കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
ഒരു വലിയ ഗ്രാമത്തിൽ ഒരു ചെറിയ കുടുംബം ഉണ്ടായിരുന്നു.അവർക്ക് കൊടും ദാരിദ്ര്യമായിരുന്നു.ഒരു അച്ഛനും അമ്മയും മകനും അടങ്ങുന്ന ചെറിയ കുടുംബം. അച്ഛൻ ഒരു പ്രകൃതി സ്നേഹിയായിരുന്നു.അയാൾ എന്നും മകനോട് പറയുമായിരുന്നു,മോനേ...നമ്മളെന്നും പ്രകൃതിയെ അറിഞ്ഞ് വേണം ജീവിക്കാൻ. പ്രകൃതിയാണ് നമ്മുടെ അമ്മ....പ്രകൃതിയില്ലെങ്കിൽ നമ്മളില്ല......മനുഷ്യന്റെ അത്യാഗ്രഹം കൊണ്ടാണ് പ്രകൃതി നശിച്ച് പോകുന്നത്. എത്ര മനോഹരമാണ് നമ്മുടെ പ്രകൃതി.....അവിടത്തെ ജീവജാലങ്ങളെല്ലാം എത്ര സുന്ദരം!. അതുകൊണ്ട് പ്രകൃതി സംരക്ഷണത്തിനായി നാം ചെയ്യേണ്ടത് ശുചിത്വമാണ്.നമ്മൾ ഒരാൾ മാത്രം വിചാരിച്ചാൽ നമ്മുടെ നാട് വൃത്തി യാക്കാൻ നമുക്കാവില്ല, അതുകൊണ്ട് നാം ഒത്തൊരുമിച്ച് പ്രവർത്തിക്കണം,പ്രകൃതിയെ രക്ഷിക്കണം.ഒത്തു പിടിച്ചാൽ മലയും പോരും എന്ന് നീ കേട്ടിട്ടില്ലേ?....അതുകൊണ്ട് നമ്മൾ അറിഞ്ഞോ അറിയാതെയോ പോലും പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഒന്നും തന്നെ ചെയ്യാൻ പാടില്ല. അച്ഛന്റെ വാക്കുകൾ കേട്ട മകൻ ഉറച്ച തീരുമാനമെടുത്തു.ഇന്ന് മുതൽ ഞാൻ പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഒരു പ്രവർത്തനവും ചെയ്യില്ല
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ