കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അമ്മ മരം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ മരം


     ഒരു ദിവസത്തെ യാത്രയിലാണ് ഞാൻ. അപ്പൊ നിങ്ങൾ കരുതും യാത്ര എവിടേക്കാണ്ണെന്നു . പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ സമയത്ത് എന്നലെ അല്ലേ. എന്റെ യാത്ര വീടിനുള്ളിൽ തന്നെ ആണ്. ലോകം ഇന്ന് നിശ്ചലമാണ്. അപ്പോളും നിശ്ചലമാകാത്ത അടുക്കള ഞാൻ കണ്ടു. അവിടെ ദിവസം മുഴുവൻ ജോലി ചെയ്യുന്ന എന്റെ ഉമ്മയെ ഞാൻ കണ്ടു. ലോകം നിശ്ചലമായാലും അടുക്കള നിശ്ചലമാകില്ല, എന്നാൽ അവിടെ ഒരു പോരാളിയെ ഞാൻ എന്റെ ഉമ്മയിൽ കണ്ടു. കളിക്കുന്നതിന്റെ ഇടയിൽ മുറിവ് പറ്റിയെടുത്ത് മരുന്ന് വെക്കുബോൾ ഉമ്മ ഡോക്ടർ ആണോ എന്ന് തോന്നും, ഉപ്പാന്റെ അടിയിൽ നിന്നും രക്ഷിക്കുമ്പോൾ ഒരു യോദ്ധാവ് ആണോ എന്നും, കുരുത്തക്കേട് കാണിക്കുമ്പോൾ നല്ല അടിത്തരുമ്പോൾ തീ പന്തം ഏറ്റിയ ഭദ്രകാളി ആണോ എന്നും തോന്നാറുണ്ട്. എന്നിരുന്നാലും ഉറങ്ങാൻ കിടക്കുമ്പോൾ തലയിൽ തലോടി ഉമ്മ തരുന്ന ഉമ്മയാണ് എനിക്ക് എല്ലാം...
     

സെയിൻ മുഹമ്മദ് എ സി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ