കായിക മികവുകൾ 2025-26
കായിക മികവുകൾ 2025-26
നമ്മുടെ വിദ്യാർത്ഥികൾ വിവിധ കായികമേഖലകളിൽ ശ്രദ്ധേയമായ മികവുകൾ കാഴ്ചവെച്ചിട്ടുണ്ട്. സ്കൂൾതല, ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല മത്സരങ്ങളിൽ അവർ നേടിയ വിജയം നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്.
മികവുറ്റ പരിശീലകരുടെയും അധ്യാപകരുടെയും മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ഓരോ മത്സരത്തിലും വിദ്യാർത്ഥികൾ പ്രകടിപ്പിച്ച ആത്മാർഥത, ടീം സ്പിരിറ്റ്, പരിശ്രമം എന്നിവ കായികമേഖലയിൽ മികച്ച മാതൃകയായി.
കായികം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ സ്കൂൾ കായികരംഗത്തും അതേ തീവ്രതയോടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കൈവരിക്കാനായുള്ള ആശംസകളും നേരുന്നു.
സെപക് താക്രോ
മങ്കട സബ്ജില്ല സെപക് താക്രോ മത്സരത്തിൽ FOHSS പടിഞ്ഞാറ്റുമുറി ഓവറോൾ ചാമ്പ്യന്മാരായി.


മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ ഗെയിം സെപക് താക്രോ മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ ചാമ്പ്യന്മാരായ മങ്കട സബ് ജില്ലാ ടീം
ഹെന്ന ഷെറിൻ,ഫാത്തിമ റുബ,ഫാത്തിമ ജന്നത്ത് FOHSS ന്റെ ചുണക്കുട്ടികൾ

കൊല്ലത്ത് വെച്ച് നടന്ന സെപക് താക്രോ സ്റ്റേറ്റ്ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലാ ടീമിന് വേണ്ടി ജെയ്സി അണിഞ്ഞ് FOHSS ന്റെ അഭിമാന താരം ഹെന്ന ഷെറിൻ

പവർ ലിഫ്റ്റിംഗ്
മങ്കട സബ്ജില്ലാ സ്കൂൾ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സീനിയർ ബോയ്സ്
മുഹമ്മദ് ലസീം. ഇ
