കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി



പരിസ്ഥിതി നശീകരണം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. ഓരോ മാധ്യമങ്ങളിലും വാർത്ത പറയുമ്പോൾ പരിസ്ഥിതിയെക്കുറിച്ച് പറയാത്ത ദിവസമില്ല. ഈ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഐക്യ രാഷ്ട്രസഭ 1972 മുതൽ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാൻ ഇങ്ങനെ ദിനങ്ങൾ ആചരിക്കുന്നുണ്ട് .പക്ഷേ അത് സംരക്ഷിക്കാതെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാടം ചതുപ്പുകൾ ജലസ്രോതസ്സുകൾ മുതലായവ നികത്തിയും കാടുകൾ മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുകയും ആണ് നമ്മൾ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരത. കുന്നുകൾ സംരക്ഷിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും ഉളളവ സംരക്ഷിച്ചും കുളങ്ങൾ കായലുകൾ തോടുകൾ നദികൾ എന്നിവയിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ സംരക്ഷിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും കടമയാണ്. പരമാവധി പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കുക പകരം തുണിസഞ്ചികൾ ഉപയോഗിക്കുക. ഇന്ന് നാം അനുഭവിക്കുന്ന പ്രളയം പരിസ്ഥിതി നശീകരിച്ചത് കൊണ്ടുവന്ന ഒരു ദുരന്തമാണ്. ഇതിനെല്ലാം ഒരു മാറ്റം ആവശ്യമാണ് .അതിനാൽ നമ്മൾ പരിസ്ഥിതിയെ കൂടുതൽ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതാണ്. അതുകൊണ്ട് പരിസ്ഥിതിക്ക് വേണ്ടി നമുക്ക് പറ്റുന്ന രീതിയിൽ ബോധവൽക്കരണ ക്ലാസ് നൽകുകയും മരങ്ങൾ നട്ടുപിടിപ്പിക്കുകയും കാട് സംരക്ഷിക്കുകയും ചെയ്യുക. നമ്മൾ ഓരോരുത്തരും നമ്മുടെ വീട്ടിൽ തന്നെ ഒരു ചെറിയ കൃഷിത്തോട്ടം നട്ടുപിടിപ്പിച്ച് ഒരു കൊച്ചു പ്രകൃതി നമ്മൾ തന്നെ സൃഷ്ടിക്കേണ്ടതാണ്.ഇന്ന് നമ്മുടെ ലോകം തന്നെ പരിസ്ഥിതി സംരക്ഷിക്കാൻ വേണ്ടി മുൻകൈ എടുക്കുകയാണ്. അതിന് വേണ്ടി ഐക്യരാഷ്ട്രസഭ നിയമങ്ങളും പുറത്തിറക്കിയിട്ടുണ്ട് ."മരം ഒരു വരം" എന്ന പഴമൊഴി നമ്മൾ യാഥാർത്ഥ്യമാക്കേണ്ടതാണ്. മരങ്ങൾ നട്ടു പിടിപ്പിക്കുമ്പോൾ മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് വിമുക്തി നേടാം.പരമാവധി പ്രകൃതിയിൽ നിന്നു കിട്ടുന്ന ഭക്ഷണവസ്തുക്കൾ കഴിച്ച് ജീവിക്കുന്ന രീതിയിലേക്ക് ലേക്ക് മാറുക .


നന്ദി

 ##പരിസ്ഥിതി സംരക്ഷിക്കൂ##

 ##ജീവൻ നിലനിർത്തൂ##

        നന്ദന കെ പി 7 A
 

നന്ദന
7 കാഞ്ഞിരോട് എ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം