അപ്പർ പ്രൈമറി സ്കൂളുകളും ഒരു ലോവർ പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നു. തെറ്റിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ അത്താണി