കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹയർസെക്കന്ററി-22
നാഷണൽ സർവ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻഎസ്എസ് ദിനമായി ആചരിക്കുന്നത്. എൻഎസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻഎസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻഎസ്‌എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻഎസ്‌എസിൽ ചേരാനാകും അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻസിസി കേഡറ്റുകളെ എൻഎസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻഎസ്‌എസ് സന്നദ്ധപ്രവർത്തകർ എൻഎസ്‌എസിൽ ഉള്ളിടത്തോളം എൻസിസിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല.
എൻഎസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന് നമ്മുടെ സ്കൂളിലെ പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. സുനിൽകുമാർ പി വി പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു. എൻഎസ്‌എസിൽ പ്രവേശനം സൗജന്യമാണ്.
ആവശ്യമായ സേവനകാലം വിജയകരമായി പൂർത്തിയാക്കിയ എൻഎസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ/സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻഎസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും.
പേപ്പർ ചലഞ്ച് ആക്രി ചലഞ്ച് 2021-22
കണ്ണൂർ ജില്ല എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ വിനോദ വിജ്ഞാന കേന്ദ്രം സ്ഥാപിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്ക് തികച്ചും വേറിട്ട രീതിയിൽ ധനശേഖരണം നടത്തിവരികയാണ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. കോവിഡ് 19 കാലമായതിനാൽ ധനശേഖരണം നടത്തുവാൻ സാധിക്കാത്തത് കൊണ്ട്, ധന ശേഖരണത്തിന്റെ ഒന്നാം ഘട്ടം എന്ന നിലയിൽ "പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്" എന്ന പരിപാടിയിലൂടെ എൻഎസ്എസ് വളണ്ടിയർമാർ അവരുടെ വീടുകളിലെ പഴയ പേപ്പറുകളും ആക്രികളും ശേഖരിച്ചു കൊണ്ട് വിൽപ്പന നടത്തുകയും പത്തായിരത്തിനു മുകളിൽ രൂപ ആദിവാസി മേഖലകളിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന വിനോദ വിജ്ഞാന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു. ഇതിനു വേണ്ടി പ്രയത്നിച്ച കൗൺസിലർ സുനിൽ സാറെയും എൻഎസ്എസ് വളണ്ടിയർമാരെയും പ്രിൻസിപ്പാൾ ശ്രീ രാജേഷ് പ്രശംസിച്ചു. രണ്ടാം ഘട്ടം എന്ന നിലയിൽ സ്കൂളിൻറെ സമീപത്തെ വീടുകളിൽ നിന്നും പേപ്പറുകളും ആക്രികളും ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻഎസ്എസ് വളണ്ടിയർമാർ.
സൗജന്യ കണ്ണ് പരിശോധാ ക്യാമ്പ്
നാഷണൽ സർവ്വീസ് സ്കീം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 13-11-2019 ന് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ക്യാമ്പിന്റെ ഭാഗമായി സൗജന്യ കണ്ണ് പരിശോധന നടത്തി.
സൗഹൃദ ക്ലബ്ബ്
ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് സെല്ലിന്റെ കീഴിൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾക്ക് കൗണ്സിലിംഗ് നൽകുന്നതിനുള്ള ബോഡിയാണ് സൗഹൃദ ക്ലബ്ബ്. കുട്ടികളിൽ മാനസികാരോഗ്യം വളർത്തുന്നതിനും, പഠനവിഷയങ്ങളിൽനിന്നും, അദ്ധ്യാപകരിൽനിന്നും, സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദങ്ങളെ പ്രതിരോധിക്കുന്നതിനും, അതിജീവിക്കുന്നതിനുമുള്ള ശേഷി വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക., കൗമാര പ്രണയം, ലഹരി തുടങ്ങിയ കാരണങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യ പ്രവണതയ്ക് തടയിടുകയും, ശരിയായകൗൺസിലിംഗിലൂടെ വിദ്യാർത്ഥിയുടെ മാനസിക ആരോഗ്യം സംരക്ഷിച്ച് ഊർജ്ജ്വസ്വലനാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും കുട്ടികളെ ഒറ്റപ്പെടുത്താതെ സമൂഹത്തിന്റെ ഭാഗമാക്കി നിറുത്തുക എന്നതാണ് സൗഹൃദ ക്ലബ്ബിന്റെ ലക്ഷ്യം. ലൈഫ് സ്കിൽ, കരിയർ പ്ലാനിംഗ്, ലഹരി, സൈബർ, ക്രൈം എന്നിവയ്ക്കെതിരായ ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തിവരുന്നത്. ഹയർ സെക്കന്ററി വിഭാഗത്തിലെ ഷബ്‌നയാണ് സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ലൈബ്രറി
വിപുലമായ രീതിയിൽ ലൈബ്രറി പ്രവർത്തിക്കുന്നു. 1000ത്തോളം പുസ്തകങ്ങളുണ്ട്. മിക്ക കുട്ടികളും നല്ല വായനക്കാരാണ്. ശരാശരി ഒരു വർഷത്തിൽ 200 പുസ്തകങ്ങളെങ്കിലും കുട്ടികൾ വായിക്കാനെടുക്കുന്നുണ്ട്. 2012ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗം ലൈബ്രറിയിൽ ഇത്രയെങ്കിലും പുസ്തകങ്ങൾ ശേഖരിക്കാൻ കഴിഞ്ഞത് മാനേജ്മെന്റിന്റെ സഹായത്തോടെയും സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയുമാണ്. ഗവണ്മെന്റ് ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഹരീഷ്.പി ലൈബ്രറിയുടെ ചാർജ്ജ് വഹിക്കുന്നു.
ഐ.ടി.ലാബ്
സ്കൂളിൽ വിപുലമായരീതിയിൽ ഐ ടി ലാബ് പ്രവർത്തിച്ചു വരുന്നു. 15 കംപ്യൂട്ടറുകളും 10 ലാപ്‌ടോപ്പുകളൂം ഉണ്ട്. ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ ക്ലാസ്സ് റൂമുകളും ഹൈടെക് ആയി മാറി. ശ്രീ ഹരീഷ് ഐ ടി കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
കെമിസ്ട്രി ലാബ്
ഏറ്റവും നല്ല കെമിസ്ട്രി ലാബ് നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി സിമി ലാബ് ചാർജ്ജ് വഹിക്കുന്നു.
ബോട്ടണി ലാബ്
മികച്ച രീതിയിൽ ബോട്ടണി ലാബ് പ്രവർത്തിച്ചു വരുന്നു. ശ്രീ ആനന്ദ് ലാബ് ചാർജ്ജ് വഹിക്കുന്നു.
സൂവോളജി ലാബ്
മികച്ച രീതിയിൽ സൂവോളജി ലാബ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ഷബിന ലാബ് ചാർജ്ജ് വഹിക്കുന്നു.
ക്രമനമ്പർ | പേര് | വിഷയം | ഫോൺ നമ്പർ |
---|---|---|---|
1 | രാജേഷ് കെ (പ്രിൻസിപ്പാൾ) | സൊഷ്യോളജി | 9447479304 |
2 | അനീഷ് ഇ പി | ഗണിതം | 9496361343 |
3 | ദാമോദരൻ എൻ വി | ഇക്കണോമിക്സ് | 9447740475 |
4 | സുമ പി വി | ഇക്കണോമിക്സ് | 8289904673 |
5 | ഗിരീഷ് ടി വി | ഫിസിക്സ് | 9947796780 |
6 | ഹരീഷ് പി | മലയാളം | 9605053646 |
7 | മുഹമ്മദ് കെ | അറബിക് | 9947157945 |
8 | റോജ കെ | അക്കൗണ്ടൻസി | 9995121348 |
9 | ഷബ്‌ന സി എച്ച് | സുവോളജി | 9495095971 |
10 | ഷിന്റോ കുര്യൻ | ബിസിനസ്സ് സ്റ്റഡീസ് | 9048166325 |
11 | ആനന്ദ് എ കെ | ബോട്ടണി | 9447434347 |
12 | ശ്രീലേഖ വി ടി | ഇംഗ്ലീഷ് | 9633909883 |
13 | സുഷാകുമാരി ടി | ഇംഗ്ലീഷ് | 9497295728 |
14 | സിമി എം.വി | കെമിസ്ട്രി | 9847197640 |
15 | ജംഷീർ ടി സി | ഹിസ്റ്ററി | 9544238248 |
16 | രാജേഷ് എം എസ് | പൊളിറ്റിക്കൽ സയൻസ് | 8848318643 |
17 | സുനിൽകുമാർ പി വി | സ്റ്റാറ്റിറ്റിക്‌സ് | 9946701532 |
18 | രഞ്ജിത്ത് പി കെ | ലാബ് അസിസ്റ്റന്റ് | 9495364015 |
19 | സവിത കെ ആർ | ലാബ് അസിസ്റ്റന്റ് | 8547835910 |