മണ്ണിന്റെ ദാഹം തീർക്കാനായി
മഴ പെയ്‌തു കൊണ്ടേയിരുന്നു
ആഹാ ..എന്തൊരു തണുപ്പ് .
മണ്ണിനടിയിൽ നിന്ന്
ഉറക്കം വിട്ടുണർന്ന പയർ വിത്ത്
മുകളിലേക്ക് നോക്കിയിരിപ്പായി .
നീരുറവകളുടെആരംഭമായി .
പാറകളിൽ തട്ടിച്ചിതറി മഴവെള്ളം
പുഴയുടെ മടിയിലെത്തി .
അങ്ങനെ മഴ അമ്മയുടെ
അരികിലെത്തി .പുഴയ്‌ക്ക് വേദനിച്ചു .
പക്ഷേ മഴ ഇല്ലെങ്കിലെന്താവും ......?