കാടാങ്കുനി യു പി എസ്‍/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ അറിയാം
പരിസ്ഥിതിയെ അറിയാം
പരിസ്ഥിതി അമ്മയാണ്. പ്രകൃതിയാകുന്ന അമ്മ . ആ അമ്മയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നാം. മരം മുറിച്ചും, മണൽ വാരിയും, കുന്നിടിച്ചും, വയൽ നികത്തിയും അമിതമായി കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയും നമ്മൾ പരിസ്ഥിതിതിയെ കൊന്നുകൊണ്ടിരിക്കുകയാണ്. ആഗോളതാപനം, ഓസോൺ ശോഷണം, ജലമലിനീകരണം, വായു മലിനീകരണം തുടങ്ങിയവയാണ് പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ പെട്രോൾ, കൽക്കരി, തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ്, മീഥൈൽ തുടങ്ങിയ വാതകങ്ങൾ അന്തരീഷത്തിലെത്തുന്നു ഇവയെ ഹരിതഗൃഹവാതകങ്ങൾ എന്നുപറയുന്നു. ഈ ഹരിതഗൃഹവാതകങ്ങൾക്ക് ചൂടിനെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇതാണ് ആഗോളതാപനം ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണം മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ് ഇതിനുള്ള ഏക പ്രതിവിധി എ. സി, റഫ്രിജറേട്ടർ തുടങ്ങിയവയിൽ നിന്നും വമിക്കുന്ന സി എഫ് സി (ക്ലോറോ ഫ്ലൂറോ കാർബൺ )അന്തരീക്ഷത്തിലേക്കുയർന്നു ഭൂമിയെ അൾട്രാവയലാറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന ഓസോൺ പാളിക്ക് വിണ്ണലുണ്ടാക്കുന്നു. ഇതാണ് ഓസോൺ പാളി ശോഷണത്തിനുള്ള പ്രധാന കാരണം സി എഫ് സി ഒഴിവാക്കി പകരം എച് എഫ് സി സംയുക്തങ്ങൾ ഉപയോഗിക്കുക എന്നതാണ് പരിഹാരമാർഗം . വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന പുക വായുമലിനീകരണത്തിനും മലിനജലം ജലമലിനീകരണത്തിനും കാരണമാകുന്നു. കൂടാതെ മോട്ടർ വാഹനങ്ങളുടെ പുകയും വായുമലിനീകരണത്തിനു കാരണമാകുന്നുണ്ട് മരങ്ങളെ സംരക്ഷിക്കുക,മോട്ടർ വാഹനങ്ങളുടെ ഉപയോഗം കുറക്കുക, സി എൻ ജി യുടെ ഉപയോഗം തുടങ്ങിയവയിൽ കൂടുതലായി ശ്രദ്ധിച്ചാൽ കൂടാതെ സുസ്ഥിരവികസന തന്ത്ര മാതൃക കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയാൽ പരിസ്ഥിതിതിയെ നമുക്ക് സംരഷിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |