കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/പുള്ളിപ്പരുന്ത് കെണിയിലായപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുള്ളിപ്പരുന്ത് കെണിയിലായപ്പോൾ


     എത്ര പക്ഷികളാണ് വെള്ളം കുടിക്കാനും ചെമ്പരത്തിയിലെ തേൻ കുടിക്കാനും വരുന്നത്. എത്രയെത്ര പൂമ്പാറ്റകൾ .ഒരു വൈകുന്നേരം കോഴിക്കുഞ്ഞുങ്ങളെ നോക്കിയിരിക്കുമ്പോൾ അമ്മയെന്നെ വിളിച്ചു. ഞങ്ങളുടെ വീടിന്റെ റോഡിനപ്പുറം കുറ്റിക്കാടാണ്. ഒരു റോക്കറ്റു പോലെ പറന്നു താണ പുളളിപ്പരുന്തിനെ കണ്ട് ഞാനതിശയപ്പെട്ടു പോയി. മുള്ളുകൾക്കിടയിൽ ചിറകു കുടുങ്ങിയ പുളളിപ്പരുന്ത് ഞങ്ങളെ നോക്കി പറക്കാൻ ശ്രമിച്ചു.അപ്പോഴാണ് അതിന്റെ കാലിൽ ഒരു ഓന്തിനെ കണ്ടത്. ഞാൻ ഓടിപ്പോയി ഫോണെടുത്ത് ഫോട്ടോയെടുത്തു. പരുന്ത് സർവ്വ ശക്തിയുമെടുത്ത് പിടഞ്ഞ് പറന്ന് രക്ഷപ്പെട്ടു. ഭാഗ്യം ആ ഓന്ത് രക്ഷപ്പെട്ടു. എത്ര ഉയരത്തിൽ നിന്നാണ് അത് ഓന്തിനെ കണ്ടത്. പരുന്തിന്റെ കാലിൽ നിന്നും ഓന്ത് രക്ഷപ്പെട്ടതിൽ ആശ്വാസം തോന്നിയെങ്കിലും പരുന്ത് വിശന്നിരിക്കണമല്ലോയെന്നോർത്ത് എനിക്ക് വിഷമം തോന്നി. പണ്ട് ഇങ്ങിനെ പരുന്തിൽ നിന്നും രക്ഷപ്പെട്ട ഒരു പക്ഷിക്കുട്ടി എന്റെ കൈയിൽ നിന്ന് മരിച്ചു പോയതെനിക്ക് സങ്കടത്തോടെ ഓർമവന്നു.കൊറോണക്കാലത്തെ വീട്ടിലിരിക്കലിലൂടെ എത്ര പുതിയ ലോകമാണ് ചുറ്റിലുമെന്ന് അതിശയത്തോടെയാണ് ഞാനോർത്തത്. പക്ഷികളുടെയും പല ജീവികളുടെയും പല കാഴ്ചകളും എന്റെ ദുഃഖത്തിനിടിയിലും നേരമ്പോക്കായി മാറി

ആരോമൽ സഞ്ജീവ്
7 B കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ