കരിപ്പൂർ വിമാനത്താവള
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigation Jump to search
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്.
ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
| |||||||||||
Summary | |||||||||||
എയർപോർട്ട് തരം | Public | ||||||||||
ഉടമ | എ.എ.ഐ | ||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||
Serves | കോഴിക്കോട്
മലപ്പുറം വയനാട് | ||||||||||
സ്ഥലം | കരിപ്പൂർ, മലപ്പുറം, കേരളം, ഇന്ത്യ | ||||||||||
Hub for | എയർ ഇന്ത്യ എക്സ്പ്രസ്സ് | ||||||||||
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 104 m / 342 ft | ||||||||||
നിർദ്ദേശാങ്കം | 11.14°N 75.95°ECoordinates: 11.14°N 75.95°E | ||||||||||
വെബ്സൈറ്റ് | aai.aero/allAirports/calicut_general.jsp | ||||||||||
Runways | |||||||||||
| |||||||||||
Statistics (April 2018 - March 2019) | |||||||||||
| |||||||||||
Source: AAI |
കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. ഗേറ്റ്വേ ഓഫ് മലബാർ എന്ന പേരിലും അറിയപ്പെടുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവുമാണ് കരിപ്പൂർ. കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം.
ഉള്ളടക്കം
- 1 ചരിത്രം
- 2 വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ
- 3 വിമാന സേവനങ്ങൾ
- 4 ഗതാഗത സംവിധാനം
- 5 അപകടങ്ങളും സംഭവങ്ങളും
- 6 ഇതുകൂടി കാണുക
- 7 അവലംബം
- 8 പുറത്തേക്കുള്ള കണ്ണികൾ
ചരിത്രം
1988 ഏപ്രിൽ 13-നാണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബോംബെയിലേക്ക് മാത്രമായിരുന്നു സർവീസ്. 1992 ഏപ്രിൽ 23-നാണ് ആദ്യ അന്താരാഷ്ട്ര സർവീസ് തുടങ്ങിയത്. ഷാർജയിലേക്ക് എയർ ഇന്ത്യയാണ് ആദ്യഅന്താരാഷ്ട്ര സർവീസ് നടത്തിയത്. 2006 ഫെബ്രുവരി 2-ന് കരിപ്പൂർ വിമാനത്താവളത്തിന് യു.പി.എ സർക്കാർ അന്താരാഷ്ട്ര പദവി നൽകിയത്. തുടർന്ന് കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ കരിപ്പൂരിലേക്ക് സർവീസ് ആരംഭിച്ചു. ലോകത്തെ മികച്ച വിമാനകമ്പനികളായ എമിറേറ്റ്സ്, ഖത്തർ എയർവേസ്, ഇത്തിഹാദ് എയർ, സൗദി എയർലൈൻസ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളെല്ലാം കരിപ്പൂരിൽ നിന്ന് സർവീസ് ആരംഭിച്ചു. 2002 മുതൽ ബി 747 ഉപയോഗിച്ച് കരിപ്പൂരിൽ നിന്ന് ഹജ്ജ് സർവീസ് നടന്നുവരുന്നു. 2015ൽ റൺവേ റീകാർപ്പറ്റിങ് ആൻറ് സ്ട്രങ്ത്തനിങിനായി വിമാനത്താവള റൺവേ അടക്കാൻ തീരുമാനിച്ചത് വിമാനത്താവളത്തിന് തിരിച്ചടിയായി. തുടർന്ന് എയർ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയർൈലൻസ് വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തി. 2017-18 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിന് ഏഴാം സ്ഥാനമാണ്. 92 കോടിയാണ് 2017-18 സാമ്പത്തിക വർഷത്തിലെ പ്രവർത്തന ലാഭം. 2860 മീറ്റർ റൺവേ നീളമുളള കോഴിക്കോട് വിമാനത്താവളത്തിന് നിലവിൽ കോഡ് ഡി ലൈസൻസാണ് വ്യോമയാന മന്ത്രാലയം നൽകിയിരിക്കുന്നത്. നിലവിൽ (2018 ആഗസ്റ്റ്) ബി 737-800 ആണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിമാനം. എയർഇന്ത്യ എക്സ്പ്രസാണ് കരിപ്പൂരിൽ നിന്നും കൂടുതൽ സർവീസുകൾ നടത്തുന്ന വിമാനകമ്പനി.
Aircraft Parking Ground
Parking Bay
വൈഡ് ബോഡി വിമാന നിയന്ത്രണങ്ങൾ
2015 മെയ് ഒന്നിന് റൺവേ നവീകരണത്തിന്റെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവീസുകൾ മൂന്നര വർഷത്തിന് ശേഷം പുനരാരംഭിച്ചു. 2018 ഡിസംബർ അഞ്ച് മുതലാണ് വലിയ വിമാനങ്ങൾ തിരിച്ചെത്തിയത്. സൗദി എയർലൈൻസിന്റെ കോഡ് ഇയിലെ എ 330-300 എന്ന വിമാനമാണ് കരിപ്പൂരിൽ വീണ്ടും സർവീസ് ആരംഭിക്കുന്നത്. 2019 മാർച്ച് മുതൽ സൗദി എയർലൈൻസ് 341 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ എന്നീ വിമാനങ്ങളും ഈ സെക്ടറിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ യാത്ര വിമാനമായ ബി 747-400 ഉപയോഗിച്ച് സർവീസ് ആരംഭിക്കുന്നതിനുളള നടപടികൾ എയർഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഫ്ലൈ ദുബൈ 2019 ഫെബ്രുവരി ഒന്ന് മുതൽ ദുബൈയിലേക്കുളള സർവീസുകൾ ആരംഭിച്ചു. എയർഇന്ത്യ 2020 ഫെബ്രുവരി മുതൽ വലിയ വിമാനസർവീസുകൾ ആരംഭിച്ചു. ഇതിന് പിറകെ എമിറേറ്റ്സിനും ഖത്തർ എയർവേസിനും വലിയ വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
Air India Express Landing at Calicut