Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
രോഗപ്രതിരോധം ആണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉചിതം എന്ന് പറയാറുണ്ട് ആരോഗ്യമുള്ള രാജ്യത്തെ പടുത്തുയർത്താൻ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ട് ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ വാരം.
വാക്സിനേഷന് കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധ മുറകൾ സാർവ്വത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ ദിനാചരണം. ഏപ്രിൽ മാസത്തെ അവസാനവാര മാണ് രോഗപ്രതിരോധ വാരം. ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, പരാതി ജീവികൾ എന്നിവയടങ്ങുന്ന രോഗാണു വിശുദ്ധം ഉള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുകുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെ യും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗ പ്രതിരോധ വ്യവസ്ഥ പ്രതിരോധവ്യവസ്ഥ എന്നത്.
പ്രതിരോധ വ്യൂഹത്തെയും അതിലുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന രേഖയാണ് ഇമ്മ്യൂണോളജി.
രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്ക് സാധിക്കും. ഇതുകാരണം രോഗകാരികൾ തിരിച്ചറിഞ്ഞ് നശിപ്പിക്കുവാനും തടയാൻ സാധിക്കുന്നു. അത്തരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചിട്ടുണ്ട്. പ്രതിരോധ ചികിത്സാശാസ്ത്രം മനുഷ്യന്റെ ദീർഘായുസ്സ് അവബോധം മാനസികാരോഗ്യം എന്നിവയെ സാരമായി സ്വാധീനിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ശരീരത്തിന്റെ അധ്വാനത്തിന് അനുസരിച്ച് മതി ഭക്ഷണം.
രോഗപ്രതിരോധശേഷിയും നാം കഴിക്കുന്ന ആഹാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇത്തരം ആഹാരങ്ങളിൽ ചിലതെങ്കിലും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇങ്ങനെ ഉൾപ്പെടുത്തിയാൽ രോഗപ്രതിരോധശേഷിയും കൈവരിക്കാം. വിറ്റാമിൻ സി തുടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ, പപ്പായ എന്നിവ കഴിക്കുക. രോഗപ്രതിരോധശേഷിയും ഒപ്പം ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|