SSK:2023-24

Schoolwiki സംരംഭത്തിൽ നിന്ന്
(കലോത്സവ സൃഷ്ടികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടന്നു. ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ ജനുവരി 4 ന് രാവിലെ 10 മണിക്ക്, മുഖ്യമന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ മത്സരിക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി എന്നിവരും എൻ.കെ. പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു. 239 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാർത്ഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു.

ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം ആശ്രാമം മൈതാനത്തെ വേദിയിൽ കേരളനിയമസഭാ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൽഘാടനം ചെയ്തു. ചലച്ചിത്രനടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

952 പോയന്റുകൾ നേടി കണ്ണൂർ ജില്ല ഒന്നാം സ്ഥാനം നേടി. കോഴിക്കോട് -949, പാലക്കാട് - 938 രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

"https://schoolwiki.in/index.php?title=SSK:2023-24&oldid=2229789" എന്ന താളിൽനിന്ന് ശേഖരിച്ചത്