കമ്പ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്ആധുനിക സജ്ജീകരണങ്ങൾ എല്ലാം ഉൽപ്പെടുത്തിയിട്ടുള്ള സുസജ്ജമായ കമ്പ്യൂട്ടർലാബാണ് സ്കൂളിൽ ക്രമീകരിച്ചിട്ടുള്ളത്. വിവരസാങ്കേതികവിദ്യ ആർജ്ജിക്കുന്നതിന് മറ്റ് സൗകര്യങ്ങൾ ഒന്നുംതന്നെ ലഭ്യമല്ലാത്ത പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ കുട്ടികൾക്ക് ഈ കമ്പ്യൂട്ടർലാബ് ഒരു അനുഗ്രഹംതന്നെയാണ്. വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണനുള്ള എല്ലാ സംവിധാനങ്ങളും കുട്ടികളുടെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന് ഈ ലാബിൽ ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളുടെ അപര്യാപ്തതകൾ ഉണ്ടെങ്കിൽപ്പോലും ലഭ്യമായ സൗകര്യങ്ങൽ വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ ക്രമീകരിച്ചിക്കുന്നത്. |